Diwali 2026: ദീപാവലി നാളിൽ മഹാലക്ഷ്മിയെ ആരാധിക്കേണ്ടത് എങ്ങനെ? വിശദമായി അറിയാം
Diwali 2026 Mahalakshmi Puja:ദീപാവലി രാത്രിയിൽ ലക്ഷ്മി ദേവി ആരാധിച്ച് വീട്ടിലേക്ക് സമ്പത്തും ക്ഷേമവും ക്ഷണിക്കുന്ന രീതിയാണ് ലക്ഷ്മി പൂജ. സമൃദ്ധിയുടെ ദേവതയാണ് ലക്ഷ്മി. ഈ വർഷത്തെ ദീപാവലി വരുന്നത് നവംബർ 8 ഞായറാഴ്ചയാണ്. ഈ ദിവസത്തിൽ ലക്ഷ്മി പൂജ എങ്ങനെ നടത്തണമെന്നും അതിന്റെ പൂജാ രീതികളും ശുഭമുഹൂർത്തവും എല്ലാമാണ് ഇവിടെ പറയുന്നത്...........
ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഇനി ദിവസങ്ങൾ കൂടി മാത്രം. ഐശ്വര്യത്തെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമായ ദീപാവലിയിൽ പ്രധാനമായും ആരാധിക്കുന്നത് മഹാലക്ഷ്മിയെയാണ്. അതിനാൽ തന്നെ ദീപാവലി ദിവസത്തിൽ ലക്ഷ്മിദേവിയെ ആരാധിച്ച് കർമ്മങ്ങൾ നടത്തുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു.
ദീപാവലി രാത്രിയിൽ ലക്ഷ്മി ദേവി ആരാധിച്ച് വീട്ടിലേക്ക് സമ്പത്തും ക്ഷേമവും ക്ഷണിക്കുന്ന രീതിയാണ് ലക്ഷ്മി പൂജ. സമൃദ്ധിയുടെ ദേവതയാണ് ലക്ഷ്മി. ഈ വർഷത്തെ ദീപാവലി വരുന്നത് നവംബർ 8 ഞായറാഴ്ചയാണ്. ഈ ദിവസത്തിൽ ലക്ഷ്മി പൂജ എങ്ങനെ നടത്തണമെന്നും അതിന്റെ പൂജാ രീതികളും ശുഭമുഹൂർത്തവും എല്ലാമാണ് ഇവിടെ പറയുന്നത്.
ALSO READ:‘ബോർഡർ 2’വിന് ശേഷം അഹാൻ ഷെട്ടി വീണ്ടും ആക്ഷൻ രംഗത്തേക്ക്; ‘സങ്കി’ ചിത്രീകരണം ഉടൻ
ദീപാവലിക്ക് മുന്നോടിയായി തന്നെ വീട് നന്നായി വൃത്തിയാക്കുക. കാരണം വൃത്തിഹീനമായത് അലങ്കോലമായോ സ്ഥലത്ത് ലക്ഷ്മി ദേവി വസിക്കില്ല എന്നാണ് വിശ്വാസം. വീടിന്റെ പൂജാ മുറിയോ അല്ലെങ്കിൽ പൂജ നടത്തുന്ന സ്ഥലം നന്നായി വൃത്തിയാക്കിയ ശേഷം അവിടെ ഒരു ചെറിയ മരപ്പീഢമോ മേശയോ വെച്ച് അതിനുമുകളിൽ ചുവന്നതും മഞ്ഞയുള്ള ഒരു തുണി വിരിക്കുക.
പീഠത്തിന് മധ്യത്തിലായി മഹാലക്ഷ്മി ദേവിയുടെയും ഗണപതി ഭഗവാന്റെയും വിഗ്രഹങ്ങളും ചിത്രങ്ങളോ വയ്ക്കുക. ഗണപതി എപ്പോഴും ലക്ഷ്മി ദേവിയുടെ വലതുവശത്തായിട്ടാണ് പ്രതിഷ്ഠിക്കേണ്ടത്. മനോഹരമായ രംഗോലി തീർക്കുകയും ദീപം തെളിയിക്കുകയും ചെയ്യുന്നത് കൂടുതൽ പോസിറ്റീവ് എനർജിയെ ആഗിരണം ചെയ്യും.
പൂജ ചെയ്യേണ്ടത് എങ്ങനെ?
ദീപാവലി ദിവസത്തിൽ പൂജ ചെയ്യുമ്പോൾ ആദ്യം വിഘ്നേശ്വരനായ ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് പൂജ ആരംഭിക്കുക. ശേഷം ഗണപതിഹോമം സ്തോത്രങ്ങളും ചൊല്ലി പൂജിച്ച ശേഷം ലക്ഷ്മിദേവിക്ക് പൂക്കളും അക്ഷതയും സമർപ്പിക്കുക. ” ഓ മഹാലക്ഷ്മി നമ” എന്ന മന്ത്രം ജപിച്ചുകൊണ്ട് ധൂപവും ദീപവും കാട്ടുക . വീടിന്റെ ഐശ്വര്യത്തിനായി ലക്ഷ്മി അഷ്ടോത്തരമോ കനകധാര സ്തോത്രമോ ചൊല്ലുന്നത് വളരെ ഉത്തമമാണ്.
തുടർന്ന് പൂജയുടെ അവസാനഘട്ടത്തിൽ കർപ്പൂരം കത്തിച്ച് മഹാലക്ഷ്മിക്ക് ആരതി ഉഴിയുക.. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് പ്രാർത്ഥിക്കുക. പൂജയ്ക്ക് വച്ച് മധുര പലഹാരങ്ങൾ പ്രസാദമായി എല്ലാവർക്കും വിതരണം ചെയ്യാം രാത്രി മുഴുവൻ വീട്ടിൽ വെളിച്ചം നിലനിർത്തുന്നത് ലക്ഷ്മിദേവി കടന്നുവരാൻ നല്ലതാണ് എന്നാണ് വിശ്വാസം.
ENGLISH SUMMARY
Only a few days remain until Diwali, the festival of lights. As a symbol of prosperity and abundance, Diwali is a time primarily dedicated to the worship of Goddess Mahalakshmi. Consequently, performing rituals and worshipping Goddess Lakshmi on the day of Diwali is considered highly auspicious. ‘Lakshmi Puja’ is the practice of worshipping Goddess Lakshmi on the night of Diwali to invite wealth and well-being into one’s home. Lakshmi is the Goddess of prosperity.