AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Harshit Rana: ബൗളിംഗിൽ കൊടുക്കുന്ന റൺസ് ബാറ്റിംഗിൽ അടിച്ചെടുക്കും; ഹർഷിത് റാണയെ വിശ്വസിക്കാം

Harshit Rana Against New Zealand: ന്യൂസീലൻഡിനെതിരെ ഹർഷിത് റാണ ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങി. ഇത് ടീം മാനേജ്മെൻ്റിന് നൽകുന്ന പ്രതീക്ഷ വലുതാണ്.

Abdul Basith
Abdul Basith | Published: 19 Jan 2026 | 10:07 AM
ഹർഷിത് റാണ ത്രീ ഫോർമാറ്റ് പ്ലയറായപ്പോൾ കടുത്ത വിമർശനങ്ങൾ നേരിട്ട ഒരാളാണ് പരിശീലകൻ ഗൗതം ഗംഭീർ. എന്ത് ചെയ്തിട്ടാണ് ഹർഷിത് മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്നതെന്ന ചോദ്യങ്ങളോട് അയാളെ ഒരു ഓൾറൗണ്ടറാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ടീം മാനേജ്മെൻ്റ് പറഞ്ഞു. (Image Credits- PTI)

1 / 5
ന്യൂസീലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഹർഷിത് റാണ ഈ ഓൾറൗണ്ടർ ടാഗിനോട് ആദ്യമായി നീതിപുലർത്തി. ഡെവോൺ കോൺവെ, വിൽ യങ് എന്നിവരടക്കം മൂന്ന് പേരെ പുറത്താക്കിയ ഹർഷിത് തൻ്റെ ആദ്യ ഏകദിന ഫിഫ്റ്റിയും ഈ മത്സരത്തിൽ അടിച്ചെടുത്തു.

2 / 5
കോൺവെയെയും യങിനെയും പുറത്താക്കി ഇന്ത്യക്ക് നല്ല തുടക്കം നൽകിയത് ഹർഷിതാണ്. സെക്കൻഡ് സ്പെല്ലിൽ തല്ലുവാങ്ങിയ ഹർഷിത് 10 ഓവറിൽ 83 റൺസ് വഴങ്ങി. മൂന്നാം ഏകദിനത്തിൽ ഏറ്റവും മോശം എക്കോണമിയുള്ളത് ഹർഷിത് റാണയ്ക്കായിരുന്നു. പക്ഷേ, വിക്കറ്റെടുത്തു.

3 / 5
ബാറ്റിംഗിൽ ഇന്ത്യ തോൽവിയുറപ്പിച്ച ഘട്ടത്തിലാണ് ഹർഷിത് റാണ ക്രീസിലെത്തുന്നത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെന്ന നിലയിൽ നിന്ന് കോലിയുമായി ചേർന്ന ഹർഷിത് ഇന്ത്യയെ 277 റൻസിലെത്തിച്ചിട്ടാണ് മടങ്ങുന്നത്. ഏഴാം വിക്കറ്റിൽ 99 റൺസിൻ്റെ നിർണായക കൂട്ടുകെട്ട്.

4 / 5
മത്സരത്തിൽ 43 പന്തുകൾ നേരിട്ട ഹർഷിത് 52 റൺസ് നേടി പുറത്താവുകയായിരുന്നു. നാല് വീതം ബൗണ്ടറിയും സിക്സറുകളും നേടിയ താരം ഏഴാം നമ്പരിൽ ബാറ്റ് ചെയ്യാനറിയാവുന്ന ഒരു പേസറെന്ന ഇന്ത്യൻ മാനേജ്മെൻ്റിൻ്റെ ഏറെക്കാലമായുള്ള തേടൽ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ.

5 / 5