ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ എങ്ങനെ സെമിയിലെത്തും? ഗ്രൂപ്പ് സമവാക്യങ്ങൾ ഇങ്ങനെ | ICC Women’s T20 World Cup 2026: How India Can Still Qualify for Semifinals After Crushing Loss to South Africa Malayalam news - Malayalam Tv9

Women’s T20 World Cup 2026: ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ എങ്ങനെ സെമിയിലെത്തും? ഗ്രൂപ്പ് സമവാക്യങ്ങൾ ഇങ്ങനെ

Published: 

22 Jun 2026 | 12:21 PM

Women’s T20 World Cup 2026 Semifinal Scenarios : വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആറു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യത്തേതില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പിച്ചു.

1 / 5
വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആറു വിക്കറ്റിനാണ് തോറ്റത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യത്തേതില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പിച്ചു  (Image Credit Source: Indian Cricket Team Facebook).

2 / 5
45 പന്തുകളിൽ നിന്ന് 81 റൺസ് അടിച്ചുകൂട്ടിയ മരിസാനെ കാപ്പിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് 5 പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും, ഈ വിജയത്തോടെ സെമി സാധ്യതകൾ സജീവമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ടൂർണമെന്റിൽ ഇന്ത്യ നേരിടുന്ന ആദ്യ തോൽവിയാണിത്. എങ്കിലും, ഗ്രൂപ്പ് 1-ൽ ഓസ്‌ട്രേലിയയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

3 / 5
ഇന്ത്യയ്ക്ക് ഇനിയും സെമി ഫൈനല്‍ സാധ്യതകളുണ്ട്. ബാക്കിയുള്ള രണ്ട് മത്സരങ്ങളിലും വിജയിക്കുകയാണെങ്കിൽ സെമിഫൈനലിലേക്ക് യോഗ്യത നേടാം. എന്നാല്‍  ദക്ഷിണാഫ്രിക്കയുടേയോ ഓസ്‌ട്രേലിയയുടേയോ നെറ്റ് റൺ റേറ്റിനേക്കാൾ മികച്ചതായിരിക്കണം ഇന്ത്യയുടെ റൺ റേറ്റ്. ദക്ഷിണാഫ്രിക്കയോ ഓസ്‌ട്രേലിയയോ അവരുടെ വരാനിരിക്കുന്ന മത്സരങ്ങളിൽ പരാജയപ്പെട്ടാല്‍ അതും ഗുണകരമാകും.

4 / 5
ബാക്കിയുള്ള മത്സരങ്ങളിൽ ഒന്നിൽ ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ, ദക്ഷിണാഫ്രിക്ക തങ്ങളുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നിലെങ്കിലും തോൽക്കണം. ബംഗ്ലാദേശിനേക്കാളും ദക്ഷിണാഫ്രിക്കയേക്കാളും മികച്ച നെറ്റ് റൺ റേറ്റ് ഇന്ത്യക്ക് ഉണ്ടായിരിക്കണം. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് ഇന്ത്യ തോൽക്കുന്നതെങ്കിൽ ടൂർണമെന്റിൽ നിന്ന് പുറത്താകും. രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ നോക്കാതെ തന്നെ പുറത്താകും.

5 / 5
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 158 റണ്‍സെടുത്തു. അവസാന ഓവറിലെ ആദ്യ പന്തില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു. 15 പന്തില്‍ 31 റണ്‍സെടുത്ത ഷഫാലി വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രീ ചരണി നാലു വിക്കറ്റ് വീഴ്ത്തി.

Loading...
Unable to load recommendations.
Follow Us
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു