Kerala Blasters: പോയിന്റ് ടേബിളില്‍ മുന്നേറുക ലക്ഷ്യം; ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തില്‍
Kerala Blasters vs FC Goa: ഐഎസ്എല്ലില്‍ ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലിറങ്ങുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവയാണ് എതിരാളികള്‍. ഗോവയിലെ ഫത്തോര്‍ദ സ്‌റ്റേഡിയത്തിലാണ് മത്സരം. ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും മത്സരത്തിനെത്തുന്നത്. ഒക്ടോബര്‍ 31-നായിരുന്നു അവസാന മത്സരം.
എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് വാം അപ്പ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍
Image Credit source: Kerala Blasters Facebook Page
ഐഎസ്എല്ലില്‍ ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലിറങ്ങുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവയാണ് എതിരാളികള്‍. ഗോവയിലെ ഫത്തോര്‍ദ സ്‌റ്റേഡിയത്തിലാണ് മത്സരം.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലൈനപ്പ്
അമരീന്ദര്‍ സിങ്, ഫാലോ എൻഡിയയെ, ജെയിംസ് ബോൾട്ടൺ, ഐബാൻ ഡോലിങ്, നാവോച സിങ് ഹ്യൂഡ്രോം, ഫ്രെഡി ലല്ലാവ്മ, നെബോജ്സ കൊസോവിച്, അഡ്രിയാൻ ലൂണ, മുഹമ്മദ് സനാൻ, ആമേ റണവാഡെ, ശ്രീക്കുട്ടൻ എംഎസ്
പകരക്കാര്‍: അർഷ് അൻവർ ഷെയ്ഖ്, സന്ദീപ് സിങ്, ഹോർമിപാം റൂയിവ, എബിൻദാസ് യേശുദാസ്, വിബിൻ മോഹനൻ, സാഹിൽ തവോറ, ജഗനാഥ് ജയൻ, കോറോ സിങ്, മോമോ യാന്‍സെയ്ന്‍.
മത്സരം തത്സമയം കാണാം
Follow Us