AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tubeless Tyre: ടയർ ട്യൂബ് ലെസ്സ് ആണോ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കീറില്ല!

സാധരണയായി ഇപ്പോൾ വാഹനങ്ങളിൽ ഉപയോ​ഗിച്ച് വരുന്ന ടയറുകളാണ് ട്യൂബ് ലെസ് ടയറുകൾ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവയ്ക്കുള്ളിൽ പ്രത്യേകം ട്യൂബ് ഉണ്ടാകില്ല. ടയറും റിമ്മും വായു പുറത്ത് പോകാത്ത രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത് സാധാരണ ടയറുകളെ അപേക്ഷിച്ച് സുരക്ഷിതവും യാത്രാ സുഖവും ഇവ നൽകുന്നു.

Amal KV
Amal KV | Published: 11 Jul 2026 | 01:37 PM

ട്യൂബ് ലെസ് ടയറുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അവ പെട്ടെന്ന് പഞ്ചറാകില്ല എന്നുള്ളതാണ്.  സാധാരണ ടയറുകൾ ആണെങ്കിൽ മൂർച്ചയുള്ള വസ്തുക്കൾ കയറിയാൽ ട്യൂബ്  തുളയുകയും അതുവഴി പുറത്തുപോവുകയും ചെയ്യും.  എന്നാൽ ടയറുകളിൽ ആണി പോലുള്ള വസ്തുക്കൾ കുത്തിക്കയറിയാൽ  തറഞ്ഞു കയറിയ വസ്തുവിനെ ചുറ്റും  ഉള്ള റബർഭാഗം വായിൽ ചോരുന്ന വിധത്തിൽ  മർദ്ദം ചെലുത്തുന്നു.  അതിനാൽ യാത്രാവേളകളിൽ ഇവ ഏറെ സഹായകരമാണ്. (Image Credit Source: Getty Images)

1 / 5
വളരെ സാവധാനം മാത്രമേ തറഞ്ഞു കയറിയ ഭാഗത്തുനിന്ന് വായു പുറത്തേക്ക് പോവുകയുള്ളൂ.  അതിനാൽ തൊട്ടടുത്തുള്ള പഞ്ചർ  ഷോപ്പിലോ സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് എത്തുന്നത് വരെ വാഹനം ഓടിച്ചു പോകാൻ കഴിയുന്നു. കയ്യിൽ സ്വന്തമായി ഒരു പഞ്ചർ കിറ്റുണ്ടെങ്കിൽ നമുക്ക് സ്വയം തന്നെ പഞ്ചർ പൊട്ടിക്കാവുന്നതുമാണ്.  യാത്ര തടസ്സപ്പെടുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാൻ സാധിക്കും.

2 / 5
സാധരണ ടയറുകളെ അപേക്ഷിച്ച് ഭാരം അല്പം കുറവാണ്. അതുകൊണ്ടുതന്നെ വാഹനത്തിൻറെ എൻജിന് ആയാസം  കുറയ്ക്കുകയും അത് മൈലേജ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സാധാരണ ടയറുകൾ   ടയറുകൾ പോലെ എന്തെങ്കിലും അപകട സാഹചര്യത്തിൽ ഈ ടയറുകൾ പൊട്ടിത്തെറിക്കാറില്ല. വിലയിലേക്ക് വന്നാൽ സാധാരണ ടയറിനേക്കാൾ അല്പം ഉയർന്ന നിരക്കാണ് ഇതിനെങ്കിലും  ദീർഘകാല ഉപയോഗം പരിഗണിച്ചാൽ  ട്യൂബ് ലെസ്  ടയറുകൾ എന്തുകൊണ്ടും ലാഭം തന്നെയാണ്.

3 / 5
സാധാരണ ടയറുകളേക്കാൾ കൂടുതൽ ശ്രദ്ധ വേണം ഈ ടയറുള്ള വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ.  കൃത്യമായ ഇടവേളകളിൽ പ്രഷർ ചെക്ക്  ചെയ്തു വേണം ഓടിക്കുവാൻ.  അല്ലാത്തപക്ഷം ടയറിന്  ലൈഫ് കിട്ടില്ല.  വീൽ അലൈൻമെന്റ് കൃത്യമായ ഇടവേളകളിൽ നടത്തണം.  ഒരിക്കലെങ്കിലും  ടയർ പ്രഷർ പരിശോധിക്കുന്നതാണ് അഭികാമ്യം.

4 / 5
ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ചെറിയ ചില ദോഷങ്ങളും ഈ ടയറുകൾക്ക് ഉണ്ട്.  അല്പം വേഗതയിൽ ഒരു വലിയ കുഴിയിൽ ഒക്കെ ചാടുന്ന സാഹചര്യത്തിൽ  ഉള്ളിൽ  ട്യൂബ് ഇല്ലാത്തതിനാൽ  ടൈറിനും ഇടയിലൂടെ വായു പുറത്തേക്ക് പോകാൻ സാധ്യതയുണ്ട്.  പ്രാദേശികമായുള്ള ടയർ ഷോപ്പുകളിൽ ആവശ്യമെങ്കിൽ ട്യൂബ് ലെസ് ടയറുകളിൽ ട്യൂബ് ക്രമീകരിക്കാനും സാധിക്കും.

5 / 5
Follow Us