പൊങ്ങ് കിട്ടിയോ? ചപ്പാത്തിക്ക് പറ്റിയ കറി റെഡിയാക്കാം; റെസിപ്പി ഇതാ... | How to Make Kerala Style Pongu Curry Recipe, Try This Traditional Coconut Sprout Curry Malayalam news - Malayalam Tv9

Pongu curry: പൊങ്ങ് കിട്ടിയോ? ചപ്പാത്തിക്ക് പറ്റിയ കറി റെഡിയാക്കാം; റെസിപ്പി ഇതാ…

Published: 

30 Sep 2026 | 03:01 PM

Kerala Style Pongu Curry Recipe: തേങ്ങ മുറിക്കുമ്പോൾ ഉള്ളിൽ കാണുന്ന പൊങ്ങ് വെറുതെ കഴിക്കാൻ മാത്രമല്ല, നല്ല നാടൻ കറിയാക്കി മാറ്റാനും വളരെ സ്വാദിഷ്ടമാണ്. വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയ പൊങ്ങ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി റെസിപ്പി ഇതാ.

1 / 5
തേങ്ങ മുറിക്കുമ്പോൾ ഉള്ളിൽ കാണുന്ന പൊങ്ങ്  വെറുതെ കഴിക്കാൻ മാത്രമല്ല, നല്ല നാടൻ കറിയാക്കി മാറ്റാനും വളരെ സ്വാദിഷ്ടമാണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ വേഗത്തിലാക്കാനും മലബന്ധം തടയാനും ഇവ സഹായിക്കുന്നു. ശരീരത്തിന് പെട്ടെന്ന് ഊർജ്ജവും ഉന്മേഷവും നൽകാൻ പൊങ്ങിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരയും മിനറൽസും സഹായിക്കുന്നു. (Image Credit source: Getty Images)

2 / 5
വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയ പൊങ്ങ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി റെസിപ്പി ഇതാ.... പൊങ്ങ്, ജീരകം, മുളക് പൊടി, വെളുത്തുള്ളി, പച്ചമുളക്. സവാള, തക്കാളി അധികം പഴുക്കാത്തത് എന്നിവയാണ് ആവശ്യമായ ചേരുവകൾ. ഇതെല്ലാം നിങ്ങൾക്ക് ആവശ്യമുള്ള അളവിൽ എടുക്കാം.

3 / 5
പൊങ്ങ് കറി ഉണ്ടാക്കുന്നതിനായി ആദ്യം, പൊങ്ങ് ചെറിയ കഷ്ണങ്ങളാക്കാം. പാനിൽ വെളിച്ചെണ്ണയോ മറ്റ് ഭക്ഷ്യയെണ്ണയോ കുറച്ച് ഒഴിക്കാം. ചൂടായി വരുമ്പോൾ കഷ്ണങ്ങളാക്കിയ പൊങ്ങ് ചേർത്ത് കൊടുക്കാം. കുറച്ച് ഉപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കാം. പൊങ്ങ് നല്ലവണ്ണം എണ്ണ വലിച്ചെടുക്കും.
നന്നായി വഴറ്റി, പൊങ്ങ് ചുരുങ്ങി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം.

പൊങ്ങ് കറി ഉണ്ടാക്കുന്നതിനായി ആദ്യം, പൊങ്ങ് ചെറിയ കഷ്ണങ്ങളാക്കാം. പാനിൽ വെളിച്ചെണ്ണയോ മറ്റ് ഭക്ഷ്യയെണ്ണയോ കുറച്ച് ഒഴിക്കാം. ചൂടായി വരുമ്പോൾ കഷ്ണങ്ങളാക്കിയ പൊങ്ങ് ചേർത്ത് കൊടുക്കാം. കുറച്ച് ഉപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കാം. പൊങ്ങ് നല്ലവണ്ണം എണ്ണ വലിച്ചെടുക്കും. നന്നായി വഴറ്റി, പൊങ്ങ് ചുരുങ്ങി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം.

4 / 5
ഇനി, പൊങ്ങ് വഴറ്റിയ ആ പാത്രത്തിൽ തന്നെ ജീരകം ഇടാം. ജീരകം പൊട്ടിവരുമ്പോൾ വെളുത്തുള്ളി ചേർത്ത് വഴറ്റാം. തക്കാളിയും സവാളയും ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കാം. ഇവയെല്ലാം നന്നായി വഴറ്റിയെടുക്കാം.
ശേഷം, മുളക്പൊടി ആവശ്യത്തിന് ചേർക്കാം. വേറെ മസാലകളൊന്നും ചേർക്കേണ്ടതില്ല.

ഇനി, പൊങ്ങ് വഴറ്റിയ ആ പാത്രത്തിൽ തന്നെ ജീരകം ഇടാം. ജീരകം പൊട്ടിവരുമ്പോൾ വെളുത്തുള്ളി ചേർത്ത് വഴറ്റാം. തക്കാളിയും സവാളയും ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കാം. ഇവയെല്ലാം നന്നായി വഴറ്റിയെടുക്കാം. ശേഷം, മുളക്പൊടി ആവശ്യത്തിന് ചേർക്കാം. വേറെ മസാലകളൊന്നും ചേർക്കേണ്ടതില്ല.

5 / 5
ഇവ ചൂടാറിയ ശേഷം നന്നായി അരച്ചെടുക്കാം. ഗ്രേവി പരുവത്തിന് വെള്ളം ചേർത്ത് അരയ്ക്കാവുന്നതാണ്. ഇനി ഒരു ചട്ടിയിൽ വഴറ്റിമാറ്റി വെച്ച പൊങ്ങും അരപ്പും ചേർത്ത് കൊടുക്കാം. കുറച്ച് വെള്ളം ചേർക്കാം. കറി തിളച്ച് വരുമ്പോൾ പച്ചമുളക് നുറുക്കിയിടാം. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കല്ലേ... അവസാനം കുറച്ച് മല്ലിയില കൂടി ചേർക്കാം. രുചികരമായ പൊങ്ങ് കറി റെഡി.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ