AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dark Circles: കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇനി പഴങ്കഥ; തിളങ്ങുന്ന മുഖത്തിന് ഇതാ ചില വീട്ടുവൈദ്യങ്ങൾ

Dark Circles Reduces Remedies: ജോലിഭാരം കൊണ്ടുള്ള ക്ഷീണം, ഉറക്കമില്ലായ്മ, അമിതമായ ഫോൺ ഉപയോഗം എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങളാണ്. ഇത്തരം സാ​ഹചര്യങ്ങളിൽ പലരും തെരഞ്ഞെടുക്കുന്നത് കെമിക്കലുകൾ അടങ്ങിയ ക്രീമുകളാണ്.

Neethu Vijayan
Neethu Vijayan | Published: 15 Mar 2026 | 03:35 PM
കണ്ണുകൾ നമ്മുടെ മനസ്സിൻ്റെ കണ്ണാടിയാണ്. മനസിലുള്ളത് മാത്രമല്ല ശരീരത്തിലെ മാറ്റം പോലും കണ്ണുകളിൽ അറിയാൻ കഴിയും. അതിന് ഉദാഹരണമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഈ കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് നിറം (Dark Circles) പലപ്പോഴും നമ്മുടെ മുഖത്തിൻ്റെ പ്രസരിപ്പ് ഇല്ലാതാക്കുകയും പ്രായം കൂടുതൽ തോന്നിക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

1 / 5
ജോലിഭാരം കൊണ്ടുള്ള ക്ഷീണം, ഉറക്കമില്ലായ്മ, അമിതമായ ഫോൺ ഉപയോഗം എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങളാണ്. ഇത്തരം സാ​ഹചര്യങ്ങളിൽ പലരും തെരഞ്ഞെടുക്കുന്നത് കെമിക്കലുകൾ അടങ്ങിയ ക്രീമുകളാണ്. ഇതിന് പിന്നാലെ പോകുന്നതിന് മുൻപ് നമ്മുടെ വീട്ടിൽ തന്നെയുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കുന്നതാണ് നല്ലത്. കണ്ണിന് താഴെയുള്ള കരിവാളിപ്പ് മാറ്റി കണ്ണുകൾക്ക് കുളിർമ നൽകാനും സഹായിക്കുന്ന ചില വഴികൾ നോക്കാം.

2 / 5
തണുപ്പിച്ച വെള്ളരിക്ക: കണ്ണുകളുടെ സംരക്ഷണത്തിന് ഏറ്റവും നല്ല മാർ​ഗങ്ങളിൽ ഒന്നാണ് വെള്ളരിക്ക. ഇതിലെ ആൻ്റിഓക്സിഡൻ്റുകളും കുളിർമയും കണ്ണിന് താഴെയുള്ള നീർവീക്കം കുറയ്ക്കുന്നു. വട്ടത്തിൽ മുറിച്ച വെള്ളരിക്ക 30 മിനിറ്റെങ്കിലും ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ശേഷം ഇതെടുത്ത് 10 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വെക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

3 / 5
ഉരുളക്കിഴങ്ങ് നീര്: പ്രകൃതിദത്തമായ ബ്ലീച്ചിംഗ് ഏജൻ്റുകൾ ഉരുളക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് നിറം കുറയ്ക്കാൻ നല്ലതാണ്. ഉരുളക്കിഴങ്ങിൻ്റെ നീര് എടുക്കുക. ഒരു കോട്ടൺ ബോൾ ഈ നീരിൽ മുക്കി കണ്ണിന് താഴെ മൃദുവായി പുരട്ടുക. 15 മിനിറ്റിന് ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

4 / 5
തണുത്ത ടീ ബാഗുകൾ: ചായയിലുള്ള കഫീൻ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ രക്തയോട്ടം വർദ്ധിപ്പിക്കാനും കണ്ണിൻ്റെ ക്ഷീണം മാറ്റാനും സഹായിക്കും. ഗ്രീൻ ടീ ബാഗുകളാണ് കൂടുതൽ നല്ലത്. ഉപയോഗിച്ച ടീ ബാഗുകൾ ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക. ഇത് 10-15 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വെച്ചാൽ നല്ല മാറ്റം കാണാനാകും.

5 / 5
Follow Us