AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Indian Railways Luggage Rules: ട്രെയിനിൽ കൺഫേം ടിക്കറ്റുണ്ടെങ്കിലും പിഴ; ഈ നിയമം അറിയണം

Train Luggage Rules 2026 Know the Weight Limit and Extra Charges: വിമാനയാത്രയിലെ ലഗേജ് പരിധിയെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയുണ്ടെങ്കിലും ട്രെയിന്‍ യാത്രയില്‍ ഈ നിബന്ധനകള്‍ ശ്രദ്ധിക്കാറില്ല. യാത്ര ചെയ്യുന്ന കോച്ചിന്റെ വിഭാഗമനുസരിച്ചാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ പൊതുവായ ലഗേജ് പരിധികള്‍ അനുസരിച്ച് വിവിധ ക്ലാസുകളില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ഭാരത്തില്‍ വ്യത്യാസമുണ്ട്.

Shiji M K
Shiji M K | Published: 27 Oct 2026 | 10:31 AM
ട്രെയിന്‍ യാത്രയ്ക്ക് കണ്‍ഫേം ടിക്കറ്റ് ലഭിച്ചാല്‍ എത്ര ലഗേജ് വേണമെങ്കിലും കൊണ്ടുപോകാമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന് പരിധിയുണ്ട്. അനുവദിച്ച അളവില്‍ കൂടുതല്‍ സാധനങ്ങള്‍ കൈവശം വച്ചാല്‍ അധിക തുക നല്‍കേണ്ടിവരാം. നിയമപ്രകാരമുള്ള നടപടികള്‍ പാലിക്കാതിരുന്നാല്‍ പിഴയും ലഭിക്കാം. (Image Credit Source: PTI and Getty Images)

1 / 5
വിമാനയാത്രയിലെ ലഗേജ് പരിധിയെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയുണ്ടെങ്കിലും ട്രെയിന്‍ യാത്രയില്‍ ഈ നിബന്ധനകള്‍ ശ്രദ്ധിക്കാറില്ല. യാത്ര ചെയ്യുന്ന കോച്ചിന്റെ വിഭാഗമനുസരിച്ചാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ പൊതുവായ ലഗേജ് പരിധികള്‍ അനുസരിച്ച് വിവിധ ക്ലാസുകളില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ഭാരത്തില്‍ വ്യത്യാസമുണ്ട്. സ്ലീപ്പര്‍ ക്ലാസിലും തേര്‍ഡ് എസിയിലും 40 കിലോ വരെയും സെക്കന്‍ഡ് എസിയില്‍ 50 കിലോ വരെയും ഫസ്റ്റ് എസിയില്‍ 70 കിലോ വരെയും ലഗേജ് സൗജന്യമായി കൊണ്ടുപോകാം.

2 / 5
യാത്രക്കാര്‍ക്ക് അനുവദിച്ച പരിധിക്കുള്ളില്‍ വ്യക്തിഗത സാധനങ്ങള്‍ കൊണ്ടുപോകാം. എന്നാല്‍ അതില്‍ കൂടുതലുള്ള ലഗേജിന് പ്രത്യേക നിരക്ക് ബാധകമാകും. അതിനാല്‍ യാത്രയ്ക്കുമുമ്പ് സ്വന്തം ടിക്കറ്റ് ഏത് ക്ലാസിലാണെന്നും എത്ര ലഗേജ് കൊണ്ടുപോകുന്നുണ്ടെന്നും പരിശോധിക്കുന്നത് നല്ലതാണ്. അനുവദിച്ച പരിധിയേക്കാള്‍ കൂടുതല്‍ സാധനങ്ങളുമായി യാത്ര ചെയ്യേണ്ടിവന്നാല്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് റെയില്‍വേയുടെ ലഗേജ് ഓഫീസുമായി ബന്ധപ്പെടണം. അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്ത് ആവശ്യമായ നിരക്ക് അടയ്ക്കാം. ഇതിലൂടെ യാത്രയ്ക്കിടെ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും.

3 / 5
അധിക ലഗേജ് ബുക്ക് ചെയ്യാതെ അനുവദിച്ച പരിധി മറികടന്നാല്‍ അധിക നിരക്കിനൊപ്പം പിഴയും നല്‍കേണ്ടിവരാം. ചില സാഹചര്യങ്ങളില്‍ സാധാരണ നിരക്കിന്റെ ആറിരട്ടി വരെ ഈടാക്കാന്‍ സാധ്യതയുണ്ട. എന്നാല്‍ യഥാര്‍ഥത്തില്‍ ബാധകമാകുന്ന തുക ലഗേജിന്റെ അളവ്, ക്ലാസ്, റെയില്‍വേയുടെ നിലവിലുള്ള ചട്ടങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍, പ്രത്യേകിച്ച് കുട്ടികളോ പ്രായമായവരോ കൂടെയുണ്ടെങ്കില്‍, ആവശ്യമായ സാധനങ്ങള്‍ മാത്രം കൊണ്ടുപോകുന്നതാണ് ഉചിതം. തിരക്കുള്ള സ്റ്റേഷനുകളിലും ട്രെയിനുകളിലും വലിയ ബാഗുകള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാകാം.

4 / 5
വലിയതോ ഭാരമേറിയതോ ആയ സാധനങ്ങള്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടെങ്കില്‍ അവ യാത്രക്കാരുടെ ലഗേജായി കൊണ്ടുപോകുന്നതിനുപകരം റെയില്‍വേയുടെ പാര്‍സല്‍ സേവനം ഉപയോഗിക്കുന്നതും പരിഗണിക്കാം. ബുക്ക് ചെയ്ത ലഗേജിന് ലഭിക്കുന്ന രസീത് സൂക്ഷിക്കുകയും വേണം. കണ്‍ഫേം ടിക്കറ്റ് ഉണ്ടെന്നത് അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകാനുള്ള അനുമതിയല്ല. യാത്രയ്ക്ക് മുമ്പ് ലഗേജ് പരിധിയും അധിക ബുക്കിങ് നടപടികളും മനസിലാക്കുന്നത് അനാവശ്യ ചെലവും പിഴയും ഒഴിവാക്കാന്‍ സഹായിക്കും.

5 / 5
Follow Us