Vida EV: V2 മുതൽ VX2 വരെ, ഹീറോ വിഡയുടെ ഇ.വി സകൂട്ടർ മോഡലുകൾ | Hero Vida EV Scooter Lineup: Features, Range, and Specs of V2 and VX2 Series Malayalam news - Malayalam Tv9

Vida EV: V2 മുതൽ VX2 വരെ, ഹീറോ വിഡയുടെ ഇ.വി സകൂട്ടർ മോഡലുകൾ

Updated On: 

04 Nov 2026 | 10:59 PM

Vida Electric Scooters: ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ നിർണായ സാന്നിധ്യമാണ് ഹീറോ മോട്ടോർ കോർപ്പിന്റെ അനുബന്ധസ്ഥാപനമായ വിഡ. ഇതിനകം തന്നെ ഒന്നിലധികം മോഡലുകൾ വിപണിയിൽ അവതരിപ്പിച്ച വിഡ തങ്ങളുടെ സെഗ്മെന്റിലെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. വിഡയുടെ ശ്രേണിയിൽ വരുന്ന ഓരോ മോഡലുകളെയും പരിചയപ്പെടാം.

1 / 5
സെ​ഗ്മെന്റിൽ കടുത്ത മത്സരം നട‍ക്കുന്നുണ്ടെങ്കിലും വിഡ തങ്ങളുടെ മാർക്ക് ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിഡയുടെ ഇലക്ട്രിക് സ്കൂട്ടർ നിരയിൽ വരുന്ന ഓരോ മോഡലുകളും അവയുടെ ബാറ്ററി വേരിയന്റുകളും  കിലോമീറ്റർ റേഞ്ചും  എക്സ് ഷോറൂം വിലയും  മറ്റ് പ്രധാന സവിശേഷതകളും വിശദമായി അറിയാം. ( Image Credit Source Vida Website)

2 / 5
ദൈനംദിന ഉപയോ​ഗമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പുറത്തിറക്കിയ മോഡലാണ് വിഡ VX2 ഗോ (VIDA VX2 Go). 2.2 kWh, 3.1 kWh, 3.4 kWh എന്നിങ്ങനെയുള്ള മൂന്ന് ബാറ്ററി ഓപ്ഷനിലാണ് വാഹനം വരുന്നത്. ബാറ്ററി വേരിയന്റുകൾക്ക് അനുസരിച്ച് ഫുൾ ചാർജിൽ 93 കിലോമീറ്റർ മുതൽ 146 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. 83 000  രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

3 / 5
കുറച്ച് ദീർഘദൂര യാത്രകൾ ആ​ഗ്രഹിക്കുന്നവരെ പ്രധാനമായും പരി​ഗണിച്ച് പുറത്തിറക്കിയ മോഡലാണ് വിഡ VX2 പ്ലസ് (VIDA VX2 Plus) സീരീസ്.   3.4 kWh, 4.4 kWh എന്നീ രണ്ട് ബാറ്റി ഓപ്ഷനുകളിലാണ് ഈ മോഡൽ ലഭ്യമാകുന്നത്.  ഫുൾ ചാർജിൽ യഥാക്രമം 146 കിലോമീറ്റർ  187 കിലോമീറ്റർ വരെ റെയിഞ്ച് വാഹനത്തിന് ലഭിക്കും.  ഈ ഇ.വി സ്കൂട്ടറിന്റെ പരമാവധി വേഗത 80 മുതൽ 90 km/h വരെയാണ്. 103500 രൂപ മുതലാണ് ഈ മോഡലിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

4 / 5
3.94 kWh ശേഷിയുള്ള  ബാറ്ററി പാക്കിൽ വ‌രുന്ന മോഡലാണ് വിഡ V2 പ്രോ (VIDA V2 Pro). കസ്റ്റം റൈഡിംഗ് മോഡ് സംവിധാനത്തോടൊപ്പം എത്തുന്ന ഇവി സ്കൂട്ടർ കൂടിയാണിത്.  ഫുൾ ചാർജിൽ 165 കിലോ മീറ്റർ വരെ റെയിഞ്ചാണ് ഈ മോഡൽ നൽകുന്നത്.  വാഹനത്തിന്റെ ഡൽഹി എക്സ്-ഷോറൂം വില ഏകദേശം 1.2 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

5 / 5
പ്രീമിയം മോഡലാണ് വിഡ V2 പ്ലസ് (VIDA V2 Plus) .  എക്കോ, റൈഡ്, സ്പോർട്സ് എന്നിങ്ങനെ  മൂന്ന് റൈഡിംഗ് മോഡുകളാണ് വാഹനത്തിൽ വരുന്നത്. 7 ഇഞ്ച് ടിഎഫ്‌ടി ടച്ച്‌സ്‌ക്രീൻ സൗകര്യമുള്ള ഈ സ്കൂട്ടറിന് ഫുൾ ചാർജിൽ 143 കിലോമീറ്റർ മുതൽ 165 കിലോമീറ്റർ വരെ റെയിഞ്ച് കിട്ടുമെന്നാണ് പറയുന്നത്.

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ, സുസുക്കിയുടെ ആക്സിസ്
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി