AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hasin Jahan: അയാള്‍ പറഞ്ഞത് കേട്ടു, ഇപ്പോള്‍ കൈയില്‍ ഒന്നുമില്ല, തുറന്നടിച്ച്‌ ഷമിയുടെ മുന്‍ഭാര്യ

Hasin Jahan against Mohammed Shami: ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ഹസിന്‍ കോടതിയില്‍ പോയത്. ഹസിന്‍ ജഹാന് ഷമി പ്രതിമാസം 1.5 ലക്ഷം രൂപയും, മകള്‍ക്ക് പ്രതിമാസം 2.5 ലക്ഷം രൂപയും ജീവനാംശം നല്‍കണമെന്നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന നിലപാടിലാണ് ഹസിന്‍

jayadevan-am
Jayadevan AM | Published: 03 Jul 2025 17:01 PM
ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലെന്ന് വിലപിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. വിവാഹത്തിന് മുമ്പ് മോഡലിങും അഭിനയവുമൊക്കെ ഉണ്ടായിരുന്നെങ്കിലും തൊഴില്‍ ഉപേക്ഷിക്കാന്‍ ഷമി നിര്‍ബന്ധിച്ചെന്നും ഹസിന്‍ ആരോപിച്ചു. ഇപ്പോള്‍ സ്വന്തമായി വരുമാനമില്ലെന്നാണ് ഹസിന്‍ പറയുന്നത് (Image Credits: Social Media)

1 / 5
താന്‍ ഒരു വീട്ടമ്മയെ പോലെ ജീവിക്കാനാണ് ഷമി ആഗ്രഹിച്ചത്. ഷമിയെ വളരെയധികം സ്‌നേഹിച്ചിരുന്നു. അതുകൊണ്ട് അയാള്‍ പറഞ്ഞതെല്ലാം സന്തോഷത്തോടെ കേട്ടു. ഇപ്പോള്‍ വരുമാനമില്ല. ചെലവെല്ലാം ഷമി വഹിക്കണം. അതുകൊണ്ടാണ് കോടതിയിലേക്ക് പോകേണ്ടി വന്നതെന്നും ഹസിന്‍ ജഹാന്‍ തുറന്നടിച്ചു.

2 / 5
ദൈവത്തിന് നന്ദി. ഒരാളുമായി ബന്ധത്തിലേര്‍പ്പെടുമ്പോല്‍ അയാള്‍ മോശം സ്വഭാമുള്ളയാളാണെന്നോ, ക്രിമിനലാണെന്നോ മനസിലാക്കാന്‍ കഴിയണമെന്നില്ല. ഞാനും അങ്ങനെ ഒരു ഇരയായെന്നും ഹസിന്‍ ആരോപിച്ചു

3 / 5
മകളുടെ ഭാവിയെക്കുറിച്ച് പോലും അയാള്‍ ആലോചിക്കുന്നില്ല. അയാള്‍ അനീതിയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ നീതിയുടെ പാതയിലൂടെ സഞ്ചരിക്കുന്ന തന്നെ നശിപ്പിക്കാനാകില്ലെന്നും ഷമിയുടെ മുന്‍ ഭാര്യ പറഞ്ഞു.

4 / 5
ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ഹസിന്‍ കോടതിയില്‍ പോയത്. ഹസിന്‍ ജഹാന് ഷമി പ്രതിമാസം ഒന്നര ലക്ഷം രൂപയും, മകള്‍ക്ക് പ്രതിമാസം 2.50 ലക്ഷം രൂപയും ജീവനാംശം നല്‍കണമെന്നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന നിലപാടിലാണ് ഹസിന്‍ ജഹാന്‍.

5 / 5