മഞ്ഞൾപ്പൊടിയെല്ലാം നല്ലതല്ല! നിറത്തിന് പിന്നിൽ‍ ഒളിഞ്ഞിരിക്കുന്നത്; പരിശോധിക്കാൻ ഒരു ഗ്ലാസ് വെള്ളം മതി | How to check the purity of turmeric powder at Your home, Here Is The Easy Kitchen Tips Malayalam news - Malayalam Tv9

Kitchen Tips: മഞ്ഞൾപ്പൊടിയെല്ലാം നല്ലതല്ല! നിറത്തിന് പിന്നിൽ‍ ഒളിഞ്ഞിരിക്കുന്നത്; പരിശോധിക്കാൻ ഒരു ഗ്ലാസ് വെള്ളം മതി

Published: 

22 Apr 2026 | 08:56 PM

Turmeric Purity Test At Home: പലവിധ മാരക വിഷാംശങ്ങൾ കലർത്തിയാണ് മഞ്ഞൾപ്പൊടികൾ വിപണിയിൽ എത്തുന്നത്. എന്നാൽ വാങ്ങിയ മഞ്ഞൾ ശുദ്ധമാണോ എന്ന് തിരിച്ചറിയാൻ എന്താണ് ചെയ്യേണ്ടത്. വിഷമിക്കേണ്ട പരിഹാരം വീട്ടിൽ തന്നെയുണ്ട്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ അടുക്കളയിൽ തന്നെ മഞ്ഞൾപ്പൊടിയുടെ ശുദ്ധത പരിശോധിക്കാവുന്നതാണ്. എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

1 / 5
നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന മഞ്ഞൾപ്പൊടിയെല്ലാം നല്ലതാണോ? ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമായ മഞ്ഞൾ കറികളിലും മറ്റും ചേർത്താണ് സാധാരണ നമ്മൾ കഴിക്കുന്നത്. രോ​ഗപ്രതിരോധശേഷി മുതൽ മനുഷ്യൻ്റെ പല ആരോ​ഗ്യാവസ്ഥയെയും മറികടക്കാൻ മഞ്ഞൾ ​ഗുണകരമാണ്. എന്നാൽ എല്ലാ മഞ്ഞൾപ്പൊടിയും നല്ലതാണെന്ന് നമുക്ക് പറയാൻ കഴിയില്ല. വിപണിയിൽ പല വ്യാജന്മാരും ചുറ്റിനടക്കുന്നുണ്ട്. (Image Credits Source: Getty Images)

2 / 5
പലവിധ മാരക വിഷാംശങ്ങൾ കലർത്തിയാണ് മഞ്ഞൾപ്പൊടികൾ വിപണിയിൽ എത്തുന്നത്. എന്നാൽ വാങ്ങിയ മഞ്ഞൾ ശുദ്ധമാണോ എന്ന് തിരിച്ചറിയാൻ എന്താണ് ചെയ്യേണ്ടത്. വിഷമിക്കേണ്ട പരിഹാരം വീട്ടിൽ തന്നെയുണ്ട്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ അടുക്കളയിൽ തന്നെ മഞ്ഞൾപ്പൊടിയുടെ ശുദ്ധത പരിശോധിക്കാവുന്നതാണ്. എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

3 / 5
ഏറ്റവും ലളിതമായ ഒരു പരീക്ഷണമാണ് ഒരു ഗ്ലാസ് വെള്ളം ഉപയോഗിച്ചുള്ളത്. ഒരു ഗ്ലാസ്സിൽ മുക്കാൽ ഭാഗത്തോളം ഇളംചൂടുള്ള വെള്ളം എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടി മുകളിൽ നിന്ന് ഇടുക. ഒരിക്കലും അത് യോജിപ്പിക്കരുത്. ശേഷം അടുത്ത 20 മിനിറ്റ് ഗ്ലാസ് അനക്കാതെ ​വെക്കുക. ശുദ്ധമാണെങ്കിൽ മഞ്ഞൾപ്പൊടി ഗ്ലാസ്സിൻ്റെ അടിയിൽ അടിയുകയും മുകളിലെ വെള്ളം തെളിയുകയും ചെയ്യും.

4 / 5
അതല്ല മഞ്ഞൾപ്പൊടി വ്യാജനാണെങ്കിൽ, വെള്ളം കടുത്ത മഞ്ഞനിറമാകുകയോ കലങ്ങുകയോ ചെയ്യും. ഇത് ചോക്ക് പൊടിയോ കൃത്രിമ നിറങ്ങളോ ഉപയോ​ഗിച്ച് നിർമ്മിച്ചതാകാം. അതുപോലെ തന്നെ അല്പം മഞ്ഞൾപ്പൊടി കൈവെള്ളയിൽ വെച്ച് തള്ളവിരൽ കൊണ്ട് നന്നായി ഞെരുടുക. ശുദ്ധമായ മഞ്ഞളാണെങ്കിൽ കൈവെള്ളയിൽ മഞ്ഞനിറം പറ്റിപ്പിടിക്കും. അതുപോലെ മായം കലർന്നതിന് മണം കുറവായിരിക്കും.

5 / 5
മായം ചേർത്തുവരുന്ന മഞ്ഞൾ നിങ്ങളുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിച്ചേക്കാം. ഭക്ഷണത്തിൽ ഇവ ചേർക്കുന്നത് ഓക്കാനം, ഛർദ്ദി, വയറ്റിൽ അസ്വസ്ഥതകൾ, വൃക്ക അല്ലെങ്കിൽ കരൾ രോ​ഗങ്ങൾ, പ്രതിരോധശേഷി കുറയുക, നാഡീസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിൽ  വിഷബാധ, കുട്ടികളിൽ ബുദ്ധിവികാസം ഇല്ലാതാകുക എന്നിവയ്ക്ക് കാരണമായേക്കാം.

Follow Us
വെറും 15 മിനിറ്റിൽ മാറ്റം; ഓട്‌സ്-പാൽ ഫേസ് പാക്ക് ​ഗുണങ്ങൾ
ശ്രദ്ധിക്കൂ..! ചക്ക കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്
വേനലില്‍ കണ്ണുകളെ സംരക്ഷിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം
ബീറ്റ്റൂട്ട് ചമ്മന്തി ഉണ്ടാക്കിയാലോ, സ്വല്പം വെറൈറ്റി ആയിക്കോട്ടെ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്