AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വെറുതെ പോയി അങ്ങ് വെള്ളം ഒഴിക്കല്ലെ…. പണി മേടിക്കും! ഇലക്ട്രിക് വാഹനങ്ങൾ ഇങ്ങനെ വേണം കഴുകാൻ

Electric Scooter Care Tips : ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ന് ഭൂരിഭാ​ഗം പേരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാ​ഗമായിക്കഴിഞ്ഞു. പെട്രോൾ സ്കൂട്ടറുകളെ അപേക്ഷിച്ച് മെയിന്റനൻസ് താരതമ്യേന കുറവാണെങ്കിലും ഇവ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതിൽ ഏറ്റവും സൂക്ഷിക്കേണ്ടത് വാഹനം കഴുകുന്ന ഘട്ടത്തിലാണ്. എങ്ങനെ സുരക്ഷിതമായി ഇലക്ട്രിക് സ്കൂട്ടറുകൾ കഴുകാം എന്ന് നോക്കിയാലോ.

Amal KV
Amal KV | Updated On: 28 Jul 2026 | 04:43 PM
ഇലക്ട്രിക് സ്കൂട്ടർ കഴുകുന്നതിന് മുമ്പ് പവർ കൃത്യമായി ഓഫ് ചെയ്തിരിക്കണം. ഒരിക്കലും ചാർജ് ചെയ്തുകൊണ്ട് വാഹനം കഴുകരുത്. ചാർജിം​ഗ് പോർട്ടിന്റെ ക്യാപ്പ് പൂർണ്ണമായും അടച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. വാഹനം ഓടി വന്ന ഉടനെ തന്നെ കഴുകാതെ ബാറ്ററിയും മോട്ടറും നന്നായി തണുക്കുന്നത് വരെ കാത്ത് നിൽക്കുക. സ്വിറ്റ്ച്ചുകളിലേക്കും ചാർജിം​ഗ് പോർട്ടുകളിലേക്കും നേരിട്ട് വെള്ളം അടിക്കാതിരിക്കുക. ( Image Credit Source Getty Images )

1 / 5
അമിതമായി പ്രഷർ നൽകാതെ വേണം വെള്ളം അടിയ്ക്കുവാൻ. പ്രഷർ വാഷർ ഉപയോ​ഗിക്കാതെ കഴുകുന്നതാണ് ഒരു പരിധിവരെ നല്ലത്. ഏതെങ്കിലും കാരണവശാൽ ഉള്ളിലുള്ള കംപോണൻസുകളിലേക്ക് വെള്ളം എത്തിയാൽ അവ ഷോർട്ടാകാൻ സധ്യതയുള്ളതിനാലാണ് ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടത്.

2 / 5
ബാറ്റി പാക്ക്, മോട്ടർ, കൺട്രോളർ എന്നിവ സ്ഥിതി ചെയ്യുന്ന ഭാ​ഗങ്ങളിലേക്ക് നേരിട്ട് വെള്ളം ഒഴിക്കാതിരിക്കുക. സെന്റർ സ്റ്റാന്റിൽ വച്ച് കഴുകുന്നതാകും ഏറ്റവും അഭികാമ്യം. ഹബ് മോട്ടർ ഉള്ള ഭ​ഗത്ത് കട്ടിയുള്ള ചെളി അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ അത് ബ്രഷ് ഉപയോ​ഗിച്ച് നീക്കം ചെയ്യുന്നതാണ് നല്ലത്.

3 / 5
ബെൽറ്റ് ​ഡ്രൈവാണ് സ്കൂട്ടറിന് വരുന്നത് എങ്കിൽ അവിടെയും സമാന രീതിയിൽ ബ്രഷ് ഉപയോ​ഗിക്കുന്നതാകും നല്ലത്. ഡിസ്ക് ബ്രേക്ക് വരുന്ന മോഡലാണെങ്കിൽ ആ ഭാ​ഗം കഴുകുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വീട്ടിൽ ഉപയോ​ഗിക്കുന്ന സാധാരണ ഷാംപുവോ, സോപ്പോ ഒഴിവാക്കുക. വാ​ഹനങ്ങൾ കഴുകുന്ന ഷാംപു ഇല്ലെങ്കിൽ വെള്ളം മാത്രം ഒഴിച്ച് ഇവിടം വൃത്തിയാക്കിയാൽ മതിയാകും.

4 / 5
സ്കൂട്ടറുകൾ കഴുകി കഴിഞ്ഞാൽ ഉടനെ തന്നെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാതിരിക്കുക. വാഹനത്തിന്റെ സ്വിച്ചുകളുടെ ഭാ​ഗവും കീ ഹോളിന്റെ ഭാ​ഗവും ചാർജിം​ഗ് പോർട്ടിന്റെ ഭാ​​ഗവും മൈക്രോ ഫൈബർ തുണി ഉപയോ​ഗിച്ച് തുടയ്ക്കുക. ശേഷം കുറഞ്ഞ് ഒരു പത്ത് മിനിറ്റ് എങ്കിലും സ്കൂട്ടർ വെറുതെ വയ്ക്കുക.

5 / 5

Follow Us