'കെയ്ന്‍ മാമ'യും പടിയിറങ്ങി; ഫാബ് ഫോറിലെ അംഗസഖ്യ കുറയുന്നു | How many players from the Fab 4 are still playing test cricket? How the name came from? Malayalam news - Malayalam Tv9

FAB 4: ‘കെയ്ന്‍ മാമ’യും പടിയിറങ്ങി; ഫാബ് ഫോറിലെ അംഗസഖ്യ കുറയുന്നു

Published: 

13 Jun 2026 | 07:38 PM

The Story Behind Cricket’s 'Fab 4': കെയ്ന്‍ വില്യംസണ്‍ കൂടി വിരമിച്ചതോടെ 'ഫാബ് 4'ല്‍ സജീവമായി ടെസ്റ്റ് കളിക്കുന്നത് ഇനി രണ്ടേ രണ്ടു പേര്‍ മാത്രം. വിരാട് കോലിയാണ് ആദ്യം വിരമിച്ച താരം. ഇനി ബാക്കിയുള്ളത് സ്റ്റീവ് സ്മിത്തും, ജോ റൂട്ടും മാത്രം.

1 / 5
ആരാധകരുടെ 'കെയ്ന്‍ മാമ' (കെയ്ന്‍ വില്യംസണ്‍) കൂടി വിരമിച്ചതോടെ ആധുനിക ലോകക്രിക്കറ്റിലെ വിഖ്യാതമായ 'ഫാബ് 4'ല്‍ സജീവമായി ടെസ്റ്റ് കളിക്കുന്നത് ഇനി രണ്ടേ രണ്ടു പേര്‍ മാത്രം. ഫാബ് നാലിലെ വിരാട് കോലിയാണ് ആദ്യം വിരമിച്ച താരം. ഇതിന് പിന്നാലെ കെയ്ന്‍ വില്യംസണും പടിയിറങ്ങി. ഇനി ബാക്കിയുള്ളത് സ്റ്റീവ് സ്മിത്തും, ജോ റൂട്ടും മാത്രം  (Image Credit Source: PTI).

2 / 5
ജോ റൂട്ട് ഇപ്പോഴും മികച്ച ഫോമിലാണ്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നതും റൂട്ടാണ്. സ്റ്റീവ് സ്മിത്ത് ഓസീസ് ക്രിക്കറ്റിന്റെ നട്ടെല്ലാണ്. ആധുനിക ക്രിക്കറ്റില്‍ സുവര്‍ണ്ണ അക്ഷരങ്ങളാല്‍ എഴുതപ്പെട്ടതാണ് 'ഫാബ് ഫോര്‍'. ഈ പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്.

3 / 5
'ദ ബീറ്റില്‍സ്' എന്ന മ്യൂസിക് ബാന്‍ഡിനെ ആരാധകര്‍ വിളിച്ചിരുന്ന പേരാണ് 'ഫാബ് ഫോര്‍'. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോയാണ് ഈ പേര് ക്രിക്കറ്റിലേക്ക് കടമെടുത്തത്. 2014-ല്‍ ഒരു ക്രിക്കറ്റ് വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ഒരു പ്രവചനം നടത്തി. ഈ നാല് താരങ്ങളും ലോകക്രിക്കറ്റിനെ നയിക്കാന്‍ പോകുന്ന 'നാല് അത്ഭുതങ്ങള്‍' ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് നടന്നതിനെല്ലാം കാലം സാക്ഷി.

4 / 5
മാര്‍ട്ടിന്‍ ക്രോ ഉപയോഗിച്ച ഫാബ് 4 എന്ന പേര് ലോകക്രിക്കറ്റില്‍ പടര്‍ന്നുപിടിച്ചു. ആരാധകര്‍ ഏറ്റെടുത്തു. ഒരേ കാലഘട്ടത്തില്‍ ക്രിക്കറ്റിലേക്ക് എത്തിയവരാണ് ഫാബ് ഫോറിലെ ഈ താരങ്ങള്‍. ഈ നാലുപേരും ലോകക്രിക്കറ്റിനെ ഭരിക്കുമെന്ന മാര്‍ട്ടിന്‍ ക്രോയുടെ പ്രവചനം 100 ശതമാനവും ശരിയായി.

5 / 5
അവശേഷിക്കുന്ന രണ്ട് താരങ്ങളും കരിയറിന്റെ സായംസന്ധ്യയിലാണ്. അടുത്ത ഫാബ് ഫോറിനെയും ലോകക്രിക്കറ്റ് കണ്ടെത്തിക്കഴിഞ്ഞു. അടുത്ത ഫാബ് ഫോറിലെ അംഗങ്ങള്‍ ഇവരാണ്; ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ഹാരി ബ്രൂക്ക്, രചിന്‍ രവീന്ദ്ര.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ