സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് അപമാനിച്ചു; പ്ലസ്ടു വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരേ പ്രതിഷേധം
Sooranad Plus Two student Death: സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നും പരസ്യമായി അപമാനിച്ചുവെന്നും വീട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തിയതും മകന്റെ മരണത്തിന് കാരണമായെന്ന് നിരഞ്ജന്റെ വീട്ടുകാർ ആരോപിച്ചു.
കൊല്ലം: ശൂരനാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയുടെ മരണത്തിൽ സ്കൂളിനെതിരേ വൻ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്. സന്തോഷ്- രാജി ദമ്പതികളുടെ മകനായ നിരഞ്ജൻ (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെ നിരഞ്ജനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നവംബർ 23ന് നിരഞ്ജന്റെ ജന്മദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു വീട്ടുകാർ, അതിനിടെയാണ് മരണവാർത്ത എത്തിയത്. നിരഞ്ജന്റെ മരണത്തിന് പിന്നാലെ സ്കൂൾ അധികൃതർക്ക് എതിരേ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് പ്രതിഷേധവുമായി വിദ്യാർഥികളും രംഗത്തെത്തിയത്.
സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നും പരസ്യമായി അപമാനിച്ചുവെന്നും വീട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തിയതും മകന്റെ മരണത്തിന് കാരണമായെന്ന് നിരഞ്ജന്റെ വീട്ടുകാർ ആരോപിച്ചു. ഈ സംഭവങ്ങൾ നിരഞ്ജന് ഏറെ മനോവിഷമം ഉണ്ടാക്കിയെന്നും കുടുംബം പറയുന്നു.
ALSO READ: ധനരാജ് വധക്കേസ്: ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു; ശിക്ഷ 25ന്
23-ന് നിരഞ്ജന്റെ ജന്മദിനമായിരുന്നു. അതിന്റെ ഭാഗമായി പുതുവസ്ത്രങ്ങൾ വരെ വാങ്ങി നൽകിയിരുന്നതായും മകൻ ഏറെ സന്തോഷവാനായിരുന്നെന്നും വീട്ടുകാർ പറയുന്നു. എന്നാൽ സ്കൂളിലെ പ്രശ്നങ്ങളെത്തുടർന്ന് നിരഞ്ജൻ ആകെ മനോവിഷമത്തിലായെന്നും ജീവനൊടുക്കാൻ തക്ക വിധത്തിലുള്ള മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു. തിങ്കളാഴ്ച രാവിലെ മുതൽ സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരിക്കുകയാണ്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി
കൊല്ലം: പത്തനാപുരം പട്ടാഴിയിൽ മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു(48) ആണ് ഭാര്യ ക്രിസ്റ്റി (38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു.
പോലീസ് നിർദേശത്തെത്തുടർന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മകൾ ബിറ്റിക്കൊപ്പം പന്തപ്ലാവിലെ വീട്ടിലെത്തി തുണികൾ എടുന്നതിനിടെ, ബിനുവുമായി വാക്കേറ്റമുണ്ടായി. പ്രകോപിതനായ ബിനു ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട മകൾ ബിറ്റി നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെടുകയും പോലീസിനെയും ബന്ധുക്കളെയും വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ബിനുവിനെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
English Summary
Students have launched a major protest against the school following the death of a Plus-Two student at the Sooranad Government Higher Secondary School. The deceased is 17-year-old Niranjan, the son of Santhosh and Raji. He was found hanging inside his home around 3:00 AM the other day. His family alleges that teachers and the principal mistreated and publicly humiliated Niranjan in front of other students, targeting him for having spoken to a female classmate.