Karbonn Rebel 5G : ഒരു റിബെൽ ആകുമോ? ഏഴ് വർഷങ്ങൾക്ക് ശേഷം കാർബൺ തിരിച്ചെത്തുന്നു
Karbonn New Smartphone Karbonn Rebel 5G Features And Price : 2019ൽ ആണ് ഏറ്റവും അവസാനമായി കാർബൺ വിപണിയിലേക്ക് ഫോൺ എത്തിക്കുന്നത്. തങ്ങൾ വീണും മൊബൈൽ ഫോൺ വിപണിയിൽ സജീവമാകുന്നു എന്ന് ആമസോൺ പ്ലാറ്റ്ഫോമിൽ കൂടെ അറിയിച്ചിരിക്കുകയാണ് കർബൺ.
ഓർമ്മയുണ്ടോ? ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ സജീവമായിരുന്ന കാർബൺ എന്ന ബ്രാൻഡ്. ഏറെ നാളായി പുതിയ മോഡലുകൾ ഒന്നും അവതരിപ്പിക്കാതെ വിപണയിൽ നിന്നും മാഞ്ഞു പോയ പേരായിരുന്നു കാർബൺ. ഏറ്റവും അവസാനം 2019ൽ ആയിരുന്നു കാർബൺ ഒരു സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചത്. അതിന് ഏഴ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ, കാർബൺ തങ്ങളുടെ ഏറ്റവും പുതിയ മോഡലുമായി വീണ്ടും വിപണിയിലേക്കെത്തിയിരിക്കുകയാണ്.
ഈ ഏഴ് വർഷം കൊണ്ടുള്ള ടെക് ലോകത്തെ എല്ലാ മാറ്റങ്ങളും അറിഞ്ഞുകൊണ്ടുള്ള ഒരു വരവാണ് കാർബൺ നടത്താൻ പോകുന്നതെന്നാണ് സൂചന. കാർബണിൻ്റെ ഏറ്റവും പുതിയ മോഡൽ കാർബൺ റിബെൽ 5G എന്ന പേരിൽ വിപണിയിലേക്കെത്താൻ പോകുന്നത്. ഇതിനായി ആമസോണിൽ പ്രത്യേകം മൈക്രോസൈറ്റും ആരംഭിച്ചിട്ടുണ്ട്. അതേസമയം റിബെൽ 5ജി എന്ന പേരിൽ പുതിയ മോഡൽ കാർബൺ അവതരിപ്പിക്കുന്നു എന്നല്ലാതെ ഫോണിൻ്റെ ഫീച്ചേഴ്സോ സ്പെസിഫിക്കേഷനോ വിലയോ കുറിച്ചുള്ള യാതൊരു സൂചനയും മൈക്രോസൈറ്റിൽ നിന്നും ഇപ്പോൾ ലഭ്യമല്ല.
ALSO READ : ബാറ്ററി മാറ്റാൻ 13900 രൂപ, സ്ക്രീനിന് 42900 രൂപ; ഐഫോൺ 18 പ്രോ മാക്സ് നന്നാക്കാനുള്ള ചെലവ് വെളിപ്പെടുത്തി
ഒരു റിബെൽ പോലെയാകും കാർബണിൻ്റെ തിരിച്ചുവരവ് എന്നാണ് മൈക്രോസൈറ്റിലെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഫോണിൻ്റെ വിവരങ്ങൾ കൂടാതെ പുതിയ മോഡൽ എന്ന് വിപണിയിലേക്ക് അവതരിപ്പിക്കുമെന്നോ കമ്പനി അറിയിക്കുന്നില്ല. ആമസോൺ മൈക്രോസൈറ്റിലൂടെ ഉടൻ തന്നെ മറ്റ് വിവരങ്ങളും പുറകാലെ വരാനാകും സാധ്യത.
കാർബൺ മൊബൈൽ ഫോൺ കമ്പനി
ഡൽഹി ആസ്ഥാനമായിട്ടുള്ള ജയ്നാ ഗ്രൂപ്പും ബെംഗളൂരു ആസ്ഥാനമായിട്ടുള്ള യുടിഎൽ ഗ്രൂപ്പും ചേർന്നാണ് കാർബണിൻ്റെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലേക്കെത്തിച്ചിരുന്നത്. സ്മാർട്ട്ഫോണിന് പുറമെ കീപ്പാഡ് ഫോണുകൾ, ടാബലെറ്റുകൾ തുടങ്ങിവ വിപണിയിലേക്കെത്തിച്ചിരുന്നു. ഗൂഗിളിൻ്റെ ആൻഡ്രോയ്ഡ് വൺ ഒഎസിലായിരുന്നു ഫോൺ പ്രവർത്തിച്ചിരുന്നത്. കാർബണിൻ്റെ സ്പാർക്കിൾ വി ആണ് ആൻഡ്രോയ്ഡ് വൺ വിഭാഗത്തിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ഫോൺ. 2018-19 കാലഘട്ടത്തിൽ അവതരിപ്പിച്ചിരുന്ന കാർബണിൻ്റെ മിക്ക സ്മാർട്ട്ഫോണുകളുടെ വില 10,000ത്തിൽ താഴെയായിരന്നു.
English Summary
Indian Orgin Smartphone Brand Karbonn Back To Mobile Phone Market. Company Title Their New Model As Karboon Rebel 5G.