കാർഡ്ബോർഡിൽ ചെടിച്ചട്ടി ഉണ്ടാക്കാം, പൈസ കളയേണ്ട | How to Make Eco-Friendly Pots from Waste Cardboard, DIY Home Garden Hack Malayalam news - Malayalam Tv9

Gardening Tips: കാർഡ്ബോർഡിൽ ചെടിച്ചട്ടി ഉണ്ടാക്കാം, പൈസ കളയേണ്ട

Updated On: 

01 Sep 2026 | 09:29 AM

DIY Home Garden Hacks: കാർഡ്ബോർഡ് പെട്ടികൾ കുന്നുകൂടുന്നത് പതിവാണ്. എന്നാൽ ഇനി ഇവ വെറുതെ കളയേണ്ട, ഈ കാർഡ്ബോർഡുകൾ നിങ്ങളുടെ ഗാർഡനിൽ പ്രയോജനപ്പെടുത്താം. കിളർപ്പിച്ചെടുക്കുന്ന തൈകൾ മണ്ണിലേക്ക് മാറ്റിനടീക്കുമ്പോൾ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന പേടിയും ഇനി വേണ്ട. ചെടിച്ചട്ടികൾ നിർമ്മിച്ചാലോ

1 / 5
ഓൺലൈൻ ഷോപ്പിംഗും പാർസലുകളും കൂടിയതോടെ എല്ലാവരുടെയും വീടുകളിൽ കാർഡ്ബോർഡ് പെട്ടികൾ കുന്നുകൂടുന്നത് പതിവാണ്. എന്നാൽ ഇനി ഇവ വെറുതെ കളയേണ്ട, ഈ കാർഡ്ബോർഡുകൾ നിങ്ങളുടെ ഗാർഡനിൽ പ്രയോജനപ്പെടുത്താം. പ്ലാസ്റ്റിക് ചട്ടികൾക്ക് പകരം തികച്ചും സൗജന്യമായി, പരിസ്ഥിതിക്ക് ദോഷമില്ലാത്ത ചെടിച്ചട്ടികൾ എളുപ്പത്തിൽ നിർമ്മിച്ചാലോ....  (Image Credit source: Getty Images)

2 / 5
കാർഡ്ബോർഡിലുള്ള പ്ലാസ്റ്റിക് ടേപ്പുകൾ പൂർണ്ണമായി നീക്കം ചെയ്ത ശേഷം സമചതുരാകൃതിയിലോ നീളത്തിലോ മുറിച്ചെടുക്കുക. ഒരു വലിയ ബക്കറ്റിലോ പാത്രത്തിലോ വെള്ളമെടുത്ത് ഈ കാർഡ്ബോർഡ് കഷണങ്ങൾ ഏകദേശം 10-15 മിനിറ്റ് കുതിർത്തു വെക്കുക. കാർഡ്ബോർഡ് നന്നായി സോഫ്റ്റും വഴക്കമുള്ളതുമാകണം.

3 / 5
കുതിർത്ത കാർഡ്ബോർഡ് കഷണം ഒരു ഗ്ലാസ് ജാറിന് ചുറ്റും നന്നായി ചുറ്റുക. അടിഭാഗം മടക്കി അടിത്തട്ട്  സുരക്ഷിതമാക്കേണ്ടതാണ്. കാർഡ്ബോർഡ് വിട്ടുപോകാതിരിക്കാൻ ചെറിയൊരു ചണക്കയർ ഉപയോഗിച്ച് മധ്യഭാഗത്തായി കെട്ടി കൊടുക്കാം.  ഇനി ഇത് നന്നായി ഉണങ്ങാൻ അനുവദിക്കുക.

4 / 5
പൂർണ്ണമായി ഉണങ്ങി ഉറച്ച ശേഷം ഉള്ളിലെ ഗ്ലാസ് ജാർ മെല്ലെ പുറത്തെടുക്കാം. നിങ്ങളുടെ ചെടിച്ചട്ടി തയ്യാർ! ഇതിലേക്ക് പോട്ടിംഗ് മിക്സും വളവും നിറച്ച് വിത്തുകളോ ചെറിയ തൈകളോ നടാവുന്നതാണ്. പുതിയ പ്ലാസ്റ്റിക് ചട്ടികൾ പണം കൊടുത്തു വാങ്ങേണ്ടതില്ല, അതുപോലെ വീട്ടുതോട്ടങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായി ഒഴിവാക്കാം.

5 / 5
കിളർപ്പിച്ചെടുക്കുന്ന തൈകൾ മണ്ണിലേക്ക് മാറ്റിനടീക്കുമ്പോൾ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന പേടിയും ഇനി വേണ്ട. ഈ കാർഡ്ബോർഡ് പോട്ടുകൾ തൈകളോടെ തന്നെ നേരിട്ട് മണ്ണിലേക്ക് നട്ടുകൊടുക്കാം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇവ മണ്ണിൽ ലയിച്ചു ചേർന്നുകൊള്ളും.

Loading...
Unable to load recommendations.
Follow Us
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി