Cleaning Hacks: പൈപ്പുകളിൽ വെള്ളത്തിന്റെ ശക്തി കുറവാണോ? അടുക്കളയിലുണ്ട് പരിഹാരം
Water Tank Cleaning Tips: നമ്മുടെ വീടുകളിൽ പലപ്പോഴും ടാപ്പുകളിൽ വെള്ളത്തിന്റെ വേഗതയോ പ്രഷറോ കുറയുന്നത് വലിയൊരു പ്രശ്നമായി മാറാറുണ്ട്. മോട്ടോറും ടാങ്കും ഒക്കെ നിറഞ്ഞിട്ടുണ്ടാകുമെങ്കിലും പൈപ്പുകളിലൂടെ വെള്ളം ശരിയായി വരാത്തതിന് പിന്നിൽ പ്രധാന കാരണം വാട്ടർ ടാങ്കിൽ അടിഞ്ഞുകൂടുന്ന അഴുക്കും മാലിന്യങ്ങളുമാണ്.

നമ്മുടെ വീടുകളിൽ പലപ്പോഴും ടാപ്പുകളിൽ വെള്ളത്തിന്റെ വേഗതയോ പ്രഷറോ കുറയുന്നത് വലിയൊരു പ്രശ്നമായി മാറാറുണ്ട്. മോട്ടോറും ടാങ്കും ഒക്കെ നിറഞ്ഞിട്ടുണ്ടാകുമെങ്കിലും പൈപ്പുകളിലൂടെ വെള്ളം ശരിയായി വരാത്തതിന് പിന്നിൽ പ്രധാന കാരണം വാട്ടർ ടാങ്കിൽ അടിഞ്ഞുകൂടുന്ന അഴുക്കും മാലിന്യങ്ങളുമാണ്. ഇതിന് പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടെന്നേ, എങ്ങനെയെന്നല്ലേ.... (Image Credit source: Getty Images)

ബേക്കിംഗ് സോഡയും ലിക്വിഡ് സോപ്പുമാണ് ആദ്യത്തെ വഴി. ബേക്കിംഗ് സോഡയും അൽപ്പം വെള്ളവും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇത് ടാങ്കിന്റെ ഉൾവശത്തും ചുവരുകളിലും തേച്ചുപിടിപ്പിച്ച് ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം. ഇത് ടാങ്കിലെ ദുർഗന്ധവും അഴുക്കും മാറ്റാൻ സഹായിക്കും.

അതുപോലെ, ടാങ്കിനുള്ളിൽ പായലോ കട്ടിയുള്ള കറകളോ ഉണ്ടെങ്കിൽ വിനീഗറും വെള്ളവും കലർന്ന മിശ്രിതം സ്പ്രേ ചെയ്ത് 10-15 മിനിറ്റ് വെക്കുക. വിനീഗറിലെ ആസിഡ് വെള്ളത്തിലെ കല്ലുപ്പുകളെയും അഴുക്കിനെയും എളുപ്പത്തിൽ അലിയിച്ചുകളയാൻ സഹായിക്കും.

ചെറിയ അഴുക്ക് മാത്രമാണ് ഉള്ളതെങ്കിൽ ആദ്യം ടാങ്കിലെ പ്രധാന വാൽവ് അടച്ച് ടാങ്കിലുള്ള ബാക്കി വെള്ളം പൂർണ്ണമായി തുറന്നുവിടുക. ടാങ്കിന്റെ അടിയിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും ഒരു ബ്രഷ് ഉപയോഗിച്ച് ഇളക്കി വൃത്തിയാക്കുക. ശേഷം, ബേക്കിംഗ് സോഡയോ മൈൽഡ് ഡിറ്റർജന്റോ ഉപയോഗിച്ച് ടാങ്കിന്റെ ഉൾവശം നന്നായി ഉരച്ച് കഴുകിയ ശേഷം ശുദ്ധവെള്ളം ഉപയോഗിച്ച് പലതവണ നന്നായി കഴുകുക.

വീടുകളിൽ വെള്ളത്തിന്റെ പ്രഷർ കൂട്ടാനും ജലശുദ്ധി ഉറപ്പാക്കാനും ഓരോ 3 മുതൽ 6 മാസത്തിനുള്ളിൽ വാട്ടർ ടാങ്ക് ഇത്തരത്തിൽ കൃത്യമായി വൃത്തിയാക്കുന്നത് ശീലമാക്കേണ്ടതാണ്. അല്ലെങ്കിൽ കാലക്രമേണ വാട്ടർ ടാങ്കുകളിൽ അടിയുന്ന ചെളി, പായൽ, കട്ടിപിടിച്ച കല്ലുപ്പുകൾ എന്നിവ പൈപ്പുകളിലേക്കും ടാപ്പുകളിലെ എറേറ്ററുകളിലേക്കും വെള്ളം ഒഴുകുന്നത് തടസ്സപ്പെടുത്തും.