ചപ്പാത്തി ബാക്കി വന്നോ? മധുര പലഹാരം തയാറാക്കിയാലോ; ഇതാ റെസിപ്പി | How To Make Delicious Tasty Sweet Recipe Using Leftover Chapati, Know the secret Mix Malayalam news - Malayalam Tv9

Chapati Recipe: ചപ്പാത്തി ബാക്കി വന്നോ? മധുര പലഹാരം തയാറാക്കിയാലോ; ഇതാ റെസിപ്പി

Published: 

14 Nov 2026 | 11:24 AM

Leftover Chapati Using Sweet Recipe: ശരീരഭാരം കുറയ്ക്കാൻ ചപ്പാത്തി കേമനാണെന്ന് പൊതുവെ ഒരു വർത്തമാനം ഉണ്ട്. എന്നാൽ രാവിലെയോ വൈകിട്ടോ ഉണ്ടാക്കി ബാക്കി വന്ന ചപ്പാത്തി ഇനി എന്ത് ചെയ്യുമെന്ന് ഓർത്ത് വിഷമിക്കേണ്ട. ബാക്കി വന്ന ചപ്പാത്തി നമുക്ക് ഈസിയായി ഹൽവയാക്കാം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മടുപ്പില്ലാത്ത ചില മധുരപലഹാരം വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കാം.

1 / 5
നമ്മൾ മലയാളിക്ക് ഒരു നേരമെങ്കിലും ചപ്പാത്തി കിട്ടിയാൽ വളരെ സന്തോഷമാണ്. കാരണം ശരീരഭാരം കുറയ്ക്കാൻ ചപ്പാത്തി കേമനാണെന്ന് പൊതുവെ ഒരു വർത്തമാനം ഉണ്ട്. എന്നാൽ രാവിലെയോ വൈകിട്ടോ ഉണ്ടാക്കി ബാക്കി വന്ന ചപ്പാത്തി ഇനി എന്ത് ചെയ്യുമെന്ന് ഓർത്ത് വിഷമിക്കേണ്ട. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മടുപ്പില്ലാത്ത ചില മധുരപലഹാരം വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കാം. (Image Credit Source: Social Media)

2 / 5
ഹൽവ: ബാക്കി വന്ന ചപ്പാത്തി നമുക്ക് ഈസിയായി ഹൽവയാക്കാം. രണ്ടു ചപ്പാത്തി തരുതരുപ്പായി പൊടിച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി ചപ്പാത്തി പൊടിച്ചത് ചേർത്തു മൂപ്പിക്കുക. ഒരു കപ്പ് പാലും പാകത്തിന് മധുരവും ചേർത്തിളക്കി ഈ ചേരുവ നന്നായി കുറുക്കിയെടുക്കാം. ശേഷം ഇതിലേക്ക് ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ വിതറി ഹൽവ രൂപത്തിലാക്കി വിളമ്പാം.

3 / 5
പായസം: ബാക്കി വന്ന ചപ്പാത്തി ഉപയോ​ഗിച്ച് കിടിലൻ പായസം ട്രൈ ചെയ്താലോ. ഇതനായി ആദ്യം തന്നെ രണ്ടു കപ്പ് പാൽ നന്നായി തിളപ്പിക്കുക. ഇതിലേക്കു രണ്ടു ചപ്പാത്തി കഷണങ്ങളാക്കിയതും മൂന്നു വലിയ സ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കുക. പാൽ കുറുകിത്തുടങ്ങുമ്പോൾ അൽപം ഏലയ്ക്ക പൊടിച്ചത് ചേർത്തിളക്കാം. ദേ നല്ല കിടിലൻ രുചിയിൽ പായസം കഴിക്കാം.

4 / 5
സ്വീറ്റ് റോൾസ്: ചപ്പാത്തി സ്വീറ്റ് റോൾസ് തയാറാക്കാൻ പല വഴിയുണ്ട്. നെയ്യ് തടവി പഞ്ചസാര വിതറി ഏത്തപ്പഴം അരിഞ്ഞത് നിരത്തി ചപ്പാത്തി റോൾ ചെയ്യാം.  ഇതു പാനിൽ വച്ചു തിരിച്ചും മറിച്ചുമിട്ട്  മൊരിയിച്ചെടുക്കാം. അല്ലെങ്കിൽ ചോക്‌ലെറ്റ് സ്പ്രെഡ് തടവി സ്ട്രോബെറി നിരത്തി റോൾ ചെയ്തു മൊരിയിച്ചെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പിയാണിത്.

5 / 5
സ്വീറ്റ്: രണ്ടു ചപ്പാത്തി ത്രികോണാകൃത‍ിയിൽ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി ഈ ചപ്പാത്തി കഷണങ്ങൾ മൊരിയിച്ചെടുക്കുക. ഇത് മാറ്റിവക്കാം. ശേഷം ഇതേ പാനിലേക്ക് അൽപം നെയ്യ് കൂടി ചേർത്തു രണ്ടു വലിയ സ്പൂൺ വീതം ശർക്കരയും തേങ്ങ ചിരണ്ടിയതും ചേർത്തിളക്കുക. ഒരു മിനിറ്റിനു ശേഷം ചപ്പാത്തിക്കഷണങ്ങൾ ചേർത്തിളക്കിയെടുത്താൽ കിടിലൻ സ്വീറ്റ് റെഡി.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്