Kitchen Garden Tips: ചീര നടുമ്പോൾ ഈ അടിവളം നൽകൂ, കേടുപാടുകൾ ഇല്ലാത്ത ഇലകൾ ലഭിക്കും
How to Grow Spinach at Home: വീട്ടുതോട്ടത്തിലും ടെറസിലും വളരെ എളുപ്പത്തിൽ വളർത്താൻ പറ്റിയ പച്ചക്കറിയാണ് ചീര. രാസകീടനാശിനികൾ ഇല്ലാതെ തന്നെ തികച്ചും ജൈവരീതിയിൽ കീടങ്ങളെ അകറ്റി നിർത്തി നല്ല കൊഴുത്ത ചീര വിളവെടുക്കാൻ ചില ലളിതമായ വഴികൾ പരിചയപ്പെട്ടാലോ.

വീട്ടുതോട്ടത്തിലും ടെറസിലും വളരെ എളുപ്പത്തിൽ വളർത്താൻ പറ്റിയ പച്ചക്കറിയാണ് ചീര. എന്നാൽ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ഇലപ്പുള്ളി രോഗവും പുഴുക്കളുടെ ആക്രമണവും. രാസകീടനാശിനികൾ ഇല്ലാതെ തന്നെ തികച്ചും ജൈവരീതിയിൽ കീടങ്ങളെ അകറ്റി നിർത്തി നല്ല കൊഴുത്ത ചീര വിളവെടുക്കാൻ ചില ലളിതമായ വഴികൾ പരിചയപ്പെട്ടാലോ.... (Image Credit source: Getty Images)

വിത്ത് പാകുന്നതിന് മുമ്പ് കുറച്ച് സമയം പുകയില കഷായത്തിലോ അല്ലെങ്കിൽ ചെറിയ ചൂടുവെള്ളത്തിലോ കുതിർത്തു വെക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. അതുപോലെ, വിത്തുപാകി ഉറുമ്പ് കൊണ്ടുപോകാതിരിക്കാൻ വിത്തിനൊപ്പം അല്പം റവയോ അരിപ്പൊടിയോ ചേർത്ത് വിതറാവുന്നതാണ്.

മണ്ണിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കുക എന്നതാണ് പ്രധാനം. ഗ്രോബാഗിലോ തടത്തിലോ ചാണകപ്പൊടി, ആട്ടിൻകാഷ്ടം, വേപ്പിൻപിണ്ണാക്ക് എന്നിവ അടിവളമായി നൽകാം. വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് വേരുകളെ ആക്രമിക്കുന്ന കീടങ്ങളെയും ചിതലുകളെയും തടയും.

1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണസ് (Pseudomonas) കലക്കി ഇലകളിൽ തളിച്ചു കൊടുക്കുന്നത് ഇലപ്പുള്ളി രോഗത്തെ പൂർണ്ണമായും തടയും. പുഴുശല്യവും ഇലതീനിപ്പറ്റികളും മാറ്റാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതവും സഹായിക്കും. രാവിലത്തെ മഞ്ഞു തുള്ളികൾ ഇലയിലുള്ള സമയത്ത് അല്പം അടുപ്പച്ചാരം ഇലകളിൽ വിതറുന്നത് പുഴുക്കളെ അകറ്റും.

വിത്ത് പാകി 25 മുതൽ 30 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം. ചെടി വേരോടെ പിഴുതെടുക്കുന്നതിന് പകരം ഇലകളും തണ്ടുകളും മാത്രം മുറിച്ചെടുക്കുക . നിലത്തുനിന്ന് കുറഞ്ഞത് 2-3 ഇഞ്ച് ഉയരത്തിൽ വെച്ച് വേണം മുറിക്കാൻ. ഇത് വീണ്ടും പുതിയ ഇലകൾ വളരാൻ സഹായിക്കും.