Kitchen Tips: യീസ്റ്റ് വേണ്ട, അപ്പത്തിന്റെ മാവ് നന്നായി പുളിച്ച് പൊന്തിവരണോ? വഴികളിതാ
How to Make Appam Batter Rise Fast: മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ മുൻപന്തിയിലാണ് അപ്പവും മുട്ടക്കറിയും, അപ്പവും കടല കറിയുമെല്ലാം. എന്നാൽ പലപ്പോഴും അപ്പത്തിന്റെ മാവ് കൃത്യമായി പുളിച്ചു പൊന്തിവരാത്തത് പലരെയും അലട്ടുന്ന പ്രശ്നമാണ്. നല്ല മൃദുവായ അപ്പങ്ങൾ ലഭിക്കുന്നതിന് മാവ് പതഞ്ഞുപൊന്താൻ സഹായിക്കുന്ന ചില പ്രധാന പൊടിക്കൈകൾ അറിഞ്ഞാലോ..

മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ മുൻപന്തിയിലാണ് അപ്പവും മുട്ടക്കറിയും, അപ്പവും കടല കറിയുമെല്ലാം. എന്നാൽ പലപ്പോഴും അപ്പത്തിന്റെ മാവ് കൃത്യമായി പുളിച്ചു പൊന്തിവരാത്തത് പലരെയും അലട്ടുന്ന പ്രശ്നമാണ്. നല്ല മൃദുവായ അപ്പങ്ങൾ ലഭിക്കുന്നതിന് മാവ് പതഞ്ഞുപൊന്താൻ സഹായിക്കുന്ന ചില പ്രധാന പൊടിക്കൈകൾ അറിഞ്ഞാലോ, മാവിൽ യീസ്റ്റ് ചേർത്തില്ലെങ്കിലും നന്നായി പുളിച്ച് വരുമെന്നേ.... (Image Credit source: Getty Images)

അരി അരയ്ക്കുമ്പോൾ അല്പം വേവിച്ച ചോറോ അല്ലെങ്കിൽ വടിച്ച കഞ്ഞിയോ ചേർത്തരയ്ക്കുന്നത് മാവ് നന്നായി പുളിച്ചു പൊന്താൻ സഹായിക്കും. കൂടാതെ, അല്പം അരിപ്പൊടി വെള്ളത്തിൽ തിളപ്പിച്ച് കപ്പി കാച്ചി ചേർക്കുന്നതും മാവിന് നല്ല അയവും മൃദുത്വവും നൽകും. ഇനി അപ്പത്തിന് മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ ചെയ്യാം.

പഴയ രീതിയിൽ തലേന്നത്തെ തേങ്ങാവെള്ളം അല്പം പഞ്ചസാര ചേർത്ത് പുളിക്കാൻ വെച്ച ശേഷം മാവിൽ ചേർത്താൽ സ്വാഭാവികമായി മാവ് പതഞ്ഞുപൊന്തിവരും. അതേസമയം, യീസ്റ്റ് ഉപയോഗിക്കുകയാണെങ്കിൽ, ചെറുചൂടുവെള്ളത്തിൽ അല്പം പഞ്ചസാരയും യീസ്റ്റും ചേർത്ത് 10 മിനിറ്റ് കഴിഞ്ഞ ശേഷം മാത്രം മാവിൽ ഒഴിക്കുക.

മാവ് പുളിക്കാൻ ഇളം ചൂടുള്ള അന്തരീക്ഷം അത്യാവശ്യമാണ്. തണുപ്പുകാലത്തോ മഴക്കാലത്തോ മാവ് പെട്ടെന്ന് പൊന്തിവരാൻ പാത്രം ഒവൻ/മൈക്രോവേവ് ഉള്ളിലോ അല്ലെങ്കിൽ അടച്ചുപൂട്ടിയ കബോർഡിലോ സൂക്ഷിക്കാവുന്നതാണ്. മാവ് അരച്ച ശേഷം അല്പം പഞ്ചസാര ചേർത്തു കൊടുക്കുന്നത് ഫെർമന്റേഷൻ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും.

രാത്രിയിൽ മാവ് അരച്ചുവെക്കുമ്പോൾ ഉപ്പ് ചേർക്കാതെ ഇരിക്കുന്നതാണ് തണുപ്പുകാലത്ത് കൂടുതൽ നല്ലത്. രാവിലെ ചുടുമ്പോഴോ അല്ലെങ്കിൽ മാവ് പുളിച്ചു വന്ന ശേഷമോ ഉപ്പ് ചേർക്കുന്നത് മാവ് നന്നായി പൊന്താൻ സഹായിക്കും. ഇനി മുതൽ നല്ല സോഫ്റ്റ് അപ്പം കിട്ടാൻ മാവ് പതഞ്ഞുപൊന്താൻ ഈ വഴികൾ പരീക്ഷിക്കുമല്ലോ...