AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അ‌രങ്ങേറ്റം കണ്ടപ്പോൾ തന്നെ പ്രതിഭ തിരിച്ചറിഞ്ഞു; ജോ റൂട്ടിനോടുള്ള മതിപ്പ് വെളിപ്പെടുത്തി സച്ചിൻ

Sachin Tendulkar reveals his high regard for Joe Root: 2012 ഡിസംബറിൽ നാഗ്പൂരിൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ജോ റൂട്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്ന് സച്ചിനും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ആ മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ 229 പന്തുകൾ നേരിട്ട് 73 റൺസ് നേടിയ റൂട്ട്, രണ്ടാം ഇന്നിംഗ്‌സിൽ 20 റൺസുമായി പുറത്താകാതെ നിന്നു. മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.

അ‌രങ്ങേറ്റം കണ്ടപ്പോൾ തന്നെ പ്രതിഭ തിരിച്ചറിഞ്ഞു; ജോ റൂട്ടിനോടുള്ള മതിപ്പ് വെളിപ്പെടുത്തി സച്ചിൻ
Sachin Tendulkar Reveals His High Regard For Joe RootImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 05 Nov 2026 | 08:14 AM

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേരിയ താരം എന്ന റെക്കോർഡ് നിലവിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ പേരിലാണ്. ഇക്കാര്യത്തിൽ സച്ചിന് പിന്നിലുള്ളത് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ആണ്. സച്ചിന്റെ റെക്കോർഡ് റൂട്ട് മറികടക്കുമോ എന്ന ചോദ്യം ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉണ്ട്. ഇക്കാര്യം ഇപ്പോൾ സച്ചിനോട് തന്നെ ചോദിച്ചിരിക്കുകയാണ് ഒരു ആരാധകൻ. ജോ റൂട്ടിനോടുള്ള മതിപ്പ് വെളിപ്പെടുത്തി ഇതിന് സച്ചിൻ മറുപടി നൽകുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം റെഡ്ഡിറ്റിൽ നടന്ന ‘ആസ്‌ക് മി എനിതിംഗ്’ സെഷനിൽ ആണ് ജോ റൂട്ട് ടെസ്റ്റ് റൺ റെക്കോർഡ് മറികടക്കുന്നതിനെക്കുറിച്ച് സച്ചിനോട് ചോദ്യം ഉയർന്നത്.

ജോ റൂട്ടിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് ടെസ്റ്റിലെ തന്റെ റെക്കോർഡ് റൂട്ട് മറികടക്കുമോ എന്ന ചോദ്യത്തിന് സച്ചിൻ മറുപടി നൽകിയത്. അ‌രങ്ങേറ്റം കണ്ടപ്പോൾ തന്നെ റൂട്ടിലെ പ്രതിഭ താൻ തിരിച്ചറിഞ്ഞകാര്യം സച്ചിൻ വെളിപ്പെടുത്തി. “ഞാൻ എപ്പോഴും അദ്ദേഹത്തെ വളരെ ഉയർന്ന നിലവാരമുള്ള താരമായാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ, അദ്ദേഹം വലിയ നേട്ടങ്ങൾ കൈവരിക്കുമെന്ന് എനിക്ക് വ്യക്തമായിരുന്നു!”- എന്ന് സച്ചിൻ പറഞ്ഞു.

Also Read: വിരാട് കോലിയുടെ കളി വേറെ ലെവൽ; പിഴവുകൾ കണ്ടെത്താനാകില്ലെന്ന് ന്യൂസിലൻഡ് താരം

2012 ഡിസംബറിൽ നാഗ്പൂരിൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ജോ റൂട്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം. അന്ന് സച്ചിനും ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ആ മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ 229 പന്തുകൾ നേരിട്ട് 73 റൺസ് നേടിയ റൂട്ട്, രണ്ടാം ഇന്നിംഗ്‌സിൽ 20 റൺസുമായി പുറത്താകാതെ നിന്നു. മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ തന്നെ തന്റെ മികച്ച ബാറ്റിങ് ടെക്നിക്കുകളിലൂടെ സച്ചിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ റൂട്ടിന് കഴിഞ്ഞു എന്നാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.

തന്റെ ​പ്രിയപ്പെട്ട ബാറ്റർമാരിൽ ഒരാളാണ് ജോ റൂട്ട് എന്നകാര്യവും സച്ചിൻ വെളിപ്പെടുത്തി. ഇന്ത്യക്കാരല്ലാത്ത ബാറ്റ്‌സ്മാൻമാരിൽ ആരെയാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിനാണ്, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരുടെ പേരുകൾ സച്ചിൻ പറഞ്ഞത്. മികച്ച ഫോമിൽ കളി തുടരുന്ന 35 വയസുകാരനായ റൂട്ട് അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സച്ചിന്റെ ടെസ്റ്റ് റൺ റെക്കോർഡ് മറികടക്കുമെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്.

200 മത്സരങ്ങളിലെ 329 ഇന്നിംഗ്‌സുകളിൽ നിന്ന് 15,921 റൺസ് നേടിയാണ് സച്ചിൻ ടെണ്ടുൽക്കർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ടെസ്റ്റിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. 169 മത്സരങ്ങളിലെ 309 ഇന്നിംഗ്‌സുകളിൽ നിന്ന് 14,278 റൺസ് ആണ് ജോ റൂട്ട് ഇതുവരെ നേടിയിട്ടുള്ളത്. സച്ചിന്റെ റെക്കോർഡിലെത്താൻ അദ്ദേഹത്തിന് ഇനി 1,643 റൺസ് കൂടി മതി.

English Summary

Legendary cricketer Sachin Tendulkar has responded to a question regarding Joe Root’s pursuit of the record for the most runs scored in Test cricket. Sachin remarked that he has always viewed Root as a player of the highest caliber, adding that it was clear to him, even during Root’s very first Test match that he was destined to achieve great things.

Follow Us