AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Season: ശബരിമല തീർത്ഥാടനം: അമിതവില ഈടാക്കിയാൽ പൂട്ടുവീഴും, അയ്യപ്പഭക്തർക്കായി 6 ഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം

Sabarimala Season 2026 Guidelines: ശബരിമല മണ്ഡല- മകര വിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ബേക്കറികളിലെയും റസ്റ്റോറന്റ് അനുബന്ധ സ്ഥാപനങ്ങളിലെ വ്യാപരികളുമായി റവന്യൂ ഡിവിഷണൽ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന തരത്തിൽ അമിതവില ഈടാക്കുകയോ അളവിൽ തട്ടിപ്പ് നടത്തുകയോ ചെയ്താൽ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുമെന്നാണ് നിർദ്ദേശം.

Sabarimala Season: ശബരിമല തീർത്ഥാടനം: അമിതവില ഈടാക്കിയാൽ പൂട്ടുവീഴും, അയ്യപ്പഭക്തർക്കായി 6 ഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 05 Nov 2026 | 07:17 AM

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പ്രധാന ഇടത്താവളങ്ങളിൽ നടത്തുന്ന ഹോട്ടലുകൾക്കും വ്യാപാരികൾക്കും കർശന നിർദ്ദേശം. ഭക്ഷ്യവസ്തുക്കളുടെ ഭാരത്തിലും അളവിലും വിലയിലും ഉണ്ടാകുന്ന തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന തരത്തിൽ അമിതവില ഈടാക്കുകയോ അളവിൽ തട്ടിപ്പ് നടത്തുകയോ ചെയ്താൽ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുമെന്നാണ് നിർദ്ദേശം.

ചെങ്ങന്നൂർ താലൂക്കിലെ ഇടത്താവളങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ശബരിമല തീർത്ഥാടകർക്കായി പ്രദേശത്തെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ/ ഹോട്ടലുകൾ/ റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ വിലവിവര പട്ടിക 6 ഭാഷകളിൽ പ്രദർശിപ്പിക്കാനും വ്യാപാരികൾക്ക് നിർദേശം നൽകി. ശബരിമല മണ്ഡല- മകര വിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ബേക്കറികളിലെയും റസ്റ്റോറന്റ് അനുബന്ധ സ്ഥാപനങ്ങളിലെ വ്യാപരികളുമായി റവന്യൂ ഡിവിഷണൽ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

ALSO READ: അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം: ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

നിർദ്ദേശങ്ങൾ ഇങ്ങനെ

അയ്യപ്പഭക്തർക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം കാണിക്കാൻ പാടില്ല. നിശ്ചിത അളവ് മൂല്യത്തേക്കാൾ കുറച്ചു നൽകുവാനോ നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുവാനോ പാടില്ല. വില നിലവാരം പ്രദർശിപ്പിക്കാത്തവർക്കും നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുന്നവർക്കും ക്രിമിനൽ നടപടി ഉൾപ്പെടെയുള്ള കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളിൽ എല്ലാ ഭക്ഷണങ്ങളുടെയും ഭാരവും പുതുക്കിയ നിരക്കും ഉൾപ്പെടുത്തിയ വലിയ ബോർഡുകൾ ഹോട്ടലുകൾക്ക് മുന്നിൽ സ്ഥാപിക്കണം. ചായ, കാപ്പി, പലഹാരങ്ങൾ, നാടൻ ഊണ് എന്നിവയ്ക്ക് ജില്ലാ കളക്ടർ തലത്തിൽ നിശ്ചയിച്ചിട്ടുള്ള കൃത്യമായ അളവും ഭാരവും പാലിക്കണം. അമിതവിലയോ ഗുണനിലവാരമില്ലാത്ത ഭക്ഷണമോ ശ്രദ്ധയിൽപ്പെട്ടാൽ ഭക്തർക്ക് തത്സമയം പരാതിപ്പെടാൻ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രത്യേക കൺട്രോൾ റൂമുകളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.

വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 രാവിലെ 10 മണി മുതൽ ആരംഭിച്ചിരുന്നു. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ഭക്തർ ബുക്ക് ചെയ്യേണ്ടത്. നിലയ്ക്കൽ – പമ്പ പാത വഴി അറുപതിനായിരം ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. എരുമേലി കാനനപാത വഴി 3000 ഭക്തർക്ക് ദിവസവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും.

വണ്ടിപ്പെരിയാർ- സത്രം പാത വഴിയുള്ള ഓൺലൈൻ ബുക്കിങ് ദിവസേന 3000 എന്ന കണക്കിലാണ്. ഇത് കൂടാതെ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കൽ റിയൽ ടൈം ബുക്കിങ് കേന്ദ്രം വഴി പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ സത്രത്തിലെയും റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം ഭക്തർക്ക് പ്രവേശനം നൽകും.

English Summary:

To protect pilgrims from overcharging, the administration has made it mandatory for hotels in main centers to display price and weight charts in 6 languages. Violators will face immediate closure and legal action.

Follow Us