പൊട്ടിയ ബക്കറ്റ് കളയാൻ വരട്ടെ, നിങ്ങളുടെ ഗാർഡൻ ലുക്ക് മാറ്റിയാലോ.. | How to Reuse Broken Buckets in Your Garden, Creative DIY Planter Ideas Malayalam news - Malayalam Tv9

Gardening Tips: പൊട്ടിയ ബക്കറ്റ് കളയാൻ വരട്ടെ, നിങ്ങളുടെ ഗാർഡൻ ലുക്ക് മാറ്റിയാലോ..

Published: 

18 Sep 2026 | 02:39 PM

How to Reuse Broken Buckets in Your Garden: പ്ലാസ്റ്റിക് ബക്കറ്റുകൾ പൊട്ടുമ്പോൾ സാധാരണയായി നമ്മൾ എറിഞ്ഞുകളയുകയോ ആക്രിക്ക് കൊടുക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ അൽപ്പം സർഗ്ഗാത്മകത ഉപയോഗിച്ചാൽ ഈ പൊട്ടിയ ബക്കറ്റുകൾ കൊണ്ട് നമ്മുടെ ഗാർഡന് മനോഹരമായ ഒരു മേക്ക് ഓവർ നൽകാൻ സാധിക്കുമെന്ന് അറിയാമോ?

1 / 5
വീടുകളിൽ ഉപയോഗശൂന്യമാകുന്ന പ്ലാസ്റ്റിക് ബക്കറ്റുകൾ പൊട്ടുമ്പോൾ സാധാരണയായി നമ്മൾ എറിഞ്ഞുകളയുകയോ ആക്രിക്ക് കൊടുക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ അൽപ്പം സർഗ്ഗാത്മകത ഉപയോഗിച്ചാൽ ഈ പൊട്ടിയ ബക്കറ്റുകൾ കൊണ്ട് നമ്മുടെ ഗാർഡന് മനോഹരമായ ഒരു മേക്ക് ഓവർ നൽകാൻ സാധിക്കുമെന്ന് അറിയാമോ? പൊട്ടിയ ബക്കറ്റുകൾ ഉപയോഗിച്ച് പൂന്തോട്ടം അലങ്കരിക്കാനും പച്ചക്കറികളും ചെടികളും വളർത്താനുമുള്ള ചില എളുപ്പവഴികൾ ഇതാ.... (Image Credit source: Getty Images)

2 / 5
പൊട്ടിയ ബക്കറ്റിന്റെ വിടവുകൾ അല്ലെങ്കിൽ വിള്ളലുകൾ വട്ടത്തിൽ കയറോ കോട്ടൺ നൂലോ ചുറ്റി മറയ്ക്കാം. ശേഷം ബക്കറ്റിന് പുറത്ത് ആകർഷകമായ ഓയിൽ പെയിന്റുകളോ എനാമൽ പെയിന്റുകളോ അടിച്ച് മനോഹരമായ ചിത്രങ്ങൾ വരച്ചുചേർക്കാം. ഇത് പൂന്തോട്ടത്തിന് പെട്ടെന്ന് ഒരു മോഡേൺ ലുക്ക് നൽകും.

3 / 5
വലിയ ബക്കറ്റുകൾ അടിഭാഗം പൊട്ടിയതാണെങ്കിൽ അവയിൽ പച്ചക്കറികളോ വള്ളിച്ചെടികളോ വളർത്താം. ബക്കറ്റിന് നടുവിൽ ഒരു പൈപ്പോ കമ്പിയോ ഉറപ്പിച്ച് അതിന് ചുറ്റും ചെറിയ ഡ്രെയിനേജ് ദ്വാരങ്ങളിട്ട് മാതൃകപരമായ 'പോട്ടെറ്റോ ടവർ' അല്ലെങ്കിൽ ഫ്ലവർ ടവർ നിർമ്മിക്കാം.

4 / 5
അടിഭാഗത്ത് വലിയ പൊട്ടലില്ലാത്ത, വശങ്ങളിൽ മാത്രം ചെറിയ വിള്ളലുള്ള ബക്കറ്റുകൾ എം-സീൽ  അല്ലെങ്കിൽ വാട്ടർപ്രൂഫ് സിമന്റ് ഉപയോഗിച്ച് അടച്ച ശേഷം ഒരു കൊച്ചു മിനി വാട്ടർ ഗാർഡനാക്കാം. ഇതിൽ ആമ്പലോ താമരയോ വളർത്താനും കൊച്ചു ജലധാരകൾ സെറ്റ് ചെയ്യാനും സാധിക്കും.

5 / 5
ഗാർഡനിലെ ചെടികൾക്ക് ആവശ്യമായ ജൈവവളം നിർമ്മിക്കാൻ പൊട്ടിയ ബക്കറ്റ് മികച്ചതാണ്. ബക്കറ്റിന്റെ ചുറ്റും ചെറിയ ദ്വാരങ്ങൾ ഇട്ട് അടുക്കളയിലെ ജൈവമാലിന്യങ്ങളും ഉണങ്ങിയ ഇലകളും ഇട്ട് വെച്ചാൽ ചെടികൾക്ക് ആവശ്യമായ നല്ല ഒന്നാന്തരം കമ്പോസ്റ്റ് തയ്യാറാക്കാം. അല്ലെങ്കിൽ തക്കാളി, പച്ചമുളക്, വഴുതന, വെണ്ട, ഡ്രാഗൺ ഫ്രൂട്ട് എന്നിവ വളരെ എളുപ്പത്തിൽ വളർത്താനും സാധിക്കും.

Loading...
Unable to load recommendations.
Follow Us
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു