AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jupiter Transit in Makam: വ്യാഴം മകം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു! അടുത്ത രണ്ടര മാസം ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലെ സുവർണ്ണകാലം

Jupiter Transit in Makam: വ്യാഴത്തിന്റെ സ്ഥാനത്ത് മാറ്റം വരുമ്പോൾ എല്ലാം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ പ്രതിഫലിക്കും. അത്തരത്തിൽ നിലവിൽ വ്യാഴം കർക്കിടക രാശിയിൽ ആണ് സഞ്ചരിക്കുന്നത്. സാധാരണമായി വ്യാഴം വർഷത്തിൽ ഒരിക്കൽ മാത്രമാണ് രാശി മാറുന്നത്. എന്നിരുന്നാലും ഈ വർഷം അത് സാധാരണമായി വേഗത്തിൽ നീങ്ങുന്നു.വ്യാഴം അത്തരമൊരു അസാധാരണ സ്ഥാനത്ത് ആയിരിക്കുമ്പോൾ............

Jupiter Transit in Makam: വ്യാഴം മകം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു! അടുത്ത രണ്ടര മാസം ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലെ സുവർണ്ണകാലം
Jupiter Transit Image Credit source: Tv9 Network
Ashli C
Ashli C | Published: 28 Oct 2026 | 09:40 PM

ജ്യോതിഷപ്രകാരം ഒമ്പതു ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ശുഭകരവുമായ ഒരു ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ദേവന്മാരുടെ ഗുരുവായി കണക്കാക്കപ്പെടുന്ന വ്യാഴം വർഷത്തിലൊരിക്കലാണ് തന്റെ രാശി മാറ്റുന്നത്. അതിനുപുറമേ ചില ഇടവേളകളിൽ അദ്ദേഹം നക്ഷത്രവും മാറ്റുന്നു. വ്യാഴത്തിന്റെ സ്ഥാനത്ത് മാറ്റം വരുമ്പോൾ എല്ലാം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ പ്രതിഫലിക്കും. അത്തരത്തിൽ നിലവിൽ വ്യാഴം കർക്കിടക രാശിയിൽ ആണ് സഞ്ചരിക്കുന്നത്. സാധാരണമായി വ്യാഴം വർഷത്തിൽ ഒരിക്കൽ മാത്രമാണ് രാശി മാറുന്നത്. എന്നിരുന്നാലും ഈ വർഷം അത് സാധാരണമായി വേഗത്തിൽ നീങ്ങുന്നു.

വ്യാഴം അത്തരമൊരു അസാധാരണ സ്ഥാനത്ത് ആയിരിക്കുമ്പോൾ അത് വർഷത്തിൽ രണ്ട് തവണ അതിന്റെ രാശി മാറുകയും ചെയ്യും. ഒക്ടോബർ 31നാണ് ഇത് സംഭവിക്കുന്നത്. വ്യാഴം ചിങ്ങം രാശിയിലേക്കും മകം നക്ഷത്രത്തിലേക്കും പ്രവേശിക്കുന്നു . ഇത് പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാകും. 2027 ജനുവരി 25 വരെ ഗുരുഭഗവാൻ ഈ മകം നക്ഷത്രത്തിൽ തുടരും. വ്യാഴം മകം നക്ഷത്രത്തിലേക്ക് സംഗമിക്കുന്നത് ഭാഗ്യം കൊണ്ടുവരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ദീപാവലിക്ക് മുന്നോടിയായി മഹാലക്ഷ്മി രാജയോഗം! ഈ 4 രാശിക്കാർക്ക് സാമ്പത്തിക മുന്നേറ്റവും കരിയറിൽ പുരോഗതിയും

ഇടവം

വ്യാഴത്തിന്റെ സംക്രമണം ഇടവം രാശിക്കാർക്ക് വളരെ ശുഭകരം ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. കുടുംബത്തിൽ വളരെ കാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ക്രമേണ കുറഞ്ഞുവരും. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിൽ നല്ല പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ അമ്മയുമായി ഉള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. ജോലി ചെയ്യുന്നവർക്ക് കാലയളവ് വളരെ നല്ലതായിരിക്കും. നിങ്ങളുടെ കരിയറിൽ നല്ല പുരോഗതി ഉണ്ടാകും നിങ്ങൾക്ക് പുതിയ വീഡിയോ വാഹനമോ വാങ്ങിക്കുവാനുള്ള പദ്ധതി ഉണ്ടെങ്കിൽ ഇത് ഈ കാലയളവിൽ അനുകൂലമായിരിക്കും. വളരെ കാലമായി നിങ്ങൾ നേരിടുന്ന പല ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. നിങ്ങളുടെ ശാരീരികമായ ആരോഗ്യം വളരെ നല്ലതായിരിക്കുകയും ചെയ്യും. എന്നിരുന്നാലും നിങ്ങളുടെ ജീവിതത്തിൽ പെട്ടെന്നുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ അല്പം ജാഗ്രതയോടെ തീരുമാനങ്ങൾ എടുക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണം നിരവധി നേട്ടങ്ങൾ കൊണ്ടുവരും. കേതു ഈ രാശിയിൽ നിൽക്കുന്നതിനാൽ നിങ്ങളുടെ ജീവിതത്തിൽ ഇതുവരെ നേരിട്ടിരുന്ന പല പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിലൂടെ നിങ്ങളുടെ വ്യക്തിത്വം വർദ്ധിക്കും. കൂടാതെ അഭിനയം, മാധ്യമം, രാഷ്ട്രീയം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും.വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്തും അവിവാഹിതർക്ക് നല്ല വരനെ ലഭിക്കും നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. എന്നിരുന്നാലും നിങ്ങളുടെ ആരോഗ്യത്തിൽ നിന്ന് അല്പം ശ്രദ്ധ പാലിക്കുക.

തുലാം

വ്യാഴത്തിന്റെ സംക്രമണം മൂലം തുലാം രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചു. ജീവിതത്തിൽ ദീർഘകാലമായി നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ജോലിയിലെ തടസ്സങ്ങൾ മാറും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാനുള്ള അവസരങ്ങൾ ലഭിക്കും. നല്ല സാമ്പത്തിക നേട്ടങ്ങൾ. സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. നിക്ഷേപങ്ങളിൽനിന്നും നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്.നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. അവിവാഹിതർക്ക് നല്ല വരനെ ലഭിക്കും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും.

ENGLISH SUMMARY

In astrology, Jupiter is considered the most significant and auspicious among the nine planets. Regarded as the Guru of the gods, Jupiter shifts its zodiac sign once a year. Additionally, at certain intervals, it also changes the nakshatra it occupies. Any change in Jupiter’s position influences the lives of individuals belonging to all zodiac signs. Currently, Jupiter is transiting through the sign of Karkidaka (Cancer).

Follow Us