AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കുക്കറിൽ ചോറ് കുഴഞ്ഞുപോകാറുണ്ടോ? പ്രശ്‌നപരിഹാരത്തിന് ഇത്രയും ചെയ്താല്‍ മതി

Stop mushy rice: ചോറ് പെട്ടെന്ന് പാകം ചെയ്‌തെടുക്കാന്‍ മിക്ക വീടുകളിലും പ്രഷര്‍ കുക്കറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോഗിക്കുന്ന അരിയുടെ അളവും വേവും കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ ചോറ് വല്ലാതെ വെന്തുകുഴഞ്ഞുപോയേക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ കുക്കറില്‍ ചോറ് കുഴഞ്ഞുപോകാതെ വേവിച്ചെടുക്കാം.

Jayadevan AM
Jayadevan AM | Published: 29 Oct 2026 | 06:59 PM
ചോറ് പെട്ടെന്ന് പാകം ചെയ്‌തെടുക്കാന്‍ മിക്ക വീടുകളിലും പ്രഷര്‍ കുക്കറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോഗിക്കുന്ന അരിയുടെ അളവും വേവും കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ ചോറ് വല്ലാതെ വെന്തുകുഴഞ്ഞുപോയേക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ കുക്കറില്‍ ചോറ് കുഴഞ്ഞുപോകാതെ വേവിച്ചെടുക്കാം. അത് എങ്ങനെയെന്ന് പരിശോധിക്കാം (Image Credit Source: Getty Images).

1 / 5
ആദ്യം മട്ട അരി എടുത്ത് നന്നായി കഴുകുക. കുറഞ്ഞത് മൂന്നോ നാലോ പ്രാവശ്യമെങ്കിലും കഴുകുന്നത് നല്ലത്. തുടര്‍ന്ന് പ്രഷര്‍ കുക്കറിലേക്ക് മാറ്റാം. അരി ഇട്ടതിനുശേഷം കുക്കറിന്റെ മുക്കാല്‍ ഭാഗത്തോളം ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കുക.

2 / 5
ഇതിനോടൊപ്പം അല്‍പം ഉപ്പും കൂടി ചേര്‍ക്കണം. അരി വേവിക്കുമ്പോള്‍ ചോറ് അധികം കുഴയാതിരിക്കാന്‍ ഉപ്പ് ചേര്‍ക്കുന്നത് സഹായിക്കും. തുടര്‍ന്ന് വേവിക്കുക. മീഡിയം തീയിലാണ് വേവിക്കേണ്ടത്.

3 / 5
രണ്ടാമത്തെ വിസില്‍ കൂടി വരുന്നതോടെ വരുന്നതോടെ ഓഫ് ചെയ്യാം. 10 മിനിറ്റോളം വേവിച്ചാല്‍ മതിയാകും. എന്നാല്‍ ബര്‍ണറിന്റെ വലുപ്പം, തീയുടെ ശക്തി എന്നിവ അനുസരിച്ച് ഈ സമയത്തില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം. എപ്പോഴും തീ മീഡിയം ഫ്‌ളെയ്മില്‍ വെക്കുന്നതാണ് ഉചിതം.

4 / 5
ഇതിനുശേഷം കുക്കറിലെ പ്രഷര്‍ പൂര്‍ണമായും പോകുന്നതുവരെ അത് അനക്കാതെ വെക്കണം. സാധാരണ അരി വാര്‍ത്തെടുക്കുന്ന രീതിയില്‍ ഈ ചോറും വാര്‍ത്തെടുക്കാം. വെന്ത ചോറ് രണ്ടു തവണ വെള്ളമൊഴിച്ച് കഴുകിയെടുത്ത ശേഷം സാധാരണ രീതിയില്‍ വാര്‍ത്തെടുത്താലും മതി. ഇങ്ങനെ ചെയ്താല്‍ ചോറ് ഒന്നിനോടൊന്ന് ഒട്ടിപ്പിടിക്കാതെ ലഭിക്കും.

5 / 5
Follow Us