AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IND vs ENG: അടിയെന്ന് പറഞ്ഞാല്‍, ജ്ജാതി അടി! ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ റണ്‍മല സൃഷ്ടിച്ച് ഇന്ത്യ

India vs England Semi Final Match: സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 254 റണ്‍സ് വിജയലക്ഷ്യം. 89 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടോപ് സ്‌കോറര്‍.

IND vs ENG: അടിയെന്ന് പറഞ്ഞാല്‍, ജ്ജാതി അടി! ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ റണ്‍മല സൃഷ്ടിച്ച് ഇന്ത്യ
സഞ്ജു സാംസണും വില്‍ ജാക്ക്‌സും Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 05 Mar 2026 | 08:54 PM

മുംബൈ: സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടി ഇന്ത്യന്‍ ബാറ്റര്‍മാര്‍. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ഇന്ത്യ നേടിയത്. സഞ്ജു സാംസണ്‍, ശിവം ദുബെ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു വാങ്കഡെയില്‍ അടിച്ചുകൂട്ടിയത്. ഏഴ് സിക്‌സും, എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഒടുവില്‍ വില്‍ ജാക്ക്‌സിന്റെ പന്തില്‍ ഫിള്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത അഭിഷേക് ശര്‍മയെ വില്‍ ജാക്ക്‌സാണ് പുറത്താക്കിയത്. അഭിഷേക് മോശം ഫോം തുടരുന്നത് ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനും, സഞ്ജു സാംസണും തകര്‍പ്പനടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തു.

Also Read: Sanju Samson: ആര്‍ച്ചറും അവന്റെയൊരു ഷോര്‍ട്ട് ബോളും; എടുത്തോണ്ട് പോടേ; സഞ്ജുവിന് തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി

രണ്ടാം വിക്കറ്റില്‍ ഇരുവരും 97 റണ്‍സിന്റെ കൂട്ടുക്കെട്ട് സൃഷ്ടിച്ചു. 18 പന്തില്‍ 39 റണ്‍സെടുത്ത ഇഷാനെ പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട ഇന്ത്യ നാലാമതായി ശിവം ദുബെയെയാണ് ബാറ്റിങിന് ഇറക്കിയത്. ദുബെയും ഒട്ടും മോശമാക്കിയില്ല. താരം 25 പന്തില്‍ 43 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആറു പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് അവസാന ഓവറുകളില്‍ തിലക് വര്‍മയുടെ കാമിയോ ഇന്ത്യയുടെ സ്‌കോറിങിന് വേഗം പകര്‍ന്നു. ഏഴ് പന്തില്‍ 21 റണ്‍സെടുത്ത തിലകിനെ ജോഫ്ര ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. നേരിട്ട ഏഴു പന്തികളില്‍ മൂന്ന് സിക്‌സറുകള്‍ നേടാന്‍ തിലകിന് സാധിച്ചു. 12 പന്തില്‍ 27 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച പ്രകടനം കാഴ്ചവച്ചു. രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി അക്‌സര്‍ പട്ടേലും, റണ്ണൊന്നുമെടുക്കാതെ വരുണ്‍ ചക്രവര്‍ത്തിയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനു വേണ്ടി വില്‍ ജാക്ക്‌സും, ആദില്‍ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Follow Us