AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lady Finger: വെണ്ടയ്ക്കയിലെ വഴുവഴുപ്പ് പൂർണ്ണമായും മാറ്റാം; ടിപ്സ് ഇതാ…

Tips to remove stickiness from lady finger: നിരവധി പേരുള്ള പ്രിയപ്പെട്ട പച്ചക്കറിയാണ് വെണ്ടയ്ക്ക. എന്നാൽ, വെണ്ടയ്ക്ക മെഴുക്കുപുരട്ടിയോ കറിയോ വെയ്ക്കുമ്പോൾ ഉണ്ടാകുന്ന വഴുക്കലും കൊഴുപ്പും പലരെയും അലോസരപ്പെടുത്താറുണ്ട്, ശരിയല്ലേ. എന്നാൽ ഇനി ബുദ്ധിമുട്ടേണ്ട, ഈ പ്രശ്നം പൂർണ്ണമായി ഒഴിവാക്കാൻ സഹായിക്കുന്ന ടിപ്സുകളുണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ ....

Nithya Vinu
Nithya Vinu | Updated On: 07 Jul 2026 | 02:44 PM
വെണ്ടയ്ക്കയിലെ കൊഴുപ്പ് കൂടാൻ പ്രധാന കാരണം വെള്ളത്തിന്റെ സാന്നിധ്യമാണ്. അതിനാൽ വെണ്ടയ്ക്ക നന്നായി കഴുകിയ ശേഷം ഒരു കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് തുടച്ച് വെള്ളം പൂർണ്ണമായും മാറ്റുക. അരിഞ്ഞെടുക്കുന്നതിന് മുൻപ് ഇത് പൂർണ്ണമായും ഉണങ്ങിയിരിക്കണം. (Image Credit source: Getty Images)

1 / 5
അതുപോലെ, വെണ്ടയ്ക്ക അരിയുന്ന കത്തിയിലും ചോപ്പിംഗ് ബോർഡിലും നിങ്ങളുടെ കൈകളിലും ഒട്ടും വെള്ളം ഉണ്ടാകരുത്. ഈർപ്പമുണ്ടെങ്കിൽ അരിയുന്ന സമയത്ത് തന്നെ കൊഴുപ്പ് വല്ലാതെ പുറത്തുവരാൻ തുടങ്ങും.

2 / 5
വെണ്ടയ്ക്ക വേവിക്കുന്ന സമയത്ത് അല്പം പുളിപ്പുള്ള സാധനങ്ങൾ ചേർത്താൽ കൊഴുപ്പ് പെട്ടെന്ന് മാറി കിട്ടും. അതുപോലെ, പാചകം ചെയ്യുമ്പോൾ തുടക്കത്തിലേ ഉപ്പ് ചേർത്താൽ വെണ്ടയ്ക്കയിൽ നിന്ന് വെള്ളം പുറത്തുവരികയും അത് വിഭവത്തെ കൂടുതൽ കൊഴുപ്പുള്ളതാക്കുകയും ചെയ്യും. വെണ്ടയ്ക്ക മുക്കാൽ ഭാഗവും വെന്തതിന് ശേഷം മാത്രം ഉപ്പ് ചേർക്കുക.

3 / 5
വെണ്ടയ്ക്ക വഴറ്റുന്ന സമയത്ത് ഒരു സ്പൂൺ കടലമാവ് കൂടി ചേർത്ത് ഇളക്കിയാൽ അത് വെണ്ടയ്ക്കയിലെ അധിക ഈർപ്പത്തെയും കൊഴുപ്പിനെയും പെട്ടെന്ന് വലിച്ചെടുക്കും. ഇത് വിഭവത്തിന് നല്ലൊരു ക്രിസ്പി ടെക്സ്ചറും നൽകും.

4 / 5
വെണ്ടയ്ക്ക വേവിക്കുമ്പോൾ പാത്രം അടച്ചുവെച്ചാൽ അതിനുള്ളിൽ ആവി  ഉണ്ടാവുകയും അത് വെള്ളത്തുള്ളികളായി വെണ്ടയ്ക്കയിലേക്ക് വീഴുകയും ചെയ്യും. ഇത് കൊഴുപ്പ് വർദ്ധിപ്പിക്കും. അതിനാൽ എപ്പോഴും പാത്രം തുറന്നുവെച്ച് വേവിക്കുക.

5 / 5
Follow Us