Hashir: എന്തൊക്കെയാടാ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്… ഡയലോഗുകൾ ട്രെന്റാക്കിയത് അവരാണ്
Hashir about his Trending Dialogues: വാഴ 2 മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്. എന്തൊക്കെയാടേ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്...ഹെൽത്തി ബോയ്... തുടങ്ങി നിരവധി ഹിറ്റ് ഡയലോഗുകൾ കൂടിയാണ് ഹാഷിറും ടീമും മലയാളികൾക്ക് നൽകിയത്. ഇപ്പോഴിതാ, ആ ഡയലോഗുകളെ കുറിച്ച് പറയുകയാണ് ഹാഷിർ.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹാഷിർ. ഇപ്പോഴിതാ, ഹാഷിറും ടീമും പ്രധാനവേഷത്തിലെത്തിയ വാഴ 2 മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്. രണ്ട് ദിവസം കൊണ്ട് പത്ത് കോടിക്ക് മുകളിൽ കളക്ഷനാണ് ചിത്രം നേടിയത്.

എന്തൊക്കെയാടേ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്...ഹെൽത്തി ബോയ്... തുടങ്ങി നിരവധി ഹിറ്റ് ഡയലോഗുകൾ കൂടിയാണ് ഹാഷിറും ടീമും മലയാളികൾക്ക് നൽകിയത്. ഇപ്പോഴിതാ, ആ ഡയലോഗുകളെ കുറിച്ച് പറയുകയാണ് ഹാഷിർ.

റീലുകളിലെ ഡയലോഗുകൾ ഇത്രയധികം ട്രെൻഡിങ്ങാക്കുന്നതാ പ്രേക്ഷകരാണെന്ന് ഹാഷിർ പറയുന്നു. നിത്യ ജീവിതത്തിൽ സ്ഥിരം നമ്മൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് വിഡിയോയിലും ഉപയോഗിക്കുന്നത്, സാധാരണരീതിയിൽ വിഡിയോ ചെയ്യുന്നു എന്നേ ഉള്ളൂ.

സംസാരിക്കുന്ന കാര്യങ്ങളൊക്കെ മറ്റൊരു രീതിയിലേക്ക് മാറ്റി കുറച്ച് എന്റർടെയ്നിങ്ങായി അവതരിപ്പിക്കും, പിന്നീട് ഡയലോഗ് ട്രെൻഡിങ്ങാക്കുന്നത് പ്രേക്ഷകരാണ്. അവരാണ് നമ്മളെ ഈ രീതിയിൽ ആക്കിയതെന്നും ഹാഷിർ പറഞ്ഞു.

കഴിഞ്ഞ രണ്ടാം തീയതിയാണ് വാഴ 2 തിയറ്ററുകളിലെത്തിയത്. നവാഗതനായ സവിൻ സായാണ് സംവിധാനം. ഹാഷിറിനോടൊപ്പം അലൻ, വിനായക് തുടങ്ങി എല്ലാവരുടെയും പെർഫോമൻസിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. (Image Credit: Instagram)