ചുട്ടുപൊള്ളുന്ന ചൂടാണേ... വോട്ട് ചെയ്യാൻ പോകുമ്പോൾ കുഴഞ്ഞുവീഴരുത്; കൈയ്യിൽ കരുതേണ്ടത് എന്തെല്ലാം | How to avoid Sunstroke during Polling Day In Kerala, Essential things to carry in your bag Malayalam news - Malayalam Tv9

Health Tips: ചുട്ടുപൊള്ളുന്ന ചൂടാണേ… വോട്ട് ചെയ്യാൻ പോകുമ്പോൾ കുഴഞ്ഞുവീഴരുത്; കൈയ്യിൽ കരുതേണ്ടത് എന്തെല്ലാം

Published: 

07 Apr 2026 | 01:28 PM

Temperature Alert In Voting Day: കോട്ടൺ വസ്ത്രങ്ങൾ വിയർപ്പ് വലിച്ചെടുക്കാനും ശരീരത്തിലേക്ക് കാറ്റ് കിട്ടാനും ഇത് സഹായിക്കും. കറുത്ത വസ്ത്രങ്ങൾ ധരിക്കരുത്, കാരണം അവ ചൂട് കൂടുതൽ വലിച്ചെടുക്കും. ഒരു വാട്ടർ ബോട്ടിൽ നിർബന്ധമായും കൈയ്യിൽ കരുതേണ്ടതുണ്ട്. വെറും പച്ചവെള്ളത്തിന് പകരം അല്പം ഉപ്പിട്ട കഞ്ഞിവെള്ളമോ, നാരങ്ങാവെള്ളമോ കൈയ്യിൽ കരുതുന്നതാണ് ഉചിതം.

1 / 5
സംസ്ഥാനത്ത് ഓരോ ദിവസം കഴിയുമ്പോഴും ചൂട് കഠിനമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തുകളിലേക്ക് പോകുമ്പോൾ നിങ്ങൾ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നീണ്ട വരിയിൽ ക്യൂ നിൽക്കുമ്പോൾ കടുത്ത വെയിലേറ്റ് വാടാതെയും കുഴഞ്ഞുവീഴാതിരിക്കാനും സുരക്ഷിതമായി വോട്ട് ചെയ്ത് മടങ്ങാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images)

2 / 5
പോളിംഗ് ബൂത്തുകളിലെ നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ നിർജ്ജലീകരണവും സൂര്യാഘാതവും ഉണ്ടാകാൻ സാധ്യത ഏറെയാണ്. വോട്ട് ചെയ്യാൻ കഴിവതും രാവിലെയും വൈകിട്ട് വെയിലാറിയ ശേഷവും മാത്രം പോകുക. അതുപോലെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

3 / 5
ഇത്തരം കോട്ടൺ വസ്ത്രങ്ങൾ വിയർപ്പ് വലിച്ചെടുക്കാനും ശരീരത്തിലേക്ക് കാറ്റ് കിട്ടാനും ഇത് സഹായിക്കും. കറുത്ത വസ്ത്രങ്ങൾ ധരിക്കരുത്, കാരണം അവ ചൂട് കൂടുതൽ വലിച്ചെടുക്കും. ഒരു വാട്ടർ ബോട്ടിൽ നിർബന്ധമായും കൈയ്യിൽ കരുതേണ്ടതുണ്ട്. വെറും പച്ചവെള്ളത്തിന് പകരം അല്പം ഉപ്പിട്ട കഞ്ഞിവെള്ളമോ, നാരങ്ങാവെള്ളമോ കൈയ്യിൽ കരുതുന്നതാണ് ഉചിതം.

4 / 5
പോളിംഗ് ബൂത്തിന് പുറത്ത് വെയിലത്ത് നിൽക്കേണ്ടി വരാനുള്ള സാധ്യത കൂടുതലാണ്. തലയിൽ നേരിട്ട് വെയിലേൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ കൈയ്യിൽ കരുതുക. തലകറക്കം കുഴഞ്ഞുവീഴാൻ പോകുന്ന പോലെ തോന്നിയാൽ അടുതത് നിൽക്കുന്ന ആളിനോടോ കൂടെ വന്നവരെയോ വിവരമറിയിക്കുക.

5 / 5
ഒരിക്കലും ഭക്ഷണം കഴിക്കാതെയോ വെറും വയറ്റിലോ വോട്ട് ചെയ്യാൻ പോകരുത്. ലഘുവായ ഭക്ഷണം കഴിച്ച ശേഷം മാത്രം വോട്ട് ചെയ്യാൻ വീട്ടിൽ നിന്ന് ഇറങ്ങുക. എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ജലാംശം അടങ്ങിയ പഴങ്ങളോ പച്ചക്കറികളോ കഴിക്കുക.  ഉച്ചസമയത്തെ കഠിനമായ വെയിലത്ത് വോട്ട് ചെയ്യാൻ പോകുകയോ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുകയോ ചെയ്യണം.

Follow Us
Related Photo Gallery
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?