AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Hacks: സിങ്കിൽ വെള്ളം കെട്ടിക്കിടക്കുകയാണോ? പ്രശ്നം മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കാം

How to Unclog Your Kitchen Sink: ഭക്ഷണ അവശിഷ്ടങ്ങൾ, എണ്ണമയം, ചകിരി നാരുകൾ എന്നിവ അടിഞ്ഞുകൂടിയാണ് പലപ്പോഴും സിങ്കിൽ വെള്ളം പോകാതെ തടസ്സപ്പെടുന്നത്. ഈ പ്രശ്നത്തിന് പരിഹാരം വീട്ടിൽ തന്നെയുണ്ട്. സാധാരണ സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ പ്രശ്നം മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കാൻ സാധിക്കും.

Nithya Vinu
Nithya Vinu | Published: 09 Oct 2026 | 11:03 AM
അടുക്കളയിൽ ദിവസവും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കിച്ചൺ സിങ്കിലെ വെള്ളക്കെട്ട്. ഭക്ഷണ അവശിഷ്ടങ്ങൾ, എണ്ണമയം, ചകിരി നാരുകൾ എന്നിവ അടിഞ്ഞുകൂടിയാണ് പലപ്പോഴും സിങ്കിൽ വെള്ളം പോകാതെ തടസ്സപ്പെടുന്നത്. ഇതിനായി പ്ലംബറെ വിളിച്ച് വലിയ തുക ചെലവാക്കുന്നതിന് മുമ്പ് വീട്ടിലുള്ള സാധാരണ സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ പ്രശ്നം മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കാൻ സാധിക്കും. (Image Credit source: Getty Images)

1 / 5
ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വഴിയാണ് തിളപ്പിച്ച വെള്ളം ഒഴിക്കുക എന്നത്. എണ്ണമയവും കൊഴുപ്പും അടിഞ്ഞുകൂടിയാണ് സിങ്ക് അടഞ്ഞതെങ്കിൽ, ഒരു പാത്രത്തിൽ നല്ലതുപോലെ തിളപ്പിച്ച വെള്ളം എടുത്ത് സിങ്കിന്റെ ഡ്രെയിൻ പൈപ്പിലേക്ക് നേരിട്ട് ഒഴിക്കുക. എണ്ണമയം അലിഞ്ഞുപോയി തടസ്സം മാറാൻ ഇത് സഹായിക്കും. എന്നാൽ പ്ലാസ്റ്റിക് പൈപ്പുകളാണ് ഉള്ളതെങ്കിൽ കുറച്ച് ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

2 / 5
കെമിക്കലുകൾ ഇല്ലാതെ സിങ്ക് സ്ലോട്ട് ക്ലിയർ ചെയ്യാനുള്ള മികച്ച വഴിയാണ് ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്തുള്ളത്.  ആദ്യം അര കപ്പ് ബേക്കിംഗ് സോഡ സിങ്കിന്റെ ദ്വാരത്തിലേക്ക് ഇടുക. അതിന് മുകളിലേക്ക് ഒരു കപ്പ് വിനാഗിരി ഒഴിക്കുക. ഇവ രണ്ടും പ്രതിപ്രവർത്തിച്ച് പ്ലഗ്ഗിൽ പതഞ്ഞുപൊന്തും. 15-20 മിനിറ്റിനു ശേഷം തിളപ്പിച്ച വെള്ളം ഒഴിച്ച് കൊടുക്കുക.

3 / 5
രാത്രി കിടക്കുന്നതിന് മുമ്പ് അര കപ്പ് ഉപ്പും അര കപ്പ് ബേക്കിംഗ് സോഡയും കലർത്തി സിങ്കിലേക്ക് ഇടുക. കുറഞ്ഞത് 4-5 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ ഇത് അങ്ങനെ തന്നെ വെച്ച ശേഷം രാവിലെ തിളച്ച വെള്ളം ഒഴിച്ചാൽ ഡ്രെയിനേജ് പൈപ്പിലെ കടുപ്പമേറിയ തടസ്സങ്ങൾ മാറി വെള്ളം സുഗമമായി ഒഴുകുന്നതായിരിക്കും.

4 / 5
സിങ്കിന്റെ ദ്വാരം പ്ലഞ്ചർ കൊണ്ട് പൂർണ്ണമായി മൂടിയ ശേഷം മുകളിലേക്കും താഴേക്കും ശക്തമായി അമർത്തുക. ഇത് പൈപ്പിനുള്ളിൽ പ്രഷർ ഉണ്ടാക്കി അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളെ പുറന്തള്ളാൻ സഹായിക്കും. അതുപോലെ, മുടിയോ ഭക്ഷണാവശിഷ്ടങ്ങളോ കുടുങ്ങിയിട്ടുണ്ടെങ്കിൽ, ഒരു പഴയ തുണി ഹാങ്കർ നിവർത്തി അറ്റത്ത് ചെറിയൊരു കൊളുത്ത് പോലെയാക്കി പൈപ്പിനുള്ളിലേക്ക് ഇറക്കി അവശിഷ്ടങ്ങൾ പുറത്തെടുക്കാവുന്നതാണ്.

5 / 5
Follow Us