Health tips: ബ്രൗൺ ബ്രെഡ് കഴിക്കുന്നവർ ഇതറിയാതെ പോകരുത്! നിങ്ങൾ വാങ്ങുന്നത് വെറും നിറം ചേർത്ത മൈദയാണോ? | How to find whether your Brown Bread is healthy or Artificially Coloured and Maida mixed Malayalam news - Malayalam Tv9

Health tips: ബ്രൗൺ ബ്രെഡ് കഴിക്കുന്നവർ ഇതറിയാതെ പോകരുത്! നിങ്ങൾ വാങ്ങുന്നത് വെറും നിറം ചേർത്ത മൈദയാണോ?

Published: 

22 May 2026 | 09:13 PM

How to find whether your Brown Bread is healthy : മൈദ ഉപയോ​ഗിച്ചുണ്ടാക്കുന്ന ബ്രെഡ് വളരെ സോഫ്റ്റ് ആയിരിക്കും. എന്നാൽ യഥാർഥ വീറ്റ് ബ്രെഡ് അല്പം കടുപ്പമുള്ളതും ഭാരമുള്ളതുമായിരിക്കും. ഇതിന്റെ ഘടന അൽപം തരുതരുപ്പുള്ളതായി അനുഭവപ്പെടും. മൈദ ബ്രെഡ് കഴിക്കുമ്പോൾ അത് വായുടെ മുകൾഭാഗത്തും പല്ലിലും ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹോൾ വീറ്റ് ബ്രെഡിന് ഈ പ്രശ്നമുണ്ടാകില്ല.

1 / 5
ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി വൈറ്റ് ബ്രെഡ് ഒഴിവാക്കി ബ്രൗൺ ബ്രെഡും വീറ്റ് ബ്രെഡും ശീലമാക്കിയവരാണോ നിങ്ങൾ? എങ്കിൽ വിപണിയിൽ നിന്ന് നിങ്ങൾ വാങ്ങുന്ന ബ്രൗൺ ബ്രെഡ് പലതും വെറും നിറം ചേർത്ത മൈദ മാത്രമാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം തിരിച്ചറിയുക. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ പലരും ഈ രീതിയാണ് പിന്തുടരുന്നതെന്നാണ് കണ്ടെത്തലുകൾ.

2 / 5
വൈറ്റ് ബ്രെഡിനേക്കാൾ ഗുണമേന്മയുള്ളതാണെന്ന് കരുതി അധികവില നൽകി വാങ്ങുന്ന ബ്രൗൺ ബ്രെഡുകളിൽ പലതും യഥാർത്ഥത്തിൽ ശരീരത്തിന് ദോഷം ചെയ്യുകയാണ്. വൈറ്റ് ബ്രെഡും ബ്രൗൺ ബ്രെഡും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ചേരുവകളാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന പല ബ്രൗൺ ബ്രെഡുകളും മൈദ കൊണ്ട് തന്നെയാണ് നിർമ്മിക്കുന്നത്. മൈദയിലേക്ക് തവിട്ട് നിറം കിട്ടാനായി 'കാരമൽ കളർ' ചേർക്കുകയാണ് ചെയ്യുന്നത്. ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരുവിധ ഗുണവും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, മൈദ ശരീരത്തിലെത്തുന്നത് കടുത്ത ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

3 / 5
ചേരുവകളുടെ പട്ടികയിൽ ഒന്നാമതായി 'Whole Wheat Flour' അല്ലെങ്കിൽ 'ആട്ട' എന്ന് തന്നെയാണോ എന്ന് ഉറപ്പാക്കുക. മിക്കപ്പോഴും അവിടെ 'Refined Wheat Flour' അഥവാ മൈദ എന്നാകും രേഖപ്പെടുത്തിയിരിക്കുന്നത്. മൈദയുടെ അളവ് 50 ശതമാനത്തിന് മുകളിലാണെങ്കിൽ അത് ആരോഗ്യകരമല്ല. 100% ഗോതമ്പ് എന്ന് അവകാശപ്പെടുന്ന ബ്രെഡുകളിൽ പോലും മൈദയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.

4 / 5
യഥാർഥ ഹോൾ വീറ്റ് ബ്രെഡിൽ ഗോതമ്പിന്റെ തവിട്  അടങ്ങിയിരിക്കും. ഒരു കഷ്ണം ബ്രെഡിൽ കുറഞ്ഞത് 3 ഗ്രാം നാരുകൾ ഉണ്ടായിരിക്കണം. നാരുകൾ കുറഞ്ഞ ബ്രെഡ് കഴിക്കുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുകയും ഇൻസുലിൻ റെസിസ്റ്റൻസ്, തടി കൂടൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

5 / 5
മൈദ ഉപയോ​ഗിച്ചുണ്ടാക്കുന്ന ബ്രെഡ് വളരെ സോഫ്റ്റ് ആയിരിക്കും. എന്നാൽ യഥാർഥ വീറ്റ് ബ്രെഡ് അല്പം കടുപ്പമുള്ളതും ഭാരമുള്ളതുമായിരിക്കും. ഇതിന്റെ ഘടന അൽപം തരുതരുപ്പുള്ളതായി അനുഭവപ്പെടും. മൈദ ബ്രെഡ് കഴിക്കുമ്പോൾ അത് വായുടെ മുകൾഭാഗത്തും പല്ലിലും ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹോൾ വീറ്റ് ബ്രെഡിന് ഈ പ്രശ്നമുണ്ടാകില്ല. മൾട്ടിഗ്രെയിൻ ബ്രെഡ് വാങ്ങുമ്പോഴും അതിൽ ഗോതമ്പിന്റെ അളവ് എത്രയുണ്ടെന്ന് പരിശോധിക്കണം. പാക്കറ്റിൽ 'Whole Grain' എന്നും 'No Added Color' എന്നും രേഖപ്പെടുത്തിയവ തെരഞ്ഞെടുക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും സുരക്ഷിതം. (Image Credit source: Getty Images)

Follow Us
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്