AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Menstrual pain reduce Tips: ആ ദിവസങ്ങളിലെ വേദന കുറയ്ക്കാം…. കുറച്ചു ശീലങ്ങൾ മാറ്റിയാൽ മതി

How to manage menstrual pain naturally : ആർത്തവ സമയത്തെ വയറുവേദന പലർക്കും കഠിനമാകാറുണ്ട്. എന്നാൽ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ വേദനയ്ക്ക് ശക്തമായ ആശ്വാസം നൽകാൻ സാധിക്കും

aswathy-balachandran
Aswathy Balachandran | Published: 25 Nov 2025 18:35 PM
ആർത്തവ ദിനങ്ങൾ പലർക്കും ഭയമാണ്. കാരണം അസഹനീയമായ വേദന തന്നെ. ഇതിനു പല മരുന്നുകളും ഉണ്ടെങ്കിലും കാര്യമായ ഫലം ഉണ്ടാകാറില്ല. ഇതിനു ചില പ്രകൃതി ദത്ത പ്രതിവിധികൾ ഉണ്ട്. ചില ശീലങ്ങൾ മാറ്റിയാൽ മതി. ആദ്യ പ്രതിവിധി ചൂടുവെള്ളം കൊണ്ടുള്ളതാണ്. വയറിന്റെ അടിഭാഗത്ത് ചൂടുവെള്ള ബാഗോ ഹീറ്റിംഗ് പാഡോ വെക്കുന്നത് ഗർഭപാത്രത്തിലെ പേശികളെ വിശ്രമിക്കാനും രക്തയോട്ടം കൂട്ടാനും സഹായിക്കുന്നു. ഇത് വേദന കുറയ്ക്കുന്നതിനുള്ള വേഗത്തിലുള്ള ഒരു വീട്ടുവൈദ്യമാണ്.

1 / 5
നടത്തം, യോഗ തുടങ്ങിയ ലഘു വ്യായാമങ്ങൾ എൻഡോർഫിനുകൾ പുറത്തുവിടുകയും രക്തചംക്രമണം മെച്ചപ്പെടുത്തി പേശികളെ അയവുള്ളതാക്കുകയും ചെയ്യുന്നതിലൂടെ വേദന കുറയ്ക്കുന്നു.

2 / 5
സ്രാവ്, ഫ്ളാക്സ് സീഡുകൾ തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും ഇലക്കറികളും കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. ഉപ്പ്, പഞ്ചസാര, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നത് വേദന വർധിക്കുന്നത് തടയാം.

3 / 5
ധാരാളം വെള്ളം കുടിക്കുന്നതും ഇഞ്ചി പോലെയുള്ളവ ചേർത്ത് ഹെർബൽ ടീ കുടിക്കുന്നതും വയറുവീക്കം കുറയ്ക്കാനും പേശികളെ റിലാക്സ് ചെയ്യാനും സഹായിക്കുന്ന ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ്.

4 / 5
ദീർഘമായി ശ്വാസമെടുക്കൽ, ധ്യാനം എന്നിവ പരിശീലിക്കുന്നത് വേദന വർദ്ധിപ്പിക്കാൻ സാധ്യതയുള്ള സമ്മർദ്ദ ഹോർമോണുകളുടെ അളവ് കുറയ്ക്കുന്നു. ഇത് സ്വാഭാവികമായി വേദന ലഘൂകരിക്കുന്നതിന് സഹായിക്കും.

5 / 5