വെളിച്ചെണ്ണ ഉണ്ടോ? ലിപ് ബാം വീട്ടിലുണ്ടാക്കാം; വാങ്ങി പൈസ കളയണ്ട | How to Make DIY Natural Lip Balm at Home Using Kitchen Ingredients Malayalam news - Malayalam Tv9

Lip Balm: വെളിച്ചെണ്ണ ഉണ്ടോ? ലിപ് ബാം വീട്ടിലുണ്ടാക്കാം; വാങ്ങി പൈസ കളയണ്ട

Updated On: 

06 Oct 2026 | 04:05 PM

Natural Lip Balm Making: പലകാരണങ്ങളാൽ ചുണ്ടുകളുടെ ഈർപ്പം നഷ്ടപ്പെടുകയും നിറം മങ്ങുകയും ചെയ്യാറുണ്ട്. ഈ അവസരങ്ങളിൽ ചുണ്ടുകൾ സ്വാഭാവികമായി ചുവന്നതും തിളക്കമുള്ളതുമായി നിലനിർത്താൻ പലതരം ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കും. എന്നാൽ ചുണ്ടുകൾ വരളുമ്പോൾ ഇനി ലിപ് ബാമുകളും വാങ്ങേണ്ട, പകരം വീട്ടിൽ ഉണ്ടാക്കിയാലോ..

1 / 5
ചുണ്ടുകൾ സ്വാഭാവികമായി ചുവന്നതും തിളക്കമുള്ളതുമായി നിലനിർത്താൻ പലതരം ബ്യൂട്ടി ഉൽപ്പന്നങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പലകാരണങ്ങളാൽ ചുണ്ടുകളുടെ ഈർപ്പം നഷ്ടപ്പെടുകയും നിറം മങ്ങുകയും ചെയ്യുന്നു. ചുണ്ടുകൾ വരളുമ്പോൾ ഇനി ലിപ് ബാമുകളും വാങ്ങി ഉപയോഗിക്കേണ്ട, പകരം വീട്ടിൽ ഉണ്ടാക്കിയാലോ.. (Image Credit source: Getty Images)

2 / 5
ഒരു ചെറിയ പാത്രത്തിൽ ചിരകിയെടുത്ത ബീറ്റ്‌റൂട്ടിന്റെ നീരെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യും അര ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് ഇവ മൂന്നും നന്നായി അടിച്ചെടുക്കുക. നെയ്യ് ക്രീം പരുവത്തിലാകുന്നത് വരെ ഇളക്കുന്നത് ലിപ് ബാം ശരിയായ രീതിയിൽ ഉറയ്ക്കാൻ സഹായിക്കും.

3 / 5
തയ്യാറാക്കിയ മിശ്രിതം കാറ്റ് കടക്കാത്ത ഒരു ചെറിയ ചില്ല് കുപ്പിയിലോ പാത്രത്തിലോ മാറ്റുക. ഇത് ലിപ് ബാം കേടാകാതെ കൂടുതൽ കാലം നിലനിൽക്കാൻ സഹായിക്കും. ഈ പാത്രം 15 മുതൽ 20 മിനിറ്റ് വരെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉറച്ചെടുക്കുക. ഇപ്പോഴിതാ നിങ്ങളുടെ സ്വാഭാവിക ബീറ്റ്‌റൂട്ട് ലിപ് ബാം തയ്യാർ!

4 / 5
ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ലിപ് ബാം ചുണ്ടിൽ പുരട്ടുക. ഇത് ചുണ്ടുകളിലെ ഈർപ്പം നിലനിർത്തുകയും വരൾച്ച മാറ്റുകയും ചെയ്യും. ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് സ്വാഭാവിക ലിപ് ബാം പ്രൈമറായി പുരട്ടുന്നത് ചുണ്ടുകൾക്ക് കൂടുതൽ പോഷണവും തിളക്കവും നൽകും.

5 / 5
അതുപോലെ, ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ചുണ്ടുകൾക്ക് സ്വാഭാവിക റോസ് നിറവും മൃദുത്വവും നൽകാൻ സഹായിക്കും.  അതിനാൽ ഇനി മുതൽ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പിന്നാലെ പോകാതെ, പാർശ്വഫലങ്ങളില്ലാത്ത ഇത്തരം ഒറ്റമൂലികൾ വഴി ചുണ്ടുകളുടെ ഭംഗിയും  നിലനിർത്താം.

Loading...
Unable to load recommendations.
Follow Us
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
വീട്ടിലേക്ക് കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ