ഈന്തപ്പഴത്തിലും വ്യാജനോ! എങ്ങനെ കണ്ടെത്താം; ഇതാ എളുപ്പവഴി | How to Identify Fake Dates And Easy adulteration Test Practice at home Malayalam news - Malayalam Tv9

Dates Adulteration Test: ഈന്തപ്പഴത്തിലും വ്യാജനോ! എങ്ങനെ കണ്ടെത്താം; ഇതാ എളുപ്പവഴി

Published: 

06 Aug 2026 | 03:26 PM

Dates Adulteration Test Methods In Malayalam: വിറ്റാമിനുകളും മിനറലുകളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിന് ആവശ്യക്കാരും ഏറെയാണ്. വിപണികളിൽ പല ക്വാളിറ്റിയിലും തൂക്കത്തിലും വിഭാ​ഗത്തിലും വരുന്ന നിരവധി ഈന്തപ്പഴമാണ് വിൽക്കാൻ വച്ചിരിക്കുന്നത്. എന്നാൽ, ആളുകളുടെ ആവശ്യകത വർദ്ധിക്കുന്നതിന് അനുസരിച്ച് തന്നെ വിപണികളിൽ വ്യാജ ഈന്തപ്പഴങ്ങളും മായം ചേർത്തവയും ധാരാളമായി എത്തുണ്ടെന്നതാണ് മറ്റൊരു സത്യം.

1 / 5
ആരോഗ്യത്തിനും ഉന്മേഷത്തിനും ദിവസേന ഈന്തപ്പഴം കഴിക്കുന്നത് ഏതുപ്രായക്കാർക്കും വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ വിറ്റാമിനുകളും മിനറലുകളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിന് ആവശ്യക്കാരും ഏറെയാണ്. വിപണികളിൽ പല ക്വാളിറ്റിയിലും തൂക്കത്തിലും വിഭാ​ഗത്തിലും വരുന്ന നിരവധി ഈന്തപ്പഴമാണ് വിൽക്കാൻ വച്ചിരിക്കുന്നത്. എന്നാൽ, ആളുകളുടെ ആവശ്യകത വർദ്ധിക്കുന്നതിന് അനുസരിച്ച് തന്നെ വിപണികളിൽ വ്യാജ ഈന്തപ്പഴങ്ങളും മായം ചേർത്തവയും ധാരാളമായി എത്തുണ്ടെന്നതാണ് മറ്റൊരു സത്യം. (Image Credit Source: Getty Images)

2 / 5
മിനുസവും മധുരവും കൂട്ടാൻ കൃത്രിമ ദ്രാവകങ്ങൾ, പഞ്ചസാര ലായനി, കെമിക്കലുകൾ എന്നിവ ചേർത്ത ഈന്തപ്പഴങ്ങളാണ് കൂടുതലും വിപണികളിൽ വിൽക്കാനുള്ളത്. ഇത്തരം വ്യാജൻ ഈന്തപ്പഴം വാങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയും ചെയ്യും. വിപണിയിൽ നിന്ന് ഈന്തപ്പഴം വാങ്ങുമ്പോൾ അസൽ ഏതാണ്, വ്യാജൻ ഏതാണെന്ന് വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ചില വിദ്യകൾ നമുക്ക് അറിഞ്ഞുവയ്ക്കാം.

3 / 5
നല്ല ഈന്തപ്പഴമാണെങ്കിൽ അത് അല്പം വരണ്ട ചർമ്മത്തോടുകൂടിയതും ഇളം തവിട്ട് അല്ലെങ്കിൽ കടും തവിട്ട് നിറത്തോടും കൂടിയതുമായിരിക്കും. ഈന്തപ്പഴത്തിൻ്റെ പുറം ഭാ​ഗത്തിന് അമിതമായ തിളക്കവും കട്ടി കൂടിയ മിനുസവും ഉണ്ടെങ്കിൽ സൂക്ഷിക്കുക. ഭാരം കൂട്ടാനും ആകർഷകമാക്കാനും ഗ്ലൂക്കോസ് സിറപ്പ്, ഷുഗർ സിറപ്പ് അല്ലെങ്കിൽ പാരാഫിൻ വാക്സ് തുടങ്ങിയവ പുറംഭാ​ഗത്ത് പുരട്ടിയിട്ടുണ്ടാകാം. ഇവ ഒരു കാരണവശാലും വാങ്ങരുത്.

4 / 5
അതുപോലെ തന്നെ നല്ല ഈന്തപ്പഴമാണെങ്കിൽ അതിന് സ്വാഭാവികമായ മടുപ്പിക്കാത്ത മധുരവും നല്ലൊരു വാസനയും ഉണ്ടാകും. കൃതൃമമാണെങ്കിൽ, കടിച്ച ഉടൻ തൊണ്ടയിൽ തട്ടുന്ന രീതിയിലുള്ള കടുപ്പമുള്ള മധുരം അനുഭവപ്പെടുകയും, അത് പഞ്ചസാര ലായനിയിലോ കൃത്രിമ മധുരത്തിലോ മുക്കിയെടുത്തതാകാനും സാധ്യതയുണ്ട്. അതുപോലെ തന്നെ സ്വാഭാവികമായി പാകമായ ഈന്തപ്പഴം ചർമ്മത്തിൽ ചെറിയ ചുളിവുകൾ ഉണ്ടാകും.

5 / 5
തുറന്നുവെച്ചിരിക്കുന്ന ഒറിജിനൽ മധുരമുള്ള നല്ല ഈന്തപ്പഴത്തിലേക്ക് പ്രാണികളും ഈച്ചകളും വേഗത്തിൽ ആകർഷിക്കപ്പെടും. എന്നാൽ, കെമിക്കലുകളോ വാക്സോ പുരട്ടിയ വ്യാജ ഈന്തപ്പഴങ്ങളിൽ പ്രാണികൾ വന്നിരിക്കാറില്ല. അതുപോലെ തന്നെ ഒരു ഈന്തപ്പഴമെടുത്ത് കൈയിൽ പിടിക്കുക. അത് ഒട്ടിപ്പിടിക്കുകയയോ ചെയ്താൽ പഞ്ചസാര സിറപ്പ് ചേർത്തതാകാൻ സാധ്യതയുണ്ട്. നല്ല ഈന്തപ്പഴം കടിക്കുമ്പോൾ അവ കുരുവിൽ നിന്ന് എളുപ്പത്തിൽ വേർപെടും.

Loading...
Unable to load recommendations.
Follow Us
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു