അയൺ ബോക്സിൽ കറ പിടിച്ചോ? കരിഞ്ഞ പാടുകൾ കളയാൻ കിടിലൻ വിദ്യകൾ | How to Clean an Iron Box, Easy Hacks to Remove Stains and Burn Marks Malayalam news - Malayalam Tv9

Cleaning Hacks: അയൺ ബോക്സിൽ കറ പിടിച്ചോ? കരിഞ്ഞ പാടുകൾ കളയാൻ കിടിലൻ വിദ്യകൾ

Updated On: 

27 Oct 2026 | 12:43 PM

How to Clean an Iron Box: ഇലക്ട്രിക് അയൺ ബോക്സിന്റെ പരിപാലനത്തിന്റെ കാര്യത്തിൽ പലരും അത്ര ശ്രദ്ധ നൽകാറില്ല. കാലക്രമേണ അയൺ ബോക്സിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടുന്ന കരിഞ്ഞ പാടുകളും തുണികളുടെ അംശങ്ങളുമെല്ലാം ഇസ്തിരിയിടുന്നത് ദുഷ്കരമാക്കുകയും, തുണി ഉരുകാനും കാരണമാകും. അയൺ ബോക്സ് കേടായെന്ന് കരുതി ഉപേക്ഷിക്കാൻ വരട്ടെ, വീട്ടിലെ സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഇത് പുതിയതുപോലെയാക്കാം...

1 / 5
വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നാണ് ഇലക്ട്രിക് അയൺ ബോക്സ്. എന്നാൽ ഇതിന്റെ പരിപാലനത്തിന്റെ കാര്യത്തിൽ പലരും അത്ര ശ്രദ്ധ നൽകാറില്ല. കാലക്രമേണ അയൺ ബോക്സിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടുന്ന കരിഞ്ഞ പാടുകളും തുണികളുടെ അംശങ്ങളുമെല്ലാം ഇസ്തിരിയിടുന്നത് ദുഷ്കരമാക്കുകയും, തുണി ഉരുകാനും കാരണമാകും. അയൺ ബോക്സ് കേടായെന്ന് കരുതി ഉപേക്ഷിക്കാൻ വരട്ടെ, വീട്ടിലെ സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഇത് പുതിയതുപോലെയാക്കാം... (Image Credit source: Getty Images)

2 / 5
വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുൻപ് അയൺ ബോക്സ് പ്ലഗിൽ നിന്നും മാറ്റിയിട്ടുണ്ടെന്നും പൂർണമായും തണുത്തു എന്നും ഉറപ്പുവരുത്തുക. ചൂടുള്ളപ്പോൾ വൃത്തിയാക്കുന്നത് കറ എളുപ്പത്തിൽ ഇളകാൻ സഹായിക്കുമെന്ന് ചിലർ കരുതാറുണ്ടെങ്കിലും, ഇത് അപകടങ്ങൾക്കും ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കാനും കാരണമാകും. ശേഷം, മൈക്രോഫൈബർ തുണി ഉപയോഗിച്ച് പൊടിയെല്ലാം തുടച്ചു മാറ്റുക.

3 / 5
അയൺ ബോക്സിൽ തുണി കരിഞ്ഞു പിടിച്ചതോ മറ്റ് കടുത്ത പാടുകളോ ഉണ്ടെങ്കിൽ ബേക്കിങ് സോഡ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായ ഒരു മാർഗമാണ്. രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡയിൽ അല്പം വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയുള്ള ഭാഗങ്ങളിൽ പുരട്ടി മൃദുവായി ഉരച്ചു കഴുകുക. സ്റ്റീം വരുന്ന ദ്വാരങ്ങളിൽ ഈ പേസ്റ്റ് പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

4 / 5
സ്റ്റീം അയണുകളിൽ സാധാരണ വെള്ളം ഉപയോഗിക്കുമ്പോൾ ഉൾഭാഗത്ത് മിനറലുകൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഒരു തുണിയിൽ അല്പം ചൂടുള്ള വൈറ്റ് വിനാഗിരി മുക്കി അയൺ ബോക്സിന്റെ അടിഭാഗം മുഴുവനായും തുടയ്ക്കാം. ഉൾഭാഗവും വാട്ടർ ടാങ്കും വൃത്തിയാക്കാൻ വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് ടാങ്കിൽ നിറച്ച് ഒന്നോ രണ്ടോ മിനിറ്റ് ഉയർന്ന ചൂടിൽ സ്റ്റീം ചെയ്യുക. ശേഷം ടാങ്ക് കാലിയാക്കി നല്ല വെള്ളം ഉപയോഗിച്ച് ഇത് ആവർത്തിക്കുക.

5 / 5
ചെറിയ പാടുകൾ മാറ്റാനും അയൺ ബോക്സിന്റെ അടിഭാഗം തിളങ്ങാനും ടൂത്ത്പേസ്റ്റ് മികച്ചതാണ്. അല്പം വൈറ്റ് ടൂത്ത്പേസ്റ്റ് പുരട്ടി ഒരു സോഫ്റ്റ് തുണി ഉപയോഗിച്ച് വട്ടത്തിൽ മൃദുവായി ഉരയ്ക്കുക. ഇത് സെറാമിക് അല്ലെങ്കിൽ നോൺ-സ്റ്റിക് അയൺ ബോക്സുകൾക്ക് വളരെ അനുയോജ്യമാണ്. വൃത്തിയാക്കിയ ശേഷം നനഞ്ഞ തുണികൊണ്ട് പേസ്റ്റ് പൂർണമായും തുടച്ചു മാറ്റണം.

Loading...
Unable to load recommendations.
Follow Us
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്