വെളുത്തുള്ളി തൊലി കളയാൻ ഇനി കഷ്ടപ്പെടേണ്ട; സമയം ലാഭിക്കാൻ എളുപ്പവഴികൾ ഇതാ! | How to Peel Garlic Fast, Try These Easy Kitchen Hacks That Save Time Malayalam news - Malayalam Tv9

Kitchen Hacks: വെളുത്തുള്ളി തൊലി കളയാൻ ഇനി കഷ്ടപ്പെടേണ്ട; സമയം ലാഭിക്കാൻ എളുപ്പവഴികൾ ഇതാ!

Published: 

19 Jul 2026 | 10:58 AM

How to Peel Garlic Fast: നമ്മുടെ അടുക്കളകളിൽ ദിവസവും ആവശ്യമുള്ള ഒന്നാണ് വെളുത്തുള്ളി. കറികൾക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും വെളുത്തുള്ളി ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. അധികം സമയവും അധ്വാനവും ഇല്ലാതെ കണ്ണടച്ചു തുറക്കും വേഗത്തിൽ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാനുള്ള എളുപ്പവഴികൾ ഇതാ..

1 / 5
അടുക്കളപ്പണിയിൽ ഏറ്റവും മടിയുള്ള ഒരു കാര്യമാണ് വെളുത്തുള്ളി തൊലി കളയുക എന്നത്. ചെറിയ അല്ലികളുടെ തൊലി നഖം കൊണ്ട് നുള്ളി മാറ്റുന്നത് സമയനഷ്ടം മാത്രമല്ല, കൈകളിൽ എരിച്ചിലിനും കാരണമാകാറുണ്ട്. എന്നാൽ ചില എളുപ്പ വഴികളിലൂടെ നിങ്ങൾക്ക് വളരെ പെട്ടെന്ന് എളുപ്പത്തിൽ വെളുത്തുള്ളി തൊലി കളയാൻ സാധിക്കും. അധികം സമയവും അധ്വാനവും ഇല്ലാതെ കണ്ണടച്ചു തുറക്കും വേഗത്തിൽ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാനുള്ള എളുപ്പവഴികൾ ഇതാ...  (Image Credit Source: Getty Images)

2 / 5
വെളുത്തുള്ളി അല്ലി കട്ടിംഗ് ബോർഡിലോ പരന്ന പ്രതലത്തിലോ വെയ്ക്കുക. അതിനുശേഷം വീതിയുള്ള ഒരു കത്തിയുടെ പരന്ന വശം വെളുത്തുള്ളിക്ക് മുകളിൽ വെച്ച് കൈപ്പത്തി കൊണ്ട് ചെറുതായൊന്ന് അമർത്തുക. ഇതോടെ വെളുത്തുള്ളിയുടെ തൊലി തനിയെ ഇളകി വരും. ഇത് വളരെ എളുപ്പത്തിൽ മാറ്റാൻ സാധിക്കും.

3 / 5
ആദ്യം വെളുത്തുള്ളി മുഴുവനായി എടുത്ത് അതിലെ അല്ലികൾ വേർപെടുത്തുക. ഈ അല്ലികൾ അടപ്പുള്ള ഒരു ഗ്ലാസ് ജാറിലോ സ്റ്റീൽ പാത്രത്തിലോ ഇടുക. പാത്രം നന്നായി അടച്ച ശേഷം 15 മുതൽ 20 സെക്കൻഡ് വരെ ശക്തിയായി കുലുക്കുക. പാത്രത്തിനകത്തെ ഘർഷണം കാരണം വെളുത്തുള്ളിയുടെ തൊലികൾ തനിയെ അടർന്നു മാറുന്നത് കാണാം.

4 / 5
വെളുത്തുള്ളി അല്ലികൾ വേർപെടുത്തിയ ശേഷം ഒരു പാത്രത്തിലെ ചെറുചൂടുവെള്ളത്തിൽ 10 മുതൽ 15 മിനിറ്റ് വരെ ഇട്ടുവെക്കുക. ചൂടുവെള്ളം തട്ടുന്നതോടെ വെളുത്തുള്ളിയുടെ തൊലി വളരെ മൃദുവായി മാറും. പിന്നീട് കൈകൊണ്ട് ചെറുതായി തിരുമ്മിയാൽ തന്നെ തൊലി എളുപ്പത്തിൽ അടർന്നു പോരും.

5 / 5
മൈക്രോവേവ് ഓവൻ ഉണ്ടെങ്കിൽ വെളുത്തുള്ളി തൊലി കളയാൻ സെക്കൻഡുകൾ മാത്രം മതി. വെളുത്തുള്ളി അല്ലികൾ ഒരു പ്ലേറ്റിലാക്കി 10 മുതൽ 15 സെക്കൻഡ് വരെ മൈക്രോവേവ് ചെയ്യുക. ചൂടാകുമ്പോൾ വെളുത്തുള്ളിക്കുള്ളിൽ ഉണ്ടാകുന്ന നീരാവി കാരണം തൊലി പെട്ടെന്ന് ഇളകും. ഓവനിൽ നിന്ന് പുറത്തെടുത്ത് തണുത്ത ശേഷം വളരെ എളുപ്പത്തിൽ തൊലി മാറ്റിയെടുക്കാം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?