AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bengaluru Blue Daisy Blossom: ബെംഗളൂരുവിലെ ‘ബ്ലൂ ഡെയ്‌സി’ പൂക്കൾ: എവിടെ കാണാം, എപ്പോൾ പോകാം?

Bengaluru Blue Daisy Farm Travel: ഈ അലങ്കാരപ്പൂക്കളുടെ കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും സന്ദർശകരുടെ വലിയ ഒഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാൽ വൈറൽ റീലുകളിൽ കാണുന്ന എല്ലാ സ്ഥലങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്നവയായിരിക്കില്ല എന്നതിനാൽ കൃത്യമായ സ്ഥലവും സമയവും അറിഞ്ഞുവച്ച് യാത്ര പോകുന്നതാണ് നല്ലത്.

Bengaluru Blue Daisy Blossom: ബെംഗളൂരുവിലെ ‘ബ്ലൂ ഡെയ്‌സി’ പൂക്കൾ: എവിടെ കാണാം, എപ്പോൾ പോകാം?
Bengaluru Blue Daisy Flower FieldImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 23 Nov 2026 | 01:43 PM

ഉദ്യാനനഗരമായ ബെംഗളൂരുവിലെ പൂന്തോട്ടങ്ങളും ഹരിത ഇടങ്ങളും കാലാവസ്ഥയ്ക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാൽ മനോഹരമാകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലും ഫോട്ടോഗ്രാഫി പ്രേമികൾക്കിടയിലും ശ്രദ്ധ നേടുന്നത് ‘ബ്ലൂ ഡെയ്‌സി’ (Blue Daisy) പൂക്കളുടെ വന്തമാണ്. ഈ അലങ്കാരപ്പൂക്കളുടെ കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കാനും സന്ദർശകരുടെ വലിയ ഒഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാൽ വൈറൽ റീലുകളിൽ കാണുന്ന എല്ലാ സ്ഥലങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്നവയായിരിക്കില്ല എന്നതിനാൽ കൃത്യമായ സ്ഥലവും സമയവും അറിഞ്ഞുവച്ച് യാത്ര പോകുന്നതാണ് നല്ലത്.

ALSO READ: നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി; സമയവും റൂട്ടുകളും

ബ്ലൂ ഡെയ്‌സി പൂന്തോട്ടത്തിലേക്കുള്ള ​യാത്രാ ​ഗൈഡ്

ബെം​ഗളൂരുവിലെ വൈറ്റ്‌ഫീൽഡിൽ നിന്ന് വെറും അഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതാണ് ഈ മനോഹരമായ പൂന്തോട്ടം. നീലനിറത്തിൽ പൂത്തുനിൽക്കുന്ന പൂക്കളും, മൂടൽമഞ്ഞുള്ള കാലാവസ്ഥയും, ശാന്തമായ ഗ്രാമീണ കാഴ്ചകളും നിറഞ്ഞ ഇവിടെ, അതിരാവിലെ സന്ദർശിക്കുന്നത് വളരെ മനോഹരമായ ഒരു അനുഭവമായിരിക്കും. ന​ഗരത്തിലെ തിരക്കിൽപ്പെട്ട് മടുത്തവർക്ക് വീക്കെൻഡിൽ പോകാൻ ഇതിലും മികച്ച സ്ഥലം വേറെയില്ല എന്നുതന്നെ പറയാം.

വൈറ്റ്‌ഫീൽഡിന് സമീപം ഹരോഹള്ളിയിലെ ഫ്ലവർ ഫാമിലാണ് ഈ അവിസ്മരണീയമായ കാഴ്ച്ചയൊരുക്കുന്നത്. ഫാം ആയതുകൊണ്ട് തന്നെ ഇവിടെ പ്രവേശന ഫീസ് ബാധകമാണ്. 100 മുതൽ 200 രൂപവരെ ഒരാളിൽ നിന്ന് ഈടാക്കിയേക്കാം. ഫാം ഉടമയാണ് സന്ദർശന നിരക്ക് നിശ്ചയിക്കുക. സീസണൽ പൂക്കളായതിനാൽ നിരവധി സഞ്ചാരികളാണ് ഇവിടെക്ക് ഇത് കാണാനായി എത്തിച്ചേരുന്നത്. ആരുടെയും മനം മയക്കുന്ന ഈ കാഴ്ച്ച രാവിലെ 6.00 മുതൽ 8.30 വരെയുള്ള സമയത്ത് പോയി കാണുന്നതാണ് ഏറ്റവും ഉചിതം.

വെയിലിന്റെ കാഠിന്യം കുറവായിരിക്കുമെന്നതിനാലും തിരക്ക് കുറവായിരിക്കുമെന്നതിനാലും രാവിലെയാണ് ഫോട്ടോഗ്രാഫിക്കും നടത്തത്തിനും ഏറ്റവും അനുയോജ്യം. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാല മാസങ്ങളിൽ ബെംഗളൂരുവിൽ പൊതുവെ സുഖകരമായ കാലാവസ്ഥയായിരിക്കും. അതിനാൽ ചൂടിൻ്റെ കാഠിന്യം വളരെ കുറവായിരിക്കും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഫാമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അനുവാദം ചോദിച്ച് അവർ നിശ്ചയിച്ച് നിരക്ക് നൽകാൻ തയ്യാറാകുക.

പൂക്കൾ പറിക്കുകയോ ചെടികൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യരുത്.

മനോഹരമായ സ്ഥലങ്ങളിൽ ഒരുകാരണവശാലും മാലിന്യങ്ങൾ വലിച്ചെറിയരുത്. പരിസരം വൃത്തിയായി സൂക്ഷിക്കുക.

നാട്ടുകാരെയും അവരുടെ സ്വകാര്യതയെയും ഉപജീവനമാർഗ്ഗങ്ങളെയും ബഹുമാനിക്കുക.

ഇതൊരു സീസണൽ കാഴ്ചയാണ്. പൂക്കൾ വിരിയുന്നതും വിളവെടുപ്പും സീസണിനെ ആശ്രയിച്ചിരിക്കും, അതിനാൽ സന്ദർശനം പ്ലാൻ ചെയ്യുന്നതിന് മുൻപ് അവിടുത്തെ നിയമങ്ങളും മറ്റ് വിവരങ്ങളും അറിഞ്ഞിരിക്കുക. ഇതിന് സമീപത്തായി മറ്റ് പൂന്തോട്ടങ്ങളും ഉണ്ട്. അതിനാൽ ഒറ്റയാത്രയിൽ നിങ്ങൾക്ക് നിരവധി സ്ഥലങ്ങൾ കണ്ട് മടങ്ങാം.

English Summary:

Planning to visit the viral Blue Daisy flower spot in Bengaluru, Check out this travel guide for location tips, best visiting hours, and photography advice.

Follow Us