ഇടിയപ്പം ഇനി ഒട്ടിപ്പിടിക്കില്ല; ഇത്രമാത്രം ചെയ്താൽ മതി | How to Make Soft Idiyappam at Home: Simple Tips for Perfect Texture Malayalam news - Malayalam Tv9

Idiyappam Recipe: ഇടിയപ്പം ഇനി ഒട്ടിപ്പിടിക്കില്ല; ഇത്രമാത്രം ചെയ്താൽ മതി

Published: 

01 Jan 2026 | 09:42 PM

Soft Idiyappam Recipe: അരിപ്പൊടി കുഴയ്ക്കുമ്പോൾ അല്പം വേവിച്ച ചോറോ കുതിർത്ത അവലോ ചേർക്കുന്നത് ഇടിയപ്പത്തിന് മൃദുത്വം ലഭിക്കാൻ സഹായിക്കും. ഇത് മാത്രമല്ല ആവിയിൽ വേവിക്കുന്ന സമയവും വളരെ പ്രധാനമാണ്.

1 / 5മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ഇടിയപ്പം. എന്നാൽ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ പലരും ഇടിയപ്പം തയ്യാറാക്കാൻ മടിക്കാറാണ് പതിവ്. മാത്രമല്ല, മാവ് ശരിയായി കുഴച്ചില്ലെങ്കിൽ ഇടിയപ്പം ഒട്ടിപ്പിടിക്കാൻ ഇടയുണ്ട്. ഇതിനായി ഇത്രമാത്രം ചെയ്താൽ മതി. (​Image Credits: Pinterest)

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ഇടിയപ്പം. എന്നാൽ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ പലരും ഇടിയപ്പം തയ്യാറാക്കാൻ മടിക്കാറാണ് പതിവ്. മാത്രമല്ല, മാവ് ശരിയായി കുഴച്ചില്ലെങ്കിൽ ഇടിയപ്പം ഒട്ടിപ്പിടിക്കാൻ ഇടയുണ്ട്. ഇതിനായി ഇത്രമാത്രം ചെയ്താൽ മതി. (​Image Credits: Pinterest)

2 / 5

ഇടിയപ്പം തയ്യാറാക്കാനായി എടുക്കുന്ന പൊടി പച്ചവെള്ളമോ ചെറിയ ചൂടുവെള്ളമോ ഉപയോഗിച്ച് കുഴയ്ക്കരുത്. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഈ തിളച്ച വെള്ളത്തിലേക്ക് അരിപ്പൊടി ഇട്ട് സ്പൂൺ ഉപയോഗിച്ച് ഇളക്കാം.

3 / 5

മാവ് കുഴയ്ക്കുമ്പോഴും ഇടിയപ്പച്ചെമ്പിൽ മാവ് നിറയ്ക്കുമ്പോഴും അല്പം വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. ഇത് മാവ് ഒട്ടിപ്പിടിക്കാതെ ഇരിക്കാനും ഇടിയപ്പത്തിന് നല്ല തിളക്കവും മൃദുത്വവും നൽകാനും സഹായിക്കുന്നു.

4 / 5

അരിപ്പൊടി കുഴയ്ക്കുമ്പോൾ അല്പം വേവിച്ച ചോറോ കുതിർത്ത അവലോ ചേർക്കുന്നത് ഇടിയപ്പത്തിന് മൃദുത്വം ലഭിക്കാൻ സഹായിക്കും. ഇത് മാത്രമല്ല ആവിയിൽ വേവിക്കുന്ന സമയവും വളരെ പ്രധാനമാണ്. വെള്ളം നന്നായി തിളച്ച ശേഷം ഇടിയപ്പം വയ്ക്കുക.

5 / 5

ശേഷം ഏകദേശം 8 മുതൽ 10 മിനിറ്റ് വരെ മാത്രം ആവി കയറ്റുക. കൂടുതൽ സമയം വേവിച്ചാൽ ഇടിയപ്പം കടുപ്പമുള്ളതായി മാറും. ഇടിയപ്പത്തിന് രുചി കൂട്ടാൻ തേങ്ങ ചിരകിയത് വിതറുന്നത് നന്നായിരിക്കും. ഇത് ഇടിയപ്പം കൂടുതൽ സ്വാദിഷ്ടമാക്കും.

ബാർലി വെള്ളം സ്ഥിരമായി കുടിച്ചാൽ... ഇക്കാര്യങ്ങൾ അറിയാമോ
തിളങ്ങുന്ന, വൃത്തിയുള്ള ബാത്ത്റൂമിന് അൽപം ഉപ്പ് മതി
അച്ചാര്‍ ഫാനാണോ? നിയന്ത്രിച്ചില്ലെങ്കില്‍...
പച്ചക്കറികൾ കഴുകുമ്പോൾ ഇങ്ങനെ ചെയ്യൂ; വിഷമയം പാടെ പോകും
കടലിൽ ഒഴുകി നടന്ന ബ്ലൂടൂത്ത് സ്പീക്കർ, പിന്നെയും പ്രവർത്തിച്ചു
Vande Bharat Sleeper Train : വന്ദേഭാരത് സ്ലീപ്പറിൻ്റെ അകം കണ്ടിട്ടുണ്ടോ
കേരള പോലീസിൻ്റെ പുതിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി
ആനകളുടെ റൂട്ട് മാർച്ച്