അരി വേണ്ട, 15 മിനിറ്റിൽ കിടിലൻ ബിരിയാണി റെഡി; റവ ബിരിയാണി തയ്യാറാക്കാം | How To Make Rava Biryani Instead Of Rice, Here Is The Recipe In Malayalam Malayalam news - Malayalam Tv9

Rava Biryani Recipe: അരി വേണ്ട, 15 മിനിറ്റിൽ കിടിലൻ ബിരിയാണി റെഡി; റവ ബിരിയാണി തയ്യാറാക്കാം

Published: 

20 Nov 2026 | 12:04 PM

Rava Biryani Recipe In Malayalam: ബിരിയാണി ഉണ്ടാക്കാൻ അല്പം ചിലവ് കൂടുതലാണ്. അരി മറ്റ് ചേരുവകൾ ഇതിനെല്ലാം പണം കൂടുതൽ നൽകിയേ തീരു. എന്നാൽ നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണപ്പെടുന്ന റവ കൊണ്ട് ഒരു കിടിലൻ ബിരിയാണി തയ്യാറാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അല്പം ബുദ്ധിമുട്ടാണ്, എന്നാലും റവ കൊണ്ട് ബിരിയാണി തയ്യാറാക്കാൻ സാധിക്കും. ചില സ്ഥലങ്ങളിൽ ഇതിന് തരി ബിരിയാണി എന്നും പറയാറുണ്ട്.

1 / 5
ബിരിയാണി ഇഷ്ടമില്ലാത്തവരായിട്ട് ആരാണുള്ളത്. എന്നാൽ ബിരിയാണി ഉണ്ടാക്കാൻ അല്പം ചിലവ് കൂടുതലാണ്. അരി മറ്റ് ചേരുവകൾ ഇതിനെല്ലാം പണം കൂടുതൽ നൽകിയേ തീരു. എന്നാൽ നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണപ്പെടുന്ന റവ കൊണ്ട് ഒരു കിടിലൻ ബിരിയാണി തയ്യാറാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അല്പം ബുദ്ധിമുട്ടാണ്, എന്നാലും റവ കൊണ്ട് ബിരിയാണി തയ്യാറാക്കാൻ സാധിക്കും. ചില സ്ഥലങ്ങളിൽ ഇതിന് തരി ബിരിയാണി എന്നും പറയാറുണ്ട്. (Image credit Source: Social Media)

2 / 5
എന്നും ഒരേ ഉപ്പുമാവ് കഴിച്ച് മടുത്തവർക്ക് അടുക്കളയിലുള്ള റവ കൊണ്ട് വളരെ വേഗത്തിൽ, വെറും 15 മിനിറ്റിൽ തയ്യാറാക്കാൻ പറ്റുന്ന അടിപൊളി റവ ബിരിയാണി ഒന്ന് പരീക്ഷിച്ചു നോക്കൂ. അരിയുടെ ആവശ്യമില്ലാതെ, നല്ല മണവും രുചിയുമുള്ള ഈ ബിരിയാണി പ്രഭാതഭക്ഷണമായും അത്താഴമായും കുട്ടികളുടെ ലഞ്ച് ബോക്സിലും ഒരുപോലെ ഉൾപ്പെടുത്താം. റെസിപ്പി നോക്കാം.

3 / 5
ആവശ്യമായ ചേരുവകൾ: റവ – 2 കപ്പ്, ചിക്കൻ – 500 ഗ്രാം, സവാള – 2 എണ്ണം, തക്കാളി – 2 എണ്ണം, പച്ചമുളക് – 2–3 എണ്ണം, ഇഞ്ചി, വെളുത്തുള്ളി – 1 ടേബിൾസ്പൂൺ (ചതച്ചത്), കറിവേപ്പില, മല്ലിയില, പുതിനയില, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ്, എണ്ണ, വെള്ളം എന്നിവയാണ് കിടിലൻ റവ ബിരിയാണി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഇനി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

4 / 5
തയ്യാറാക്കുന്ന വിധം: ആദ്യ തന്നെ റവയെടുത്ത് അത് നെയ്യിൽ നന്നായി വറുത്ത് മാറ്റിവെക്കുക. ഈ സമയം ചിക്കനിൽ ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ​ഗരം മസാല എന്നിവ ചേർത്ത് പുരട്ടി എണ്ണയിൽ വറുത്തെടുക്കുക. അതേ എണ്ണയിൽ തന്നെ സവാള, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് വേണ്ട മസാലപ്പൊടികൾ ചേർത്ത് വഴറ്റിയ ശേഷം മല്ലിയിലയും പുതിനയിലയും ചേർക്കുക.

5 / 5
അതിലേക്ക് വറുത്ത് വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് ഇളക്കുക. ശേഷം അതിലേക്ക് വറുത്തുവച്ചിരിക്കുന്ന റവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തിളച്ച വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാം. ഒരു അഞ്ച് മിനിറ്റിന് ശേഷം നോക്കിയാൽ നല്ലകിടിലൻ റവ ബിരിയാണി റെഡി. ഇത് ചൂടോടെ കഴിക്കാൻ വളരെ നല്ലതാണ്. അല്പം സാലഡും അച്ചാറും ഉണ്ടെങ്കിൽ സംഭവം ബ​ഹുകേമം.

Loading...
Unable to load recommendations.
Follow Us
കറുവപ്പട്ട വെള്ളം കുടിക്കേണ്ടത് രാവിലെയോ രാത്രിയോ?
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില