Solar Panels Cleaning: തട്ടും മുട്ടുമില്ലാതെ പുരപ്പുറത്തെ സോളാർ വൃത്തിയാക്കാം; ഈ അബദ്ധം കാണിക്കല്ലേ
Solar Panels Cleaning Tips: മിക്കവരും സ്വന്തം വീടുകളിൽ തന്നെ ആവശ്യമായ കറൻ്റ് സോളാർ ഉപയോഗിച്ച് നിർമ്മിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ സോളാർ പാനൽ സ്ഥാപിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി വർദ്ധിച്ചുവരികയാണ്. എന്നാൽ സോളാർ പാനലുകൾ സ്ഥാപിച്ചതുകൊണ്ട് മാത്രം കാര്യമായില്ല, അവ കൃത്യമായി സംരക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്തെങ്കിൽ മാത്രമേ പരമാവധി വൈദ്യുതി ഉൽപ്പാദനവും കറന്റ് ബില്ലിൽ മികച്ച ലാഭവും ലഭിക്കൂ.

വീടുകളിൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സജീവമായിരിക്കുകയാണ്. മിക്കവരും സ്വന്തം വീടുകളിൽ തന്നെ ആവശ്യമായ കറൻ്റ് സോളാർ ഉപയോഗിച്ച് നിർമ്മിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ സോളാർ പാനൽ സ്ഥാപിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി വർദ്ധിച്ചുവരികയാണ്. എന്നാൽ സോളാർ പാനലുകൾ സ്ഥാപിച്ചതുകൊണ്ട് മാത്രം കാര്യമായില്ല, അവ കൃത്യമായി സംരക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്തെങ്കിൽ മാത്രമേ പരമാവധി വൈദ്യുതി ഉൽപ്പാദനവും കറന്റ് ബില്ലിൽ മികച്ച ലാഭവും ലഭിക്കൂ. (Image Credit Source: Getty Images)

പലപ്പോഴും സോളാർ പാനലുകൾ വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് എപ്പോഴെല്ലാം ആണെന്നോ പലർക്കും വലിയ ധാരണയില്ല. നമ്മൾ വരുത്തുന്ന ചില കുഞ്ഞു അബദ്ധങ്ങൾ പാനലുകൾക്ക് വലിയ കേടുപാടുകൾ വരുത്താനും വൈദ്യുതി ഉൽപ്പാദനം കുറയ്ക്കാനും കാരണമാകാറുണ്ട്. തട്ടും മുട്ടുമില്ലാതെ സുരക്ഷിതമായി സോളാർ പാനലുകൾ എങ്ങനെ കഴുകി വൃത്തിയാക്കാം എന്ന് മനസ്സിലാക്കാം.

വെയിലുള്ളപ്പോൾ കഴുകരുത്: ഉച്ചവെയിലിൽ പാനലുകൾ ചൂടായിരിക്കുമ്പോൾ തണുത്ത വെള്ളം ഒഴിച്ചാൽ ചില്ലുകളിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ സോളാർ പാനലുകൾ വൃത്തിയാക്കാൻ ശക്തമായ കെമിക്കലുകൾ ചേർന്ന ഡിറ്റർജന്റുകൾ, ആസിഡ്, അല്ലെങ്കിൽ കടുപ്പമേറിയ ക്ലീനിംഗ് ലിക്വിഡുകൾ ഉപയോഗിക്കരുത്. ഇവ പാനലിന്റെ കോട്ടിംഗിന് കേടു വരുത്തും. പിന്നീട് കറന്റ് ഉല്പാദനം ശരിയായ രീതിയിൽ നടക്കണമെന്നില്ല.

ചവിട്ടി നിൽക്കരുത്: വൃത്തിയാക്കാൻ പാനലുകളുടെ മുകളിൽ കയറി നിൽക്കുകയോ അമർത്തി തുടയ്ക്കുകയോ ചെയ്താൽ പുറമേക്ക് കാണാൻ സാധിക്കാത്ത തരത്തിലുള്ള വിള്ളലുകൾ രൂപപ്പെടും. കട്ടിയുള്ള ബ്രഷുകൾ ഉപയോഗിച്ചാൽ ഗ്ലാസിൽ വരമ്പുകൾ വീഴാൻ സാധ്യത ഏറെയാണ്. അതിനാൽ മൈക്രോ ഫൈബർ തുണികൾ മാത്രം ഉപയോഗിക്കുക. രാവിലെ 7 മണിക്ക് മുൻപോ വൈകുന്നേരം വെയിൽ ആറിയ ശേഷമോ വൃത്തിയാക്കുന്നതാണ് ഏറ്റവും ഉത്തമം.

സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക. പൊടി തുടച്ചു മാറ്റാൻ നീളമുള്ള കൈപ്പടിയുള്ള വൈപ്പറോ സോഫ്റ്റ് സ്‌പോഞ്ചോ ഉപയോഗിക്കുക. മഴ പെയ്യുമ്പോൾ വൃത്തിയാകും എന്നത് തെറ്റായ ധാരണയാണ്. ശരിയായ ഇടവേളകളിൽ വൃത്തിയാക്കിയാൽ മാത്രമെ കറൻ്റ് ഉല്പാദനം നടക്കുകയുള്ളൂ. നിങ്ങൾക്ക് വൃത്തിയാക്കാൻ കഴിയാത്ത വിധമാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെങ്കിൽ പുറത്തുനിന്ന് പ്രൊഫഷണലായിട്ടുള്ള ആളുകളെ ആശ്രയിക്കുക.