Hair Dye: സവാളത്തൊലി എടുത്തോ, നരച്ച മുടി കറുപ്പിക്കാൻ ഇനി കെമിക്കൽ ഡൈ വേണ്ട
How to Make Hair Dye Using Onion Peels: കെമിക്കലുകളും രാസവസ്തുക്കളും അടങ്ങിയ ഹെയർ ഡൈകൾ വാങ്ങി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. പകരം വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ, അടുക്കളയിൽ സാധാരണയായി കളയുന്ന സവാളത്തൊലി ഉപയോഗിച്ച് തികച്ചും സ്വാഭാവികമായ രീതിയിൽ ഒരു ഹെർബൽ ഹെയർ ഡൈ തയ്യാറാക്കാം.

നരച്ച മുടി മറച്ചുപിടിക്കാൻ ഇന്ന് പലരും ഹെയർ ഡൈകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, കെമിക്കലുകളും രാസവസ്തുക്കളും അടങ്ങിയ ഹെയർ ഡൈകൾ വാങ്ങി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. പകരം വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ, അടുക്കളയിൽ സാധാരണയായി കളയുന്ന സവാളത്തൊലി ഉപയോഗിച്ച് തികച്ചും സ്വാഭാവികമായ രീതിയിൽ ഒരു ഹെർബൽ ഹെയർ ഡൈ തയ്യാറാക്കാം. (Image Credit source: Getty Images)

ഇത് മുടിക്ക് സ്വാഭാവിക നിറം നൽകുന്നതിനൊപ്പം മുടിയുടെ ആരോഗ്യവും തിളക്കവും സംരക്ഷിക്കാൻ സഹായിക്കും. സവാള തൊലി- 1 കപ്പ്, കടുകെണ്ണ- 1 ടേബിൾ സ്പൂൺ, വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ, ചായപ്പൊടി- 1 ടേബിൾ സ്പൂൺ, കരിഞ്ചീരകം- 1 ടേബിൾ സ്പൂൺ, മുട്ടയുടെ വെള്ള- 1 എണ്ണം എന്നിവയാണ് ആവശ്യമായ ചേരുവകൾ.

ഹെയർ ഡൈ തയ്യാറാക്കുന്നതിനായി, ആദ്യം അടി കട്ടിയുള്ള ഒരു പാനിൽ സവാളയുടെ തൊലി ചേർത്ത് വറുത്ത് പൊടിച്ചെടുക്കാം. അതേ പാനിൽ കരിഞ്ചീരകം ചേർത്ത് വറുത്ത് പൊടിച്ചു മാറ്റാം. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേയ്ക്ക് സവാളത്തൊലി പൊടിച്ചതും, കരിഞ്ചീരകത്തിൻ്റെ പൊടിയും, കടുകെണ്ണയും, വെളിച്ചെണ്ണയും, ചായപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. പേസ്റ്റ് പരുവത്തിലാകുന്നതു വരെ ചൂടാക്കാം.

ശേഷം, അടുപ്പണച്ച് ഇത് തണുക്കാൻ മാറ്റി വയ്ക്കാം. രാത്രി മുഴുവൻ അടച്ചു സൂക്ഷിക്കാം. ഉപയോഗിക്കാനായി, ആദ്യം എണ്ണ മയം ഒട്ടുമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. ശേഷം തയ്യാറാക്കിയ മിശ്രിതം പുരട്ടാം. 30 മിനിറ്റുകൾക്കു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്.

ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് തവണ ഉപയോഗിക്കേണ്ടി വരും. അതേസമയം, ഈ ഡൈ അലർജിക്ക് കാരണമാകുമോ എന്ന് അറിയാൻ ആദ്യം കൈയ്യിൽ പുരട്ടി പാച്ച് ടെസ്റ്റ് ചെയ്തു നോക്കേണ്ടതാണ്. (നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)