Yellow-Stained Clothes: വെള്ള തുണിയിൽ മഞ്ഞകറയായോ? ഇതാ ചില സിമ്പിൾ ഹോം റെമഡികൾ
Remove Yellow Stains from Clothes: ഒരിക്കലും മായിക്കാൻ കഴിയില്ലെന്ന് കരുതി അത്തരം തുണികൾ വലിച്ചെറുയുന്നവരും വീട്ടിലിട്ട് നശിപ്പിക്കുന്നവരും നമുക്കിടയിലുണ്ട്. ഓണാഘോഷം ഒക്കെ കഴിഞ്ഞ സ്ഥിക്ക്, വെള്ള മുണ്ടിലും സെറ്റ് സാരിയിലും അങ്ങനെ ഓണക്കോടികളിൽ ഇത്തരം പ്രശ്നം പറ്റി വിഷമിച്ചിരിക്കുന്നവരാണോ നിങ്ങൾ. എന്നാൽ വിലകൂടിയ ബ്ലീച്ചുകൾ ഉപയോഗിച്ച് വസ്ത്രങ്ങളുടെ ഗുണമേന്മ നശിപ്പിക്കുന്നതിന് പകരം അടുക്കളയിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഈ കറകൾ എളുപ്പത്തിൽ നീക്കം ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.

ഇഷ്ടപ്പെട്ട വെള്ള വസ്ത്രങ്ങളിൽ വേർപ്പുകൊണ്ടോ, കോളറിലോ, അല്ലെങ്കിൽ കറികളിലെ മഞ്ഞളിൻ്റെയോ മഞ്ഞക്കറ വീഴുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. ഒരിക്കലും മായിക്കാൻ കഴിയില്ലെന്ന് കരുതി അത്തരം തുണികൾ വലിച്ചെറുയുന്നവരും വീട്ടിലിട്ട് നശിപ്പിക്കുന്നവരും നമുക്കിടയിലുണ്ട്. ഓണാഘോഷം ഒക്കെ കഴിഞ്ഞ സ്ഥിക്ക്, വെള്ള മുണ്ടിലും സെറ്റ് സാരിയിലും അങ്ങനെ ഓണക്കോടികളിൽ ഇത്തരം പ്രശ്നം പറ്റി വിഷമിച്ചിരിക്കുന്നവരാണോ നിങ്ങൾ. എന്നാൽ വിലകൂടിയ ബ്ലീച്ചുകൾ ഉപയോഗിച്ച് വസ്ത്രങ്ങളുടെ ഗുണമേന്മ നശിപ്പിക്കുന്നതിന് പകരം അടുക്കളയിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഈ കറകൾ എളുപ്പത്തിൽ നീക്കം ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം. (Image Credit Source: Getty Images)

നാരങ്ങാനീരും ഉപ്പും: വെള്ളത്തുണിയിലെ കറയുള്ള ഭാഗത്ത് അല്പം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് അതിന് മുകളിൽ ഉപ്പ് വിതറുക. കല്ലുപ്പോ പൊടിയുപ്പോ ഇതിനായി ഉപയോഗിക്കാം. ശേഷം 15-20 മിനിറ്റ് നല്ല വെയിലത്ത് വെക്കുക. അതിനുശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കറയുള്ള ഭാഗം നിങ്ങൾക്ക് കഴുകിയെടുക്കാം. നാരങ്ങയിലെ നാച്ചുറൽ ബ്ലീച്ചിംഗ് ഗുണം കറ എളുപ്പത്തിൽ മായ്ക്കും.

ബേക്കിംഗ് സോഡ പേസ്റ്റ്: 2 സ്പൂൺ ബേക്കിംഗ് സോഡയിലേക്ക് ആവശ്യത്തിന് വെള്ളം അല്ലെങ്കിൽ നാരങ്ങാനീര് ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് വെള്ളത്തുണിയുടെ മഞ്ഞക്കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ച് ഒരു പഴയ ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരക്കുക. 30 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകാം. അപ്പോൾ കറ മാഞ്ഞുപോകുന്നത് നിങ്ങൾക്ക് വ്യക്തമായി കാണാനാകും. ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു കപ്പ് വൈറ്റ് വിനാഗിരി ചേർത്ത് മഞ്ഞക്കറയുള്ള വസ്ത്രങ്ങൾ ഒരു മണിക്കൂർ മുക്കി വെക്കുക. തുടർന്ന് സാധാരണ പോലെ അലക്കിയെടുക്കാം. ഇത് കറകൾ മാറ്റുന്നതിനൊപ്പം വസ്ത്രങ്ങളിലെ ദുർഗന്ധം അകറ്റാനും സഹായിക്കും.

ഹൈഡ്രജൻ പെറോക്സൈഡും ഡിഷ് വാഷും: തുണിയിൽ നിന്ന് വിട്ടുപോകാൻ മടിക്കുന്ന മഞ്ഞക്കറകൾക്ക് ഒരു സ്പൂൺ ഹൈഡ്രജൻ പെറോക്സൈഡും ഒരു സ്പൂൺ പാത്രം കഴുകുന്ന ലിക്വിഡും സമമായി കലർത്തി കറയിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം.വെള്ള വസ്ത്രങ്ങൾ കഴുകിയ ശേഷം നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന രീതിയിൽ ഉണക്കാനിടുന്നത് മഞ്ഞക്കറകൾ സ്വാഭാവികമായി അകലാനും വസ്ത്രങ്ങൾക്ക് തിളക്കം ലഭിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: വസ്ത്രങ്ങൾ അലക്കുന്നതിന് മുൻപ് അവയുടെ തുണിത്തരത്തിന് അനുയോജ്യമായ രീതിയാണോ എന്ന് ഉറപ്പുവരുത്താൻ ചെറിയൊരു ഭാഗത്ത് ചെയ്തു നോക്കുന്നത് നല്ലതാണ്. ഒരു ലിറ്റർ ചൂടുവെള്ളത്തിൽ നാല് ടേബിൾസ്പൂൺ ഉപ്പ് ലയിപ്പിക്കുക. വെളുത്ത തുണി ചൂടുള്ള ഉപ്പുവെള്ള ലായനിയിൽ മുക്കി മഞ്ഞനിറമുള്ള ഭാഗങ്ങളിൽ പാടുകൾ മാറുന്നതുവരെ സൗമ്യമായി ഉരയ്ക്കുക, തുടർന്ന് നന്നായി കഴുകിയെടുക്കുക.