കടകളിൽ നിന്ന് വിലകൊടുത്ത് വാങ്ങേണ്ട; കിടിലൻ പ്രോട്ടീൻ ബാർ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം! | How to Make High-Protein Bars at Home: Easy No-Bake Recipe Malayalam news - Malayalam Tv9

കടകളിൽ നിന്ന് വിലകൊടുത്ത് വാങ്ങേണ്ട; കിടിലൻ പ്രോട്ടീൻ ബാർ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം!

Published: 

04 Nov 2026 | 10:33 PM

No-Bake Protein Bars You Can Make at Home: കടകളിൽ നിന്ന് വിലകൊടുത്ത് വാങ്ങുന്നതിനേക്കാൾ ആരോഗ്യകരമായ പ്രോട്ടീൻ ബാറുകൾ വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ജിമ്മിൽ വ്യായാമം ചെയ്യുന്നവർക്കും ഫിറ്റ്നസിൽ ശ്രദ്ധിക്കുന്നവർക്കും കഴിക്കാവുന്ന രുചികരമായ ഒരു പ്രോട്ടീൻ ബാർ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഓട്സ്, പീനട്ട് ബട്ടർ എന്നിവ ഉപയോഗിച്ചുള്ള ഈ വിഭവം നല്ലൊരു സ്നാക്കായും പ്രഭാതഭക്ഷണമായും ഉപയോഗിക്കാവുന്നതാണ്.

1 / 5
ആദ്യം തന്നെ ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വിരിച്ച് മാറ്റി വെക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ച് ഓട്സ് എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരു റൈസ് കേക്ക് കൂടി ചെറിയ കഷ്ണങ്ങളാക്കി ഇട്ട് വീണ്ടും പൊടിച്ചെടുക്കാം. വല്ലാതെ പൊടിയാതെ ചെറിയ തരികൾ നിൽക്കുന്ന പരുവത്തിൽ വേണം ഇത് പൊടിച്ചെടുക്കാൻ. (Image Credit source: Unsplash)

2 / 5
പൊടിച്ചെടുത്ത ഓട്സും റൈസ് കേക്കും ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് നിങ്ങൾ ഉപയോഗിക്കുന്ന പ്രോട്ടീൻ പൗഡറും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മധുരം കൃത്യമായി ബാലൻസ് ചെയ്യുന്നതിന് ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് സഹായിക്കും. ഈ പൊടികൾ എല്ലാം നന്നായി മിക്സ് ചെയ്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

3 / 5
ഇനി ഇതിലേക്ക് ആവശ്യത്തിന് പീനട്ട് ബട്ടർ, അല്പം തേൻ, വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കണം. പീനട്ട് ബട്ടറിന് പകരം ബദാം ബട്ടറും ഉപയോഗിക്കാവുന്നതാണ്. ഇത് അധികം ഡ്രൈ ആവാതെ ശ്രദ്ധിക്കണം. നനവ് തീരെ കുറവാണെങ്കിൽ അല്പം പാലോ വെള്ളമോ ചേർത്ത് കുഴച്ചെടുക്കാവുന്നതാണ്.

4 / 5
തയ്യാറാക്കിയ ഈ മിശ്രിതം നേരത്തെ എടുത്തുവെച്ച പാത്രത്തിലേക്ക് മാറ്റി കൈകൊണ്ട് അമർത്തി ഒരേ നിരപ്പിലാക്കുക. തുടർന്ന് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഇത് ഫ്രീസറിൽ വെച്ച് തണുപ്പിക്കണം. ഈ സമയത്ത് കുറച്ച് ചോക്ലേറ്റ് ഒരു പാത്രത്തിലെടുത്ത് ചെറുചൂടുവെള്ളത്തിന് മുകളിൽ വെച്ച് ഉരുക്കിയെടുക്കാം.

5 / 5
ഫ്രീസറിൽ വെച്ച മിശ്രിതം കട്ടിയായ ശേഷം പുറത്തെടുത്ത് അതിന് മുകളിലായി ഉരുക്കിവെച്ച ചോക്ലേറ്റ് ഒഴിച്ചു കൊടുക്കുക. ചോക്ലേറ്റ് കട്ടിയാകുന്നതിനായി അഞ്ച് മിനിറ്റ് കൂടി ഇത് ഫ്രീസറിൽ വെക്കാം. ശേഷം ഇത് നിങ്ങളുടെ ഇഷ്ടാനുസരണമുള്ള വലിപ്പത്തിൽ മുറിച്ചെടുത്ത് കഴിക്കാവുന്നതാണ്. കേടാകാതെ സൂക്ഷിക്കുന്നതിനായി എയർ ടൈറ്റായ ഒരു പാത്രത്തിലാക്കി ഫ്രീസറിൽ സൂക്ഷിച്ചൽ മതിയാകും.

Loading...
Unable to load recommendations.
Follow Us
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി