ഡൈ അടിക്കേണ്ട; നരച്ച മുടി കറുപ്പിക്കാൻ കറിവേപ്പിലയും കടുകും മതി, ഉപയോഗിക്കേണ്ട വിധം | How To Make Curry leaves and mustard seeds Natural Hair Dye At Home, Find the Using Method Malayalam news - Malayalam Tv9

Hair Graying Solution: ഡൈ അടിക്കേണ്ട; നരച്ച മുടി കറുപ്പിക്കാൻ കറിവേപ്പിലയും കടുകും മതി, ഉപയോഗിക്കേണ്ട വിധം

Published: 

30 Sep 2026 | 01:01 PM

Curry leaves and mustard seeds dye: കെമിക്കൽ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടി കൂടുതൽ കേടുവരുത്താനും കൊഴിച്ചിൽ കൂട്ടാനും കാരണമാകാറുണ്ട്. എന്നാൽ അടുക്കളയിലുള്ള രണ്ട് സാധാരണ ചേരുവകൾ ഉപയോഗിച്ച് പൂർണ്ണമായും അകാല നര തടയാനും മുടിക്ക് കറുപ്പ് നിറവും തിളക്കവും തിരികെ കൊണ്ടുവരാനും സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് തവണ വീതം കൃത്യമായി ഉപയോഗിച്ചാൽ മുടിയുടെ ഘടന മാറുകയും നര ഇല്ലാതാക്കുകയും ചെയ്യും.

1 / 5
ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന പ്രധാന വില്ലനാണ് അകാല നര. കെമിക്കൽ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടി കൂടുതൽ കേടുവരുത്താനും കൊഴിച്ചിൽ കൂട്ടാനും കാരണമാകാറുണ്ട്. എന്നാൽ അടുക്കളയിലുള്ള രണ്ട് സാധാരണ ചേരുവകൾ ഉപയോഗിച്ച് പൂർണ്ണമായും അകാല നര തടയാനും മുടിക്ക് കറുപ്പ് നിറവും തിളക്കവും തിരികെ കൊണ്ടുവരാനും സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. (Image Credit Source: Getty Images)

2 / 5
കറിവേപ്പിലയും കടുകും: മുടിക്ക് കറുപ്പ് നിറം നൽകുന്ന മെലാനിൻ ഉത്പാദനം നിലനിർത്താൻ സഹായിക്കുന്ന ബി-കോംപ്ലക്സ് വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കറിവേപ്പിലയിൽ ധാരാളമുണ്ട്. തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും മുടിയുടെ വേരുകളെ ശക്തമാക്കാനും ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇ-യും അടങ്ങിയ കടുക് ഏറെ മികച്ചതാണ്.

3 / 5
എങ്ങനെ ഉപയോ​ഗിക്കാം: ഒരു പിടി ഫ്രഷ് കറിവേപ്പില കഴുകി വെള്ളം പൂർണ്ണമായി വറ്റിച്ച ശേഷം മാറ്റിവയ്ക്കുക. ആദ്യം ഒരു പാനെടുത്ത് അതിലേക്ക് ആവശ്യത്തിന് കടുക്ക് ഇട് പൊട്ടിക്കുക. കരിഞ്ഞുപോകാതെ പൊട്ടിച്ചെടുക്കണം. പിന്നീട് അതിലേക്ക് കഴുകി മാറ്റിവച്ചിരിക്കുന്ന കറിവേപ്പില ചേർത്തുകൊടുക്കാം. കൈകൊണ്ട് പൊടിയുന്ന പരിവത്തിലാകുമ്പോൾ ഇത് രണ്ടും മാറ്റാം.

4 / 5
ശേഷം വറുത്തെടുത്ത രണ്ടിൻ്റെയും ചൂട് വിട്ട് മാറുമ്പോൾ അത് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം. പൊടിച്ചെടുത്ത് ഈ ചേരുവയിലേക്ക് അല്പം കടുക് എണ്ണയോ അല്ലെങ്കിൽ സാധാരണ വെളിച്ചെണ്ണയോ ഒഴിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കിയെടുക്കണം. ഇത് പിന്നീട് നിങ്ങളുടെ നരയുള്ള ഭാ​ഗത്ത് ഒരു ബ്രെഷ് ഉപയോ​ഗിച്ച് പതുക്കെ തേച്ചുപിടിപ്പിക്കാം. 20 മുതൽ 30 മിനിറ്റ് വരെ അങ്ങനെ തന്നെ വയ്ക്കണം.

5 / 5
കുറച്ച് സമയം കഴിയുമ്പോൾ വീര്യം കുറഞ്ഞ ഒരു ഷാംമ്പൂ ഉപയോ​ഗിച്ച് മുടി കഴുകാം. പൂർണ്ണമായും പ്രകൃതിദത്ത മാർഗ്ഗമായതിനാൽ പെട്ടെന്നൊരു ദിവസം കൊണ്ട് റിസൾട്ട് ലഭിക്കില്ല. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് തവണ വീതം കൃത്യമായി ഉപയോഗിച്ചാൽ മാത്രമേ മുടിയുടെ ഘടന മാറുകയും നര തടയപ്പെടുകയും ചെയ്യുകയുള്ളൂ.

Loading...
Unable to load recommendations.
Follow Us
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
6000mAh ബാറ്ററി, 64MP ക്യാമറ; HMD ​വൈബ് 2 പ്രോ 5G എത്തി
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ