AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്

ഈ പ്രതി കഴിഞ്ഞ ഒരു മാസത്തോളമായി വിദ്യാർത്ഥിനിയുടെ പിറകെ നടന്ന് സ്ഥിരമായി ശല്യപ്പെടുത്തുന്നുണ്ട് എന്നാണ് പോലീസ് നൽകുന്ന വിവരം. ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.അതേസമയം ഈ പ്രതിസമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയെയും ബസ്സിൽ വച്ച് കടന്നുപിടിച്ചതിന് നാട്ടുകാർ കയ്യേറ്റം ചെയ്തതായും വിവരങ്ങൾ........

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 28 Oct 2026 | 09:47 PM

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടറിനെ പിടികൂടി. അയ്യപ്പൻകാവ് സ്വദേശിയായ അലൻ ആണ് സംഭവത്തിൽ അറസ്റ്റിൽ ആയത്. 23 കാരനായ അലനെതിരെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. മട്ടാഞ്ചേരി ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് സംഭവത്തിലെ പ്രതി.

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിക്ക് നേരെ ആയിരുന്നു അതിക്രമം. കൊച്ചിയിൽ ഒരു സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇയാൾ പെൺകുട്ടിയോട് മോശമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ആയിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം ഈ പ്രതി കഴിഞ്ഞ ഒരു മാസത്തോളമായി വിദ്യാർത്ഥിനിയുടെ പിറകെ നടന്ന് സ്ഥിരമായി ശല്യപ്പെടുത്തുന്നുണ്ട് എന്നാണ് പോലീസ് നൽകുന്ന വിവരം. ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.അതേസമയം ഈ പ്രതിസമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയെയും ബസ്സിൽ വച്ച് കടന്നുപിടിച്ചതിന് നാട്ടുകാർ കയ്യേറ്റം ചെയ്തതായും വിവരങ്ങൾ എത്തുന്നുണ്ട്.

ALSO READ:ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു;വീട്ടിൽ വീണ്ടും പരിശോധന

കോഴിക്കോട് യുവാക്കൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കോഴിക്കോട് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തർക്കത്തിനു പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഒരാൾ കൊല്ലപ്പെടാൻ ഉണ്ടായ സാഹചര്യം. 42 വയസ്സുകാരനായ ബൈഗേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ സംഭവങ്ങളാണ് കുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതിനു മുൻപേ പരിക്കേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ചിൽ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം മദ്യപ സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് സംശയിക്കുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം കടന്നു കളഞ്ഞ പ്രതിയെന്ന സംശയിക്കുന്ന ആളെ മൊബൈൽ ട്രാക്ക് ചെയ്തു തിരുമിച്ചിറ കോളത്തിന് സമീപത്തെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്.

ENGLISH SUMMARY

A private bus conductor has been apprehended for sexually assaulting a school student in Kochi. The arrested individual is Alan, a native of Ayyappankavu. The police have registered a case against 23-year-old Alan under the POCSO Act.

Follow Us