വീട്ടിലൊരു കോഴിഫാം തുടങ്ങിയാലോ? കുഞ്ഞുങ്ങളെയും തീറ്റയും കുടുംബശ്രീ തരും | How to Apply for Kudumbashree Kerala Chicken Poultry Farming Scheme 2026 Malayalam news - Malayalam Tv9

Chicken Poultry Farming: വീട്ടിലൊരു കോഴിഫാം തുടങ്ങിയാലോ? കുഞ്ഞുങ്ങളെയും തീറ്റയും കുടുംബശ്രീ തരും

Updated On: 

23 Jul 2026 | 02:56 PM

Kudumbashree Kerala Chicken Poultry Farming Scheme: കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുതിയ കോഴി ഫാമുകൾ ആരംഭിക്കാൻ അവസരം. എങ്ങനെ അപേക്ഷിക്കണം, പദ്ധതിയിലൂടെ എന്തെല്ലാം സഹായങ്ങളാണ് ലഭിക്കുന്നത്, ലാഭം എങ്ങനെ തുടങ്ങിയവ വിശദമായി അറിയാം....

1 / 5
കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുതിയ കോഴി ഫാമുകൾ ആരംഭിക്കാൻ അവസരം. കുടുംബശ്രീ അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. എങ്ങനെ അപേക്ഷിക്കണം, പദ്ധതിയിലൂടെ എന്തെല്ലാം സഹായങ്ങളാണ് ലഭിക്കുന്നത്, ലാഭം എങ്ങനെ തുടങ്ങിയവ വിശദമായി അറിയാം.... (Image Credit source: Getty Images)

2 / 5
ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കില്‍ 1000 മുതല്‍ 10000 കോഴികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ഫാമുകളുള്ള കർഷകർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നൽകി തിരഞ്ഞെടുക്കുന്നവർക്ക് കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നൽകുന്നതാണ്.

3 / 5
തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നല്‍കും. കൂടാതെ വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെ വാങ്ങി വിപണനം ചെയ്യും. ഇത്തരത്തിൽ, വളര്‍ച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരികെ വാങ്ങി വിപണനം ചെയ്യുനതിനാൽ, കർഷകർക്ക് വിപണി കണ്ടെത്തേണ്ട ആശങ്കയില്ല.

4 / 5
അപേക്ഷാ ഫോം www.keralachicken.org.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്/സി.ഡി.എസ് ഓഫിസുമായും കൂടാതെ 0471-2448144 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ചെറിയ മുതൽമുടക്കിൽ മികച്ച വരുമാനം നേടാൻ കഴിയുന്ന ഒരു സംരംഭമാണ് പൗൾട്രി ഫാമിംഗ്.

5 / 5
പൗൾട്രി ഫാമിംഗ് ബിസിനസ് തുടങ്ങുന്നതിന് മുമ്പ്, കൂട് നിർമ്മാണം, കോഴിക്കുഞ്ഞുങ്ങളുടെ വില, തീറ്റച്ചെലവ്, മരുന്നുകൾ, വൈദ്യുതി/വെള്ളം എന്നിവയ്ക്കായി കൃത്യമായ ബജറ്റ് തയ്യാറാക്കേണ്ടകാണ്. തീറ്റച്ചെലവാണ് പൗൾട്രി ഫാമുകളിൽ ഏറ്റവും കൂടുതൽ വരുന്നത്. ഫാമിൽ എപ്പോഴും ശുചിത്വം പാലിക്കുകയും കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും ചെയ്യുക.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി