ചിരട്ട വെറുതെ കളയല്ലേ, ഗാർഡൻ ലുക്കാക്കാൻ 7 വഴികളിതാ... | How to Use Coconut Shells in the Garden, Creative DIY Ideas Malayalam news - Malayalam Tv9

Gardening Tips: ചിരട്ട വെറുതെ കളയല്ലേ, ഗാർഡൻ ലുക്കാക്കാൻ 7 വഴികളിതാ…

Published: 

12 Oct 2026 | 05:22 PM

Coconut Shells Gardening Tips: കുറച്ച് ചെടികൾ നട്ടുവളർത്തുക എന്നതിലുപരി ഗാർഡന്റെ ലുക്കിലും ഇന്ന് ആളുകൾ ഏറെ ശ്രദ്ധ കൊടുക്കുന്നുണ്ട്. എന്നാൽ അതിന് വേണ്ടി അധികം പണം ചെലവഴിക്കേണ്ടതുമില്ല, വീട്ടിൽ വേസ്റ്റെന്ന് നമ്മൾ തള്ളിക്കളയുന്ന പലതും ഗാർഡനിൽ ഉപകാരിയാണ്. അത്തരത്തിൽ ഒന്നാണ് ചിരട്ടയും.

1 / 5
വീട്ടിലായാലും ഫ്ലാറ്റിലായാലും ഒരടിപൊളി ഗാർഡൻ എല്ലാവരുടെയും സ്വപ്നമാണ്. കുറച്ച് ചെടികൾ നട്ടുവളർത്തുക എന്നതിലുപരി ഗാർഡന്റെ ലുക്കിലും  ഇന്ന് ആളുകൾ ഏറെ ശ്രദ്ധ കൊടുക്കുന്നുണ്ട്. എന്നാൽ അതിന് വേണ്ടി അധികം പണം ചെലവഴിക്കേണ്ടതുമില്ല, വീട്ടിൽ വേസ്റ്റെന്ന് നമ്മൾ തള്ളിക്കളയുന്ന പലതും ഗാർഡനിൽ ഉപകാരിയാണ്. അത്തരത്തിൽ ഒന്നാണ് ചിരട്ടയും. തേങ്ങ ചിരകി ബാക്കി വരുന്ന ചിരട്ട കളയാതെ ഇങ്ങനെ ചെയ്തുനോക്കൂ... (Image Credit source: Getty Images)

2 / 5
വിത്തുകൾ മുളപ്പിക്കാനും ചെറിയ തൈകൾ വളർത്തിയെടുക്കാനും പ്ലാസ്റ്റിക് കപ്പുകൾക്ക് പകരം ചിരട്ടകൾ ഉപയോഗിക്കാം. ഇതിലേക്ക് മണ്ണും വളവും നിറച്ച് വിത്തുകൾ നടാം. തൈകൾ വലുതാകുമ്പോൾ ചിരട്ടയോടൊപ്പം തന്നെ അവ മണ്ണിലേക്ക് നടാവുന്നതാണ്. ചിരട്ട സ്വാഭാവികമായി മണ്ണിൽ ലയിച്ചുചേരും.

3 / 5
തേങ്ങാച്ചിരട്ടകൾ ഭംഗിയായി മുറിച്ച് മണിപ്ലാനറ്സ് പോലുള്ള റിയ ഹാങ്ങിങ് ചെടികൾ വളർത്താൻ ഉപയോഗിക്കാം. ഇതിൽ കയറോ ചങ്ങലയോ കോർത്ത് മനോഹരമായി ബാല്‍ക്കണിയിലോ പൂന്തോട്ടത്തിലോ തൂക്കിയിടാവുന്നതാണ്. അതുപോലെ, ചിരട്ടകൾ പൊടിച്ചോ ചെറിയ കഷ്ണങ്ങളാക്കിയോ ചെടികളുടെ ചുവട്ടിൽ ഇടുന്നതും നല്ലതാണ്.

4 / 5
പൂന്തോട്ടത്തിലേക്ക് പക്ഷികളെ ആകർഷിക്കാൻ ചിരട്ടകൾ മികച്ചൊരു ഉപാധിയാണ്. ചിരട്ടയിൽ വെള്ളമോ ധാന്യങ്ങളോ നിറച്ച് മരച്ചില്ലകളിൽ തൂക്കിയിടുന്നത് പക്ഷികൾക്ക് വേനൽക്കാലത്ത് ഏറെ ആശ്വാസമാകും. കൂടാതെ, ചട്ടിയിൽ ചെടികൾ നടുന്നതിന് മുൻപ് അടിഭാഗത്തായി ചിരട്ട കഷ്ണങ്ങൾ ഇടുന്നത് വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ സഹായിക്കും.

5 / 5
ഓർഗാനിക് കമ്പോസ്റ്റ് നിർമ്മിക്കുമ്പോൾ ചെറിയ അളവിൽ ചിരട്ട കഷ്ണങ്ങൾ ചേർക്കുന്നത് മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. അതുപോലെ, വൈകുന്നേരങ്ങളിൽ പൂന്തോട്ടത്തിന് പ്രത്യേക ഭംഗി നൽകാൻ ചിരട്ടക്കുള്ളിൽ ചെറിയ മെഴുകുതിരികൾ വെച്ച് അലങ്കാരമായി ഉപയോഗിക്കാം.

Loading...
Unable to load recommendations.
Follow Us
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ