Cooking Oil Cleaning: വറുത്ത ശേഷം എണ്ണ കളയല്ലേ, വീണ്ടും ഉപയോഗിക്കാൻ ഇങ്ങനെ വൃത്തിയാക്കാം
How to Clean Cooking Oil After Frying: വറുത്തെടുത്ത ശേഷം ബാക്കി വരുന്ന എണ്ണയിൽ കരിഞ്ഞ പൊടികളും അവശിഷ്ടങ്ങളും കാണാറുണ്ട്. അതിനാൽ പലരും ഈ എണ്ണ കളയാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ശുദ്ധീകരിച്ചാൽ ഈ എണ്ണ സുരക്ഷിതമായി വീണ്ടും ഉപയോഗിക്കാൻ സാധിക്കും എന്ന് അറിയാമോ ...

ഭക്ഷണം വറുത്തെടുത്ത ശേഷം ബാക്കി വരുന്ന എണ്ണയിൽ കരിഞ്ഞ പൊടികളും അവശിഷ്ടങ്ങളും കാണാറുണ്ട്. അതിനാൽ പലരും ഈ എണ്ണ പൂർണ്ണമായി ഉപേക്ഷിക്കുകയോ അല്ലെങ്കിൽ കരിഞ്ഞ അവശിഷ്ടങ്ങളോടെ വീണ്ടും ഉപയോഗിക്കുകയോ ചെയ്യുന്നു. എന്നാൽ ശരിയായ രീതിയിൽ ശുദ്ധീകരിച്ചാൽ ഈ എണ്ണ സുരക്ഷിതമായി വീണ്ടും ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട 5 എളുപ്പവഴികൾ അറിഞ്ഞോളൂ.... (Image Credit source: Getty Images)

വറുത്ത ഉടൻ തന്നെ എണ്ണ അരിച്ചെടുക്കാൻ ശ്രമിക്കരുത്. ഇത് പൊള്ളലേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എണ്ണ സാധാരണ താപനിലയിലേക്ക് തണുത്ത ശേഷം മാത്രം ശുദ്ധീകരണ നടപടികളിലേക്ക് കടക്കുക. എണ്ണയിലെ വലിയ കഷണങ്ങളും ചെറിയ കരിഞ്ഞ പൊടികളും നീക്കം ചെയ്യാം.

ഇതിനായി, നേർത്ത കോട്ടൺ തുണിയോ ഫൈൻ മെഷ് അരിപ്പയോ ഉപയോഗിച്ച് എണ്ണ അരിച്ചെടുക്കുക. ചെറുതായി ചൂടുള്ള എണ്ണയിലേക്ക് അല്പം കോൺസ്റ്റാർച്ചും വെള്ളവും കലർത്തിയ മിശ്രിതം ഒഴിക്കുക. കുറഞ്ഞ തീയിൽ ചൂടാക്കുമ്പോൾ എണ്ണയിലുള്ള കരിഞ്ഞ അവശിഷ്ടങ്ങളെല്ലാം കോൺസ്റ്റാർച്ച് വലിച്ചെടുക്കും.

ഇത് മാറ്റിയാൽ എണ്ണ തെളിഞ്ഞതായി മാറും. ശുദ്ധീകരിച്ച എണ്ണ വായു കടക്കാത്ത ഗ്ലാസ് കുപ്പിയിലോ കണ്ടെയ്നറിലോ അടച്ച് തണുപ്പുള്ളതും വെളിച്ചം അടിക്കാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക. വെളിച്ചവും ചൂടും തട്ടുന്നത് എണ്ണ പെട്ടെന്ന് കേടാകാനും ദുർഗന്ധം വരാനും കാരണമാകും.

എണ്ണ ചൂടാക്കി നാരങ്ങ ചെറിയ കഷണങ്ങളാക്കി അതിൽ ഇടുക. എണ്ണയിലെ കറുത്ത അവശിഷ്ടങ്ങൾ നാരങ്ങയിൽ ഒട്ടിപ്പിടിക്കും. പിന്നീട് നാരങ്ങ നീക്കം ചെയ്ത് എണ്ണ അരിച്ചെടുക്കാം. വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് എണ്ണയുടെ നിറവും മണവും പരിശോധിക്കുക. എണ്ണ കറുത്ത നിറത്തിലാകുകയോ, പുക ഉയരുകയോ, ദുർഗന്ധം വരികയോ ചെയ്താൽ അത് വീണ്ടും ഉപയോഗിക്കരുത്.