Hyundai Bayon: വില 10 ലക്ഷത്തിൽ താഴെ, ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി ബയേൺ എത്തി
Hyundai Bayon Features and All Details: അങ്ങനെ ഇന്ത്യൻ വാഹന വിപണിയിലേക്ക് ഒരു കോംപാക്ട് എസ്.യു.വി കൂടി എത്തിയിരിക്കുന്നു. ഹ്യുണ്ടായി തങ്ങളുടെ ബയോൺ (Bayon) എന്ന മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റയ്ക്ക് താഴെ സ്ഥാനം വരുന്ന ഈ വാഹനത്തിന്റെ വിലയും മറ്റ് വിശദാംശങ്ങളും അറിയാം. ..

9.99 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഹ്യുണ്ടായിയുടെ ചെന്നൈ പ്ലാന്റിലാണ് ഈ എസ്‌യുവിയുടെ നിർമ്മാണം. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ ഗ്ലോബൽ കെ എൻഹാൻസ്ഡ് പ്ലാറ്റ്‌ഫോമിലാണ് ബയോൺ എസ് യു വി നിർമ്മിച്ചിരിക്കുന്നത്. ( Image Credit Source Hyundai Website)

കാണാൻ ഗാംഭീര്യമുള്ള ലുക്കാണ് വാഹനത്തിന്. മുൻവശത്ത്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളായി കൂടിയ എൽ- ആകൃതിയിലുള്ള ഡിആർഎല്ലുകളും (DRL) നൽകിയിട്ടുണ്ട്. വശങ്ങളിലേക്ക് വന്നാൽ വീതിയേറിയ വീൽ ആർച്ചുകളും, ഷാർപ്പാ ആയ ബോഡി ലൈനുകളും, ബ്ലാക്ക് ക്ലാഡിംഗും ഉണ്ട്.

അതോടൊപ്പം വാഹനത്തിന്റെ രൂപത്തിന് ആനുപാതികയമായ 17 ഇഞ്ച് അലോയ് വീലുകൾ ഏറെ ആകർഷകമാണ്. പിൻഭാഗത്ത്, നേർത്ത കറുത്ത സ്ട്രിപ്പിനുള്ളിലായി ആകർഷകമായ എൽഇഡി ടെയിൽ-ലാമ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ടെയിൽഗേറ്റിൽ BAYON എന്ന പേരും, സ്റ്റോപ്പ് ലാമ്പ് ഉൾക്കൊള്ളുന്ന ഒരു റൂഫ് സ്പോയിലറും കൊടുത്തിട്ടുണ്ട്.

ഇന്ത്യൻ ക്രാഷ് ടെസ്റ്റ് സേഫ്റ്റി മാനദണ്ഡങ്ങൾ പ്രകാരം 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന തരത്തിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ബയേണിന്റെ ഭാരത് എൻ.സി.എ.പി (Bharat NCAP) ടെസ്റ്റ് ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ആർട്ട് ഓഫ് സ്റ്റീൽ ഡിസൈൻ ശൈലി പിന്തുടരുന്ന ഈ വാഹനത്തിന് 4.2 മീറ്റർ നീളമാണ് വരുന്നത്. ഇത് 4.3 മീറ്റർ നീളമുള്ള ക്രെറ്റയേക്കാൾ അല്പം താഴെ നിൽക്കുന്നു.

ഇനി എൻജിൻ സൈഡ് നോക്കിയാൽ 115 PS കരുത്തും 144 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ് വരുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ iVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇതിനൊപ്പം തിരഞ്ഞെടുക്കാവുന്നതാണ്. ARAI മാനദണ്ഡപ്രകാരം ബയോൺ പെട്രോൾ iVT പതിപ്പിന് 18.6 kpl മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.