AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IPL 2027: താരലേലത്തില്‍ തിളങ്ങുമോ മലയാളി താരങ്ങള്‍; 2018 ആവര്‍ത്തിക്കാന്‍ എംഡി നിധീഷ്‌

Kerala Stars to Watch at the IPL Auction: സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് എന്നീ രണ്ട് താരങ്ങളില്‍ മാത്രമായി നിലവില്‍ ഐപിഎല്ലിലെ മലയാളി സാന്നിധ്യം ചുരുങ്ങിയിരിക്കുകയാണ്. ഡിസംബര്‍ 16-ന് നടക്കുന്ന താരലേലത്തില്‍ ഫ്രാഞ്ചെസികള്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള മലയാളി താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.

IPL 2027: താരലേലത്തില്‍ തിളങ്ങുമോ മലയാളി താരങ്ങള്‍; 2018 ആവര്‍ത്തിക്കാന്‍ എംഡി നിധീഷ്‌
എംഡി നിധീഷ്‌ Image Credit source: MD Nidheesh Instagram
Jayadevan AM
Jayadevan AM | Published: 20 Nov 2026 | 10:20 AM

സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് എന്നീ രണ്ട് താരങ്ങളില്‍ മാത്രമായി നിലവില്‍ ഐപിഎല്ലിലെ മലയാളി സാന്നിധ്യം ചുരുങ്ങിയിരിക്കുകയാണ്. സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സും, വിഷ്ണുവിനെ പഞ്ചാബ് കിങ്‌സും താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലുണ്ടായിരുന്ന വിഗ്നേഷ് പുത്തൂരിനെ ഇത്തവണ ടീം ഒഴിവാക്കി. ഇനി താരലേലത്തിലൂടെ ഐപിഎല്ലിലെ കേരള താരങ്ങളുടെ പ്രാതിനിധ്യം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മുന്‍ വര്‍ഷങ്ങളില്‍ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെഎം ആസിഫ്, അബ്ദുള്‍ ബാസിത് തുടങ്ങിയ വിവിധ താരങ്ങള്‍ വിവിധ ഫ്രാഞ്ചെസികളുടെ ഭാഗമായിട്ടുണ്ട്.

എന്നാല്‍ മുന്‍ സീസണുകള്‍ പരിഗണിച്ചാല്‍ സഞ്ജു മാത്രമാണ് ഐപിഎല്ലില്‍ സ്ഥിര സാന്നിധ്യമായ മലയാളി താരം. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം പരിഗണിച്ചാല്‍ ഡിസംബര്‍ 16-ന് നടക്കുന്ന താരലേലത്തില്‍ ഫ്രാഞ്ചെസികള്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള മലയാളി താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.

നിധീഷില്‍ പ്രതീക്ഷ

പേസര്‍ എംഡി നിധീഷിനെ ഇത്തവണ ഏതെങ്കിലും ഫ്രാഞ്ചെസി സ്വന്തമാക്കാനുള്ള സാധ്യതയേറെയാണ്. 2018ല്‍ നിധീഷിനെ മുംബൈ ഇന്ത്യന്‍സ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ താരത്തിന് കളിക്കാന്‍ അവസരമൊന്നും ലഭിച്ചില്ല. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ പലവട്ടം മിന്നിത്തിളങ്ങിയെങ്കിലും ഐപിഎല്ലില്‍ ഇടം നേടാനായില്ല.

Also Read: IPL 2027: വിഗ്നേഷ് പുത്തൂരിനെ ഒഴിവാക്കി രാജസ്ഥാന്‍; വിഷ്ണുവിനെ ചേര്‍ത്ത് പിടിച്ച് പഞ്ചാബ്‌

എന്നാല്‍ ഇത്തവണ ഉജ്ജ്വലഫോമിലുള്ള താരത്തെ ഫ്രാഞ്ചെസികള്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന. ‘2018’ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്നായി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി.

രഞ്ജി ട്രോഫിയിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. നോര്‍ത്ത് സോണിനെതിരായ മത്സരത്തില്‍ ഒരു ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളാണ് പിഴുതത്. നിധീഷിന്റെ പ്രകടനം ഇതിനകം ഫ്രാഞ്ചെസികളുടെ റഡാറില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാണ്. മികച്ച രീതിയില്‍ പന്തെറിയുന്ന ഇന്ത്യന്‍ ബൗളര്‍മാരെ ഫ്രാഞ്ചെസികള്‍ന നോട്ടമിടുമെന്നത് നിധീഷിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. 35-കാരനായ താരത്തിന്റെ പ്രായം മാത്രമാണ് ഒരു പ്രതികൂല ഘടകം.

മുഹമ്മദ് അസ്ഹറുദ്ദീന്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ പുറത്തെടുത്തത് നിരാശജനകമായ പ്രകടനമാണെങ്കിലും, കേരള ക്രിക്കറ്റ് ലീഗിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഐപിഎല്ലില്‍ തിരിച്ചെത്താന്‍ നേരിയ സാധ്യതയുണ്ട്. 2021-ല്‍ ആര്‍സിബി താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല.

രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, അബ്ദുല്‍ ബാസിത്, കാര്‍ത്തിക് ബി നായര്‍, ബിജു നാരായണന്‍ തുടങ്ങിയ താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തവരാണ്. ഗോവയിലാണ് താരലേലം നടക്കുന്നത്. ഡിസംബര്‍ 16-ന് രാവിലെ പതിനൊന്ന് മണിക്ക് ലേലം ആരംഭിക്കും.

English Summary

Currently, only Sanju Samson and Vishnu Vinod represent Kerala in the IPL after Vignesh Puthur’s release. Fans hope more Malayali cricketers will be picked in the upcoming auction on December 16. Pacer MD Nidheesh is a top contender following his strong recent domestic performances. Mohammed Azharuddeen and a few other notable state players also have a chance of getting selected.

Follow Us